Thursday 17 June 2021 12:59 AM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിയാകട്ടെ പെറോട്ടയാകട്ടെ ബിരിയാണിയാകട്ടെ കൂടെ ഇതു മാത്രം മതി, കുക്കുമ്പർ റൈത്ത!

raita

കുക്കുമ്പർ റൈത്ത

 

1. അധികം പുളിയില്ലാത്ത കട്ടത്തൈര് - രണ്ടു കപ്പ്

   ജീരകം വറുത്തു പൊടിച്ചത് - ഒരു ചെറിയ സ്പൂൺ

   പഞ്ചസാര - ഒരു ചെറിയ സ്പൂണ്‍

2. സാലഡ് വെള്ളരി - ഒരു വലുത്

3. മല്ലിയില പൊടിയായി അരിഞ്ഞത് - കുറച്ച്

   ഉപ്പ് - പാകത്തിന്

4. മുളകുപൊടി - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ തൈര് ഒരു ബൗളിലാക്കി ജീരകവും പഞ്ചസാരയും ചേർത്തു നന്നായി അടിച്ചു മയപ്പെടുത്തി വയ്ക്കണം.

∙  വെള്ളരിക്കയുടെ പകുതി ഗ്രേറ്റ് ചെയ്യണം. ബാക്കി പകുതി ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കണം.

∙  തൈരിൽ ഗ്രേറ്റ് ചെയ്ത വെള്ളരിക്ക ചേർത്തിളക്കിയ ശേഷം കഷണങ്ങളാക്കിയ വെള്ളരിക്കയും മല്ലിയിലയും ഉപ്പും ചേർത്തു നന്നായി       യോജിപ്പിക്കുക.

∙  മുളകുപൊടി വിതറി അലങ്കരിച്ചു വിളമ്പുക.