Wednesday 27 April 2022 03:14 PM IST

ചോറിനൊപ്പം കൂട്ടാം വെള്ളരിക്ക പച്ചടി, കൊതിയൂറും റെസിപ്പി!

Merly M. Eldho

Chief Sub Editor

pachadi

വെള്ളരിക്ക പച്ചടി

1.വെള്ളരിക്ക – ഒരു ചെറുത്

2.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

കടുക് – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്

3.ഉപ്പ് – പാകത്തിന്

തൈര് – ഒരു കപ്പ്

4.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

5.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, മുറിച്ചത്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙വെള്ളരിക്ക, തൊലിയും അരിയും കളഞ്ഞു ചെറിയ കഷണങ്ങളാക്കി പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിക്കുക. വെള്ളവും ചേർത്തു വേവിക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോൾ രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചതും ചേർത്തിളക്കി പച്ചമണം മാറുമ്പോൾ വാങ്ങി വയ്ക്കുക.

∙ഇതിലേക്ക് ഉപ്പും തൈരും ചേർത്തിളക്കുക.

∙വെളിച്ചെണ്ണയിൽ അഞ്ചാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തിളക്കണം.