ഓണത്തിന് എരിവുള്ള സ്നേഹം, നാടൻ മുളകാപ്പച്ചടി Flavorful Mulaka Pachadi for Every Meal
മുളകാപ്പച്ചടി എന്നത് എരിവും പുളിയും നിറഞ്ഞ കേരളീയ തനിമയുള്ള ഒരു വിഭവമാണ്. സദ്യവട്ടങ്ങൾക്കും സാധാരണ ഊണിനും രുചിക്കൂട്ടായി ഇത് ഉപയോഗിക്കാം. വാളൻപുളി, മുളകുപൊടി, മഞ്ഞൾപ്പൊടി, ശർക്കര, പച്ചമുളക്, ഇഞ്ചി, കടുക്, എള്ള്, വറ്റൽമുളക്, കറിവേപ്പില എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പുളി പിഴിഞ്ഞ്, മസാലകളും ശർക്കരയും ചേർത്ത് കുറുകി വരുമ്പോൾ വഴറ്റിയ പച്ചമുളകും ഇഞ്ചിയും ചേർക്കുന്നു. അവസാനം കടുക്, എള്ള്, വറ്റൽമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കുന്നതോടെ രുചികരമായ മുളകാപ്പച്ചടി തയ്യാറാകുന്നു.

എരിവും പുളിയും ഒത്തുവന്ന കേരളീയ തനിമയുള്ള വിഭവം. സദ്യവട്ടങ്ങൾക്കും സാധാരണ ഊണിനും മാറ്റുകൂട്ടാൻ ഒരു മുളകാപ്പച്ചടി മതി
ആവശ്യമായ ചേരുവകൾ
1. വാളൻപുളി - 250 ഗ്രാം
2. മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. ശർക്കര - 500 ഗ്രാം
4. വെളിച്ചെണ്ണ- രണ്ടു വലിയ സ്പൂണ്‍
5. പച്ചമുളക് - 100 ഗ്രാം, പൊടിയായി അരിഞ്ഞത്
ഇഞ്ചി - ഒരു ചെറിയ കഷണം, പൊടിയായി അരിഞ്ഞത്
6. കടുക് - രണ്ടു വലിയ സ്പൂണ്‍
എള്ള് - ഒരു വലിയ സ്പൂണ്‍
7. വറ്റൽമുളക് - നാല്
കറിവേപ്പില - രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ വാളൻപുളി അധികം വെള്ളം ചേർക്കാതെ പിഴിഞ്ഞു വയ്ക്കുക.
∙ ചുവടുകട്ടിയുള്ള ചട്ടിയില്‍ പുളിവെള്ളവും രണ്ടാമത്തെ ചേരുവയും ചേർത്തു നന്നായി തിളപ്പിച്ചു കുറുകിവരുമ്പോൾ ശർക്കര ചേർക്കുക.
. ശർക്കരയിലെ വെള്ളം വറ്റി വരണം.
∙ ഈ സമയം ഒരു ചീനച്ചട്ടിയിൽ ഒരു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി പച്ചമുളകും ഇഞ്ചിയും നന്നായി വഴറ്റുക.
∙ ഇതു പുളി മിശ്രിതത്തില്‍ ചേര്‍ത്തു നന്നായി കുറുകി വരുമ്പോൾ എള്ളും കടുകും വറുത്തു പൊടിച്ചു ചേർക്കുക.
. അവസാനം വറ്റൽമുളകും കറിവേപ്പിലയും ബാക്കി വെളിച്ചെണ്ണയിൽ താളിച്ചു കറിയില്‍ ചേർക്കാം.