Tuesday 21 May 2024 11:39 AM IST

വെറും പത്തു മിനിറ്റിൽ തയാറാക്കാം ചില്ലി പനീർ, ഇതാ ഈസി റെസിപ്പി!

Silpa B. Raj

chilpaneeeer

ചില്ലി ഗാർലിക് പനീർ

1.പനീർ – 200 ഗ്രാം

2.കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5.സവാള ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

കാപ്സിക്കം (ചുവപ്പ്, പച്ച) ചതുരക്കഷണങ്ങളാക്കിയത് – കാൽ കപ്പ് വീതം

സ്പ്രിങ് അണിയൻ, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

സോസിന്

6.സോയ സോസ് – ഒരു വലിയ സ്പൂൺ

ചില്ലി ഗാർലിക് സോസ് – ഒരു വലിയ സ്പൂൺ

തേൻ – അര ചെറിയ സ്പൂൺ

വിനാഗിരി – അര ചെറിയ സ്പൂൺ

കോൺഫ്‌ളോർ – അര വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പനീർ ചതുരക്കഷണങ്ങളാക്കി മുറിച്ചു രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.

∙പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി പനീർ തിരിച്ചും മറിച്ചുമിട്ടു വറുത്തു മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ ബാക്കി എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റണം.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു മൂന്നു മിനിറ്റു വഴറ്റുക.

∙ആറാമത്തെ ചേരുവ യോജിപ്പിച്ചു സോസ് തയാറാക്കി പാനിൽ ഒഴിച്ച് തിളപ്പിക്കണം.

∙കുറുകുമ്പോൾ വറുത്തു വച്ചിരിക്കുന്ന പനീർ ചേർത്തിളക്കി വാങ്ങുക.

∙സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു വിളമ്പാം.