Thursday 06 January 2022 03:42 PM IST : By Ammu Mathew

ചോറിനൊപ്പം രുചിയൂറും ചക്കക്കുരു മുരിങ്ങയില കറി , ഈസി റെസിപ്പി!

chakka

ചക്കക്കുരു മുരിങ്ങയില കറി

1.ചക്കക്കുരു വൃത്തിയാക്കി നീളത്തിൽ മുറിച്ചത് - രണ്ടു കപ്പ്

പച്ചമുളക് - മൂന്ന്, നീളത്തിൽ മുറിച്ചത്

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

2.തേങ്ങാ ചുരണ്ടിയത് - ഒരു കപ്പ്

മുളകുപൊടി - ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി - ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

ജീരകം - അര ചെറിയ സ്പൂൺ

3.പച്ചമാങ്ങാ അരിഞ്ഞത് - കാൽ കപ്പ്

മുരിങ്ങയില വൃത്തിയാക്കിയത് - രണ്ടു കപ്പ്

4.വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ

5.കടുക് - അര ചെറിയ സ്പൂൺ

6.ചുവന്നുള്ളി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

വറ്റൽമുളക് - രണ്ടു, രണ്ടായി മുറിച്ചത്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.

∙ചക്കക്കുരു വെന്ത ശേഷം രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതും മാങ്ങയും മുരിങ്ങയിലയും ചേർത്തിളക്കുക. നന്നായി തിളക്കുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി വയ്ക്കുക.

∙വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളിയും വറ്റൽമുളകും തളിച്ച് കറിയിൽ ചേർക്കുക.

∙ചൂടോടെ വിളമ്പാം.