‘2വയസ്സായി, ഇപ്പോഴും കുഞ്ഞ് കാർട്ടുൺ ഭാഷയാണു പറയുന്നത്’: നിങ്ങളുടെ കുഞ്ഞിന്റെ വളർച്ച ശരിയാണോ? ഈ മാറ്റങ്ങൾ പറയുന്നത് Understanding Key Developmental Milestones in Children
‘കുഞ്ഞിനു രണ്ടു വയസ്സായി. ഇപ്പോഴും കാർട്ടുൺ ഭാഷയാണു പറയുന്നത്.’ തമാശയായി വരുണ്‍ സഹപ്രവർത്തകയോടു പങ്കുവച്ച വിശേഷമാണു കുഞ്ഞിന്റെ ഗൗരവമായൊരു പ്രശ്നത്തെ തുടക്കത്തിലെ തിരിച്ചറിയാൻ സഹായിച്ചത്. ‘കുട്ടിയുടെ വളർച്ചാഘട്ടങ്ങൾ മുറപ്രകാരം തന്നെയല്ലേ എന്ന് ഡോക്ടറെ കണ്ട് സ്ഥിരീകരിക്കൂ’ എന്ന സഹപ്രവർത്തകയുടെ
‘കുഞ്ഞിനു രണ്ടു വയസ്സായി. ഇപ്പോഴും കാർട്ടുൺ ഭാഷയാണു പറയുന്നത്.’ തമാശയായി വരുണ്‍ സഹപ്രവർത്തകയോടു പങ്കുവച്ച വിശേഷമാണു കുഞ്ഞിന്റെ ഗൗരവമായൊരു പ്രശ്നത്തെ തുടക്കത്തിലെ തിരിച്ചറിയാൻ സഹായിച്ചത്. ‘കുട്ടിയുടെ വളർച്ചാഘട്ടങ്ങൾ മുറപ്രകാരം തന്നെയല്ലേ എന്ന് ഡോക്ടറെ കണ്ട് സ്ഥിരീകരിക്കൂ’ എന്ന സഹപ്രവർത്തകയുടെ
‘കുഞ്ഞിനു രണ്ടു വയസ്സായി. ഇപ്പോഴും കാർട്ടുൺ ഭാഷയാണു പറയുന്നത്.’ തമാശയായി വരുണ്‍ സഹപ്രവർത്തകയോടു പങ്കുവച്ച വിശേഷമാണു കുഞ്ഞിന്റെ ഗൗരവമായൊരു പ്രശ്നത്തെ തുടക്കത്തിലെ തിരിച്ചറിയാൻ സഹായിച്ചത്. ‘കുട്ടിയുടെ വളർച്ചാഘട്ടങ്ങൾ മുറപ്രകാരം തന്നെയല്ലേ എന്ന് ഡോക്ടറെ കണ്ട് സ്ഥിരീകരിക്കൂ’ എന്ന സഹപ്രവർത്തകയുടെ
‘കുഞ്ഞിനു രണ്ടു വയസ്സായി. ഇപ്പോഴും കാർട്ടുൺ ഭാഷയാണു പറയുന്നത്.’ തമാശയായി വരുണ്‍ സഹപ്രവർത്തകയോടു പങ്കുവച്ച വിശേഷമാണു കുഞ്ഞിന്റെ ഗൗരവമായൊരു പ്രശ്നത്തെ തുടക്കത്തിലെ തിരിച്ചറിയാൻ സഹായിച്ചത്. ‘കുട്ടിയുടെ വളർച്ചാഘട്ടങ്ങൾ മുറപ്രകാരം തന്നെയല്ലേ എന്ന് ഡോക്ടറെ കണ്ട് സ്ഥിരീകരിക്കൂ’ എന്ന സഹപ്രവർത്തകയുടെ നിർദേശം മകന് ഓട്ടിസമുണ്ടെന്ന കണ്ടെത്തലിലാണ് ആ കുടുംബത്തെ എത്തിച്ചത്. കുട്ടികളുടെ വളർച്ചാഘട്ടങ്ങൾ ഒാരോന്നും തിരിച്ചറിഞ്ഞ് ആവശ്യമെങ്കിൽ വേണ്ട പരിഹാരം ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
കുട്ടിയുടെ വളർച്ചാഘടകങ്ങൾ ഏതൊക്കെയാണ് ?
കുട്ടിയുടെ വളർച്ചയ്ക്കു പ്രധാനമായും അഞ്ച് ഘടകങ്ങളാണുള്ളത് 1. സംസാരവും ഭാഷയും 2. ഗ്രോസ് മോട്ടോർ ഡവലപ്മെന്റ്. അതായത് ചലനങ്ങൾ (ഇഴയുക, നടക്കുക, ചാടുക, ഓടുക തുടങ്ങിയവ) നടത്താനുള്ള ശാരീരിക പേശികളുടെ വികാസം 3. ഫൈൻ മോട്ടോർ ഡവലപ്മെന്റ് അഥവാ കണ്ണ്, കൈ, വിരലുകൾ എന്നിവയുടെ ഏകോപനത്തിലൂടെയുള്ള സൂഷ്മചലനങ്ങൾ സാധ്യമാക്കുന്ന പേശികളുടെ വികാസം, 4. വൈജ്ഞാനിക വികസനം, 5. സാമൂഹിക വൈകാരിക വികസനം.
