അവിവാഹിത, ഐവിഎഫിലൂടെ ഗർഭംധരിച്ചു: ഇരട്ടകളിൽ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട് നടി ഭാവന രാമണ്ണ Bhavana Ramanna IVF Pregnancy
മാതൃത്വമെന്ന ജീവിതത്തിലെ പുതിയ അധ്യായത്തെ കുറിച്ച് കന്നട നടിയും നർത്തകിയുമായ ഭാവന രാമണ്ണ നാളുകൾക്കു മുമ്പാണ് പങ്കുവച്ചത്. ഐവിഎഫിലൂടെ താൻ ഗർഭിണിയായെന്നും അമ്മയാകാൻ ഒരുങ്ങുകയാണെന്നും ഭാവന വെളിപ്പെടുത്തിയപ്പോള്‍ പ്രിയപ്പെട്ടവരും പ്രാർഥനയുമായി ഒപ്പമത്തിയിരുന്നു. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ്

മാതൃത്വമെന്ന ജീവിതത്തിലെ പുതിയ അധ്യായത്തെ കുറിച്ച് കന്നട നടിയും നർത്തകിയുമായ ഭാവന രാമണ്ണ നാളുകൾക്കു മുമ്പാണ് പങ്കുവച്ചത്. ഐവിഎഫിലൂടെ താൻ ഗർഭിണിയായെന്നും അമ്മയാകാൻ ഒരുങ്ങുകയാണെന്നും ഭാവന വെളിപ്പെടുത്തിയപ്പോള്‍ പ്രിയപ്പെട്ടവരും പ്രാർഥനയുമായി ഒപ്പമത്തിയിരുന്നു. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പ്രിയപ്പെട്ടവരും ഉറ്റവരും കാത്തിരുന്ന സന്തോഷ വാർത്ത പുറത്തു വന്നത്. ഐവിഎഫ് വഴി ഗർഭം ധരിച്ച കന്നഡ താരം ഭാവന രാമണ്ണ പ്രസവിച്ചു. പക്ഷേ ഇരട്ട കുട്ടികളിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചതായുള്ള വാർത്ത സന്തോഷ നിമിഷത്തിലും വേദന പടർത്തുകയാണ്.
രണ്ട് പെൺകുഞ്ഞുങ്ങൾക്കാണ് ഭാവന ജന്മം നൽകിയത്. ഓഗസ്റ്റ് അവസാനത്തോടെയാണ് ഭാവന കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ഏഴാം മാസം ഭാവനയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കുഞ്ഞുങ്ങളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതായി സ്കാനിങ്ങിൽ തെളിഞ്ഞിരുന്നു. എട്ടാം മാസമാണ് ഭാവന കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. എന്നാൽ ജീവനുവണ്ടി പോരാടിയ ഒരു പൈതലിനെ വിധി മിഴിതുറക്കു മുൻപേ മരണത്തിലേക്ക് തിരികെ വിളിച്ചു. അതേസമയം ഭാവനയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
വിവാഹിതയാകാതെ, ഐവിഎഫ് ചികിത്സ വഴി ഗർഭം ധരിച്ച വിവരം ഭാവന തന്നെയാണ് സമൂഹമാധ്യമം വഴി അറിയിച്ചത്. ഇരട്ട കുട്ടികളാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ആറാം മാസത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരെ ഭാവന രാമണ്ണ വെളിപ്പെടുത്തിയത്. നിറവയറിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് ആരാധകരെ ഞെട്ടിച്ച വിവരം താരം അന്ന് പങ്കുവച്ചത്.
അവിവാഹിത ആയതിനാൽ പല ക്ലിനിക്കുകളും തന്നെ നിരുത്സാഹപ്പെടുത്തിയെന്നും തന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തെന്നും ഭാവന വ്യക്തമാക്കിയിരുന്നു. ‘എന്റെ മക്കൾക്ക് അച്ഛൻ ഇല്ലായിരിക്കാം! പക്ഷേ കലയും സംഗീതവും സംസ്കാരവും നിരുപാധികമായ സ്നേഹവും നിറഞ്ഞ ഒരു വീട്ടിൽ അവർ വളരും. അവർ സ്വന്തം വേരുകളോർത്ത് അഭിമാനിക്കുന്നവരാകും!’– ഭാവനയുടെ വാക്കുകൾ. പരമ്പരാഗത രീതികളെ പൊളിച്ചുകൊണ്ടുള്ള താരത്തിന്റെ തീരുമാനം വലിയ ചർച്ചയായിരുന്നു.
1996 മുതൽ അഭിനയത്തിൽ സജീവമാണ് ഭാവന രാമണ്ണ. 1997ൽ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി പ്രാണാക്ഷി’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന താരം ആ ചിത്രത്തിൽ മികച്ച സഹനടിക്കുള്ള കർണാടക സർക്കാരിന്റെ പുരസ്കാരവും നേടി. 2002, 2012 എന്നീ വർഷങ്ങളിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഭാവന സ്വന്തമാക്കി. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ‘ഒറ്റ’ എന്ന മലയാള സിനിമയിലും ഭാവന അഭിനയിച്ചിരുന്നു. അഭിനയം കൂടാതെ രാഷ്ട്രീയത്തിലും പൊതുപ്രവർത്തനരംഗത്തും സജീവമാണ് താരം.