‘എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാഴ്ച്ച’: മൂന്ന് മക്കളുടെ സ്നേഹ നിമിഷം: ചിത്രവുമായി മനോജ് കെ. ജയൻ Manoj K Jayan's Heartwarming Family Moment
സ്നേഹം നിറയുന്ന മനോഹരമായൊരു കുടുംബചിത്രവുമായി നടൻ മനോജ് കെ ജയൻ. ‘തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, സന്തോഷകരമായ കാഴ്ച്ച’ എന്ന അടിക്കുറിപ്പോടെയാണ് മക്കളുമൊന്നിച്ചുള്ള സ്നേഹനിമിഷം മനോജ് പങ്കുവച്ചത്. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരെ ചിത്രങ്ങളിൽ കാണാം. മൂന്നു മക്കളെയും ഒരുപോലെ ഹൃദയത്തോടു ചേർത്തുനിർത്തുന്ന മനോജിനെ പ്രശംസിച്ച് നിരവധിപ്പേർ എത്തുകയുണ്ടായി.
മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ചുനാളായി വിദേശത്താണ് താമസം. ഷൂട്ടിങ് തിരക്ക് ഒഴിയുമ്പോൾ മനോജും ഇടയ്ക്ക് അവിടേക്കു യാത്ര നടത്തും. വിദേശത്തു പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
ADVERTISEMENT
സമൂഹമാധ്യമങ്ങളിൽ സജീവമായ മനോജ് കെ. ജയൻ ഭാര്യ ആശയ്ക്കും മക്കൾക്കും ഒപ്പമുള്ള രസകരമായ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.
English Summary:
Manoj K Jayan shares a heartwarming family photo of children. The picture captures a loving moment with his children Kunjaatta and his son, with many praising Manoj's dedication to his family.
ADVERTISEMENT
ADVERTISEMENT