കടലക്കറി
1.കടല – 250 ഗ്രാം
2.നെയ്യ് – രണ്ടു വലിയ സ്പൂൺ
3.ജീരകം – ഒരു ചെറിയ സ്പൂൺ
പെരുംജീരകം – കാൽ ചെറിയ സ്പൂൺ
4.പച്ചമുളക് – 4
ഇഞ്ചി – ഒരു ചെറിയ കഷണം
5.മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ
കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ
ഛന മസാല – അര ചെറിയ സ്പൂൺ
6.മല്ലിയില, അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙കടല ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചു വയ്ക്കണം.
∙പാനിൽ നെയ്യ് ചൂടാക്കി ജീരകവും പെരുംജീരകവും മൂപ്പിക്കുക.
∙ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙അഞ്ചാമത്തെ ചേരുവയും ചേർത്ത് നന്നാൈയി വഴറ്റണം.
∙പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കടലും ചേർത്ത് ഇളക്കി യോജിപ്പിക്കാം.
∙മല്ലിയില വിതറി വാങ്ങാം.