അഫ്ഗാനി പനീർ
1.പനീർ – 400 ഗ്രാം
2.എണ്ണ – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ
മല്ലിയിലയുടെ തണ്ട്, പൊടിയായി അരിഞ്ഞത് – അര വലിയ സ്പൂൺ
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.സവാള – മൂന്ന്, അരിഞ്ഞത്
പച്ചമുളക് – നാല്
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – നാല് അല്ലി
മല്ലിയില, അരിഞ്ഞത് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
5.തൈര് – അരക്കപ്പ്
6.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
ഗരംമസാലപൊടി – അര ചെറിയ സ്പൂൺ
ജീരകംപൊടി – ഒരു നുള്ള്
7.എണ്ണ – ഒരു വലിയ സ്പൂൺ
നെയ്യ് – ഒരു വലിയ സ്പൂൺ
8.ബേ ലീഫ് – രണ്ട്
കറുവാപ്പട്ട – അരയിഞ്ചു കഷണം
പാകം ചെയ്യുന്ന വിധം
∙പനീർ അൽപം വലിയ കഷണങ്ങളാക്കി മുറിച്ച് രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.
∙പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി പനീർ കഷണങ്ങൾ വറുത്തു കോരി മാറ്റി വയ്ക്കുക.
∙ഇതേ പാനിൽ ബാക്കി എണ്ണ കൂടി ചേർത്തു നാലാമത്തെ ചേരുവ വഴറ്റണം.
∙പച്ചമണം മാറി സവാളയുടെ കണ്ണാടിപ്പരുവമാകുമ്പോൾ വാങ്ങാം.
∙ചൂടാറി കഴിയുമ്പോൾ തൈരു കൂടി ചേർത്തു മിക്സിയിൽ നന്നായി അരയ്ക്കുക.
∙ഇതിലേക്കു പൊടികൾ ചേർത്തു യോജിപ്പിച്ചു വയ്ക്കണം.
∙പാനിൽ എണ്ണയും നെയ്യും ചൂടാക്കി എട്ടാമത്തെ ചേരുവ വഴറ്റുക.
ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മസാലയും ചേർത്തു നന്നായി വഴറ്റി തിളപ്പിക്കണം.
∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന പനീറും ചേർത്തിളക്കി മൂടി വച്ചു വേവിച്ചു കുറുകി വരുമ്പോൾ കസൂരി മേത്തി വിതറി വാങ്ങാം.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.