Monday 06 September 2021 04:30 PM IST : By സ്വന്തം ലേഖകൻ

അത്താഴത്തിനു വിളമ്പാം ചീര പരിപ്പു കറി, ചപ്പാത്തിക്ക് കിടു കോമ്പിനേഷൻ!

daalpalak

ചീര പരിപ്പു കറി

1.ചീര – അരക്കിലോ, അരിഞ്ഞത്

2.പരിപ്പ് – 100 ഗ്രാം

മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

3.തക്കാളി – ഒന്ന് അരിഞ്ഞത്

4.ഉപ്പ് – പാകത്തിന്

5.തേങ്ങ ചുരണ്ടിയത് – ഒരു മുറി

ചുവന്നുള്ളി – നാല് – അഞ്ച്

6.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

7.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, മുറിച്ചത്

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മുക്കാൽ വേവാകുമ്പോൾ ചീര അരിഞ്ഞതും ചേർത്തു വേവിക്കുക.

∙ഇതിലേക്കു തക്കാളി അരിഞ്ഞതും ഉപ്പും ചേർത്തിളക്കി വാങ്ങുക.

∙തേങ്ങയും ചുവന്നുള്ളിയും മയത്തിൽ അരച്ചതു കറിയിൽ ചേർത്തിളക്കി വാങ്ങുക.

∙വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും മൂപ്പിച്ചു കറിയിൽ ചേർക്കുക.