മധുരവും പുളിയും എരിവും നിറഞ്ഞ തനി നാടൻ മാമ്പഴ കിച്ചടി Mango kichadi: A Flavorful South Indian Side Dish
ഈ ലേഖനം തനി നാടൻ രുചിയിലുള്ള മാമ്പഴ കിച്ചടിയുടെ പാചകക്കുറിപ്പ് വിശദീകരിക്കുന്നു. മധുരം, പുളി, എരിവ് എന്നിവയുടെ മികച്ച ചേരുവകൾ ചേർന്ന ഈ കിച്ചടി ചോറിനൊപ്പം കഴിക്കാനും വെറുതെ കുടിച്ചിരിക്കാനും വളരെ സ്വാദിഷ്ടമാണ്. അരക്കിലോ മാമ്പഴം, മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇത്, 200 മില്ലി തൈരും അരച്ച തേങ്ങയും പച്ചമുളകും ചേർത്ത് കൂടുതൽ രുചികരമാക്കുന്നു. അവസാനം വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ചൊഴിക്കുന്നത് ഇതിൻ്റെ സ്വാദ് വർദ്ധിപ്പിക്കുന്നു.

തനി നാടൻ രുചിയിൽ തയ്യാറാക്കിയ മാമ്പഴ കിച്ചടി ചോറിനൊപ്പം മാത്രമല്ല, വെറുതെ കോരി കുടിക്കാൻ പോലും തോന്നിപ്പോകും. മധുരവും പുളിയും എരിവും പാകത്തിന് പാകത്തിന് ഒത്തുചേരുന്ന യഥാർത്ഥ നാടൻ രുചിക്കൂട്ട്
ആവശ്യമായ ചേരുവകൾ
1. മാമ്പഴം – അരക്കിലോ
2. മുളകുപൊടി– ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് –പാകത്തിന്
3. തൈര് – 200 മില്ലി
4. തേങ്ങ – ഒന്ന്
പച്ചമുളക് – നാല്
5. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
6. കടുക് – ഒരു നുള്ള്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ മാമ്പഴത്തിന്റെ തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കണം
∙ ഇതിലേക്കു തൈരു ചേർത്തു ചൂടാകുമ്പോൾ നാലാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തിളക്കി വാങ്ങുക.
∙ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ മൂപ്പിച്ചു കിച്ചടിയിൽ ചേർത്തു വിളമ്പാം