എന്തൊക്കെ കാരണങ്ങൾ കൊണ്ടാണു ഡവലപ്മെന്റൽ ഡിലേ സംഭവിക്കുന്നത്?
പല ഘടകങ്ങൾ കാരണം വളർച്ചാ കാലതാമസം വരാം. ജനിതക ഘടകങ്ങളും ഗർഭകാലത്തെ മരുന്നുകളുടെ ഉപയോഗവും പ്രധാന കാരണങ്ങളാണ്. കുട്ടി വളരുന്ന ചുറ്റുപാട്, സാമൂഹിക – സാമ്പത്തിക ഘടകങ്ങൾ ഇവയും സ്വാധീനിക്കാം.
ഗർഭകാലത്ത് അമ്മ കഴിച്ച മരുന്നുകൾ, ഗർഭം ധരിക്കുന്ന പ്രായം, ശരീരഭാരം എന്നിവയൊക്കെ കുട്ടിയുടെ വളർച്ചയെ സ്വാധീനിക്കുന്നവയാണ്. ഇതു കൂടാതെ അമ്മയുടെ പോഷകാഹാരക്കുറവ്, ഗർഭകാലത്തെ പ്രമേഹം, ഗർഭകാലത്തു വരുന്ന രക്താദിമർദം, തൈറോയ്ഡ് പ്രശ്നങ്ങൾ, അണുബാധകൾ എന്നിവയും കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും.
പ്രസവത്തിൽ വരുന്ന സങ്കീർണതകൾ, അംനിയോട്ടിക് ഫ്ലൂയിഡിന്റെ അളവ്, ഗർഭാവസ്ഥയിലെ കുഞ്ഞിന്റെ വളർച്ചക്കുറവ് തുടങ്ങി പലതും കുട്ടിയുടെ ആരോഗ്യത്തെ നിർണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.
ഓരോ പ്രായത്തിലും കുട്ടി കൈവരിക്കേണ്ട ചില വളർച്ചാ നാഴികക്കല്ലുകളുണ്ട് (മൈൽസ്റ്റോൺസ്). ഉദാഹര ണത്തിന് ആറു മാസത്തിൽ പേരു വിളിച്ചാൽ കുട്ടി തല തിരിച്ച് നോക്കണം, ചിരിക്കണം. ഒരു വയസ്സിൽ ചെറിയ വാക്കുകൾ പറയണം. ഒന്നര വയസ്സിൽ ഒരു വസ്തു ചൂണ്ടിക്കാണിച്ചാൽ അതിലേക്ക് നോക്കണം എന്നിങ്ങനെ.
ഡോക്ടറുടെ പക്കൽ നിന്നു വളർച്ചാ ചാർട് വാങ്ങി കുട്ടിയുടെ വളർച്ച അതിനനുസരിച്ചാണോ എന്നു നിരീക്ഷിക്കാം. വളർച്ചാ നാഴികക്കല്ലുകൾ കുട്ടി കൃത്യമായി പിന്തുടരുന്നില്ലെങ്കിൽ ഡോക്ടറെ കാണാൻ വൈകരുത്.
വാണിങ് സൈനുകള്‍ ഏതൊക്കെയാണ്?
1. പേശി സംബന്ധമായവ
വഴങ്ങാത്ത ദൃഢതയേറിയ കൈ – കാലുകൾ, കൂനു പോ ലെ വളവുള്ള ശരീരഘടന, ശരീരത്തിന്റെ ഒരു വശം മറ്റു വശത്തേക്കാളെറെ കുട്ടി ഉപയോഗിക്കുന്നു തുടങ്ങിയവ ചില പ്രധാന ലക്ഷങ്ങളാണ്.
2. കാഴ്ച സംബന്ധമായവ
കുട്ടിക്ക് വസ്തുക്കളെ പിന്തുടരാൻ സാധിക്കാതെ വരിക, കണ്ണുകൾ തുടർച്ചയായി തിരുമ്മുക, സ്വാഭാവികമല്ലാത്ത രീതിയിൽ തല ചെരിച്ചോ നിവർത്തിയോ പിടിക്കുക, ചെറിയ വസ്തുകൾ കണ്ടുപിടിക്കാനും എടുക്കാനുമുള്ള ബുദ്ധിമുട്ട്, കണ്ണിൽ നോക്കിയിരിക്കാനും നോട്ടം നിലനിർത്താനും പാടുപെടുക, ദൂരെയുള്ള വസ്തുക്കൾ നോക്കാൻ ഒരു കണ്ണ് അടച്ചുപിടിക്കുക, നോക്കേണ്ട വസ്തു കണ്ണിന്റെ വളരെയടുത്തേക്കു കൊണ്ടുവരിക ഇവ കണ്ടാൽ ശ്രദ്ധിക്കാം.
3. കേൾവി സംബന്ധമായവ
വളരെ ഉച്ചത്തിലോ തീരെ പതുക്കെയോ മാത്രം സംസാരിക്കുക, വിളിക്കുമ്പോൾ പ്രതികരിക്കാനുള്ള ബുദ്ധിമുട്ട്, നിർദേശങ്ങൾ മനസ്സിലാക്കാനും പാലിക്കാനും സാധിക്കാതെ വരിക, കുട്ടിയുടെ ചെവി ചെറുതായും അസ്വാഭാവികമായും കാണപ്പെടുക.
4. പെരുമാറ്റ സംബന്ധമായവ
എന്തെങ്കിലും വസ്തു കാണിച്ചാലും ശ്രദ്ധിക്കാതിരിക്കുക, മറ്റുള്ളവരുടെ കണ്ണിൽ നോക്കുന്നതു കുറയുക അല്ലെങ്കിൽ തീർത്തും ഒഴിവാക്കുക, ചെറിയ കാര്യങ്ങൾക്കു പോലും നിരാശയും ദേഷ്യവും കാണിക്കുക, പിടിവാശിയും അക്രമവാസനയും കാണിക്കുക, ശൂന്യതയിലേക്കോ വസ്തുക്കളിലേക്കോ ഏറെനേരം നോക്കിയിരിക്കുക, തനിച്ചു വർത്തമാനം പറയുക എന്നിവയാണ് ചില ലക്ഷണങ്ങൾ.
ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ എന്നു സംശയിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ രണ്ടു മേഖലകളായി തരം തിരിക്കാം. സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ടവയും ആവർത്തിച്ചോ നിയന്ത്രിച്ചോ ചെയ്യുന്ന കാര്യങ്ങളും.
∙ സാമൂഹികമായി ഇടപഴകുമ്പോൾ
ചിരിയുടെ അഭാവവും കണ്ണിൽ നോക്കാതിരിക്കുന്നതുമാണ് കുഞ്ഞുങ്ങളിൽ പ്രധാനമായും കാണുന്നത്.
ഒൻപതു മാസമായിട്ടും പേരു വിളിക്കുമ്പോൾ കുട്ടി പ്രതികരിക്കാതിരിക്കുക, സന്തോഷം, സങ്കടം, ദേഷ്യം, അദ്ഭുതം തുടങ്ങിയ വികാരങ്ങൾ കാണിക്കാതിരിക്കുക, പാവകളുമായി ഏറെ നേരം ചെലവഴിക്കുക, ആശയവിനിമയം ചെയ്യാനുള്ള ആംഗ്യങ്ങൾ കാണിക്കാതിരിക്കുക, സ്വന്തം ആവശ്യങ്ങളും താൽപര്യങ്ങളും മറ്റു വികാരങ്ങളും പ്രകടമാക്കാതിരിക്കുക, സമപ്രായക്കാരുമായി സഹകരിക്കാതിരിക്കുക, കഥകളും സാഹചര്യങ്ങളും സൃഷ്ടിച്ചുള്ള തരം സങ്കൽപ കളികളൊന്നും കളിക്കാതിരിക്കുക ഇവയും ലക്ഷണമാകാം.
∙ ആവർത്തിച്ചോ നിയന്ത്രിച്ചോ ചെയ്യുന്ന കാര്യങ്ങൾ
ഇവർ പാവകളും മറ്റു കളിപ്പാട്ടങ്ങളും നിരത്തി അടുക്കി വച്ചിരിക്കും. അവയുടെ സ്ഥാനം മാറിയാൽ ഉടനെ സങ്കടമോ ദേഷ്യമോ കാണിക്കും. ഓട്ടിസ്റ്റിക് കുട്ടികൾ വാക്കുകളും പദങ്ങളും ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കും (എക്കോലാലിയ). അവർ കളിക്കോപ്പുകൾ വച്ച് ഒരേ കളി തന്നെ സ്ഥിരമായി കളിച്ചു കൊണ്ടിരിക്കുന്നതും കാണാം. ഒരു വസ്തുവിന്റെ ഒരു ഭാഗത്തേക്കു മാത്രം ശ്രദ്ധയൂന്നുകയും (ഉദാ: വണ്ടിയാണെങ്കിൽ വീലിലേക്കു മാത്രം) ചെയ്യും.
ഇവർ എന്തെങ്കിലും ഒന്നിനോടു മാത്രം അമിത താൽപര്യം വച്ചു പുലർത്തുന്നതും കാണാം (ഒബ്സെഷൻസ്). നിത്യവും ചെയ്യുന്ന കാര്യങ്ങൾ ഒട്ടും മാറ്റമില്ലാതെ ആവർത്തിക്കും. മിക്കവാറും കൈകൾ ആട്ടിക്കൊണ്ടേയിരിക്കുക, ശരീരം ആട്ടുക, വട്ടം കറങ്ങുക ഇവ ഒക്കെ ചെയ്യും. ഇക്കൂട്ടർക്കു ചില രുചിയോടും മണത്തിനോടും ആകൃതിയോടും അസ്വാഭാവികമായ പ്രതികരണമുണ്ടാകും.
ബാഹ്യ കാരണങ്ങൾ