Tuesday 02 April 2024 02:29 PM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ തയാറാക്കാം ഷെസ്‌വാൻ പനീർ, ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം കലക്കൻ കോമ്പോ!

schezwaaaan panr

ഷെസ്‌വാൻ പനീർ

1.പനീർ – 100 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

2.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

3.വെണ്ണ – ഒരു വലിയ സ്പൂൺ

4.എണ്ണ – ഒരു വലിയ സ്പൂൺ

5.വെളുത്തുളളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

6.സവാള – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

കാപ്സിക്കം – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

7.കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

ഷെസ്‌വാൻ സോസ് – മൂന്നു വലിയ സ്പൂൺ

റെഡ് ചില്ലി സോസ് – ഒരു വലിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ

8.ഉപ്പ് – പാകത്തിന്

9.സ്പ്രിങ് അണിയൻ – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙പനീറിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അരമണിക്കൂർ വച്ചതിനു ശേഷം ചൂടായ വെണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരി മാറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റണം.

∙ഗോൾഡൻ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു മൂന്നു മിനിറ്റു വഴറ്റണം.

∙ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വറുത്തു വച്ച പനീറും ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി വാങ്ങാം.

∙സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ച വിളമ്പാം.