Friday 11 December 2020 12:58 PM IST : By സ്വന്തം ലേഖകൻ

പാലക് ചീരയില പച്ചടി, എളുപ്പത്തിൽ ചെയ്തെടുക്കാം!

paalak

പാലക് ചീരയില പച്ചടി

1.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ഇഞ്ചി – ഒരു ചെറിയ കഷണം

‌ പച്ചമുളക് – രണ്ട്

2.തൈര് – ഒരു കപ്പ്

3.തക്കാളി – ഒന്ന്

4.പാലക് ചീരയില പൊടിയായി അരിഞ്ഞത് – കാൽ‌ കപ്പ്

ഉപ്പ് – പാകത്തിന്

5.വെളിച്ചെണ്ണ – പാകത്തിന്

6.കടുക് – മുക്കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – ഒന്ന്

ഉഴുന്നുപരിപ്പ് – അക ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ അരച്ചു തൈരിൽ കലക്കണം. തക്കാളി പൊടിയായി അരിഞ്ഞതും പാകത്തിനുപ്പും ചീരയില വേവിച്ചു മിക്സിയിൽ അരച്ചതും ചേർത്തിളക്കുക.

  • വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ മൂപ്പിച്ചു പച്ചടിയിൽ ചേർക്കണം.