Friday 17 December 2021 10:58 AM IST : By Vanitha Pachakam

പത്തു മിനിറ്റിൽ ഒരു കലക്കൻ റൈസ്, ഈസി മെക്സിക്കൻ റൈസ്!

mexirice

മെക്സിക്കൻ റൈസ്

1. ബസ്മതി അരി വേവിച്ചത് – രണ്ടു കപ്പ്

2. എണ്ണ – പാകത്തിന്

3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

കാബേജ് – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്

അമേരിക്കൻ കോൺ – ഒരു പയ്ക്കറ്റ്

മെക്സിക്കൻ ചില്ലി പൗഡർ, ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചോറു വേവിച്ചൂറ്റി വയ്ക്കണം.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഇതിലേക്കു ചോറും ചേർത്തിളക്കി യോജിപ്പിക്കണം.