Friday 08 January 2021 11:59 AM IST : By Ammu Mathew

ചോറിനും ചപ്പാത്തിക്കും കൂട്ടാൻ, ഉരുളക്കിഴങ്ങ് തക്കാളിക്കറി!

potato

ഉരുളക്കിഴങ്ങ് തക്കാളിക്കറി

1.ഉരുളക്കിഴങ്ങ് – അരക്കിലോ

2.സവാള – കാൽ കിലോ, അരിഞ്ഞത്

തക്കാളി – കാൽ കിലോ, അരിഞ്ഞത്

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.പെരുംജീരകം – കാൽ ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരിഞ്ചു കഷണം, രണ്ടാക്കിയത്

ഗ്രാമ്പൂ – മൂന്ന്

കറിവേപ്പില – കുറച്ച്

5.മുളകുപൊടി – ഒന്നു, രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപൊടി – കാൽ ചെറിയ സ്പൂൺ

6.പഞ്ചസാര – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ചെറുനാരങ്ങാനീര് – ഒരു വലിയ സ്പൂൺ

7.മല്ലിയില – കുറച്ച്

പാകം ചെയ്യുന്ന വിധം

∙ഉരുളക്കിഴങ്ങു തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി വേവിച്ചു വയ്ക്കണം. സവാളയും തക്കാളിയും അരിഞ്ഞതു വെവ്വേറെ അരച്ചു വയ്ക്കണം.

∙എണ്ണ ചൂടാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റി മണം വരുമ്പോൾ സവാള അരച്ചതും ചേർത്തു വഴറ്റുക.

∙ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്തു വഴറ്റിയശേഷം തക്കാളി അരച്ചതും ചേർത്തു വഴറ്റുക. എണ്ണതെളിയുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങു ചേർത്തു മെല്ലേ ഇളക്കുക. ഇതിൽ ഉപ്പും പഞ്ചസാരയും നാരങ്ങാനീരും ചേർത്തിളക്കി ചെറുതീയിൽ അഞ്ചു മിനിറ്റ് തിളപ്പിക്കണം.

∙മുകളിൽ മല്ലിയില വിതറി ചൂടോടെ വിളമ്പാം.

കടപ്പാട്

അമ്മു മാത്യൂ