Monday 12 July 2021 11:17 AM IST : By Vanitha Pachakam

പ്രാതൽ രുചികരമാക്കാൻ ഈസി പുതിന പറാത്ത!

pudina

പുതിന പറാത്ത

1. പുതിനയില പൊടിയായി അരിഞ്ഞത് - 200 ഗ്രാം

ഗോതമ്പുപൊടി - ഒരു കപ്പ്

ജീരകം - ഒന്നര ചെറിയ സ്പൂൺ, വറുത്തു പൊടിച്ചത്

മുളകുപൊടി - കാൽ ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

2. വെള്ളം - പാകത്തിന്

3. എണ്ണ - അൽപം

പാകം െചയ്യുന്ന വിധം

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു അഞ്ചു-പത്തു മിനിറ്റ് കുഴച്ചു മയപ്പെടുത്തുക.

∙ബൗൾ മൂടി, 20 മിനിറ്റ് മാറ്റി വയ്ക്കുക.

∙വീണ്ടും നന്നായി കുഴച്ച് രണ്ടു ഭാഗങ്ങളാക്കി രണ്ട് ഉരുള കളാക്കി വയ്ക്കുക.

∙ഒരു ഉരുള പരത്തിയ ശേഷം മടക്കി അർധവൃത്താകൃതിയിലാക്കുക. ഇതു വീണ്ടും മടക്കിയ ശേഷം ആറിഞ്ചു വട്ടത്തിൽ വീണ്ടും പരത്തുക. അടുത്ത ഉരുളയും ഇതേ പോലെ പരത്തണം.

∙തവ ചൂടാക്കി പറാത്തയിട്ട് ചെറിയ കുത്തുകൾ കണ്ടു തുടങ്ങുമ്പോൾ മറിച്ചിടുക. അര ചെറിയ സ്പൂൺ എണ്ണ/നെയ്യ് പറാത്തയുടെ വശങ്ങളിൽ ഒഴിക്കുക.

∙അരിക് ബ്രൗൺ നിറമാകുമ്പോൾ വീണ്ടും മറിച്ചിട്ട് അര ചെറിയ സ്പൂൺ എണ്ണ/നെയ്യ് അരികുകളിൽ ഒഴിക്കുക. ഗോൾഡൻ ബ്രൗൺ നിറത്തിൽ ചുട്ടെടുക്കുക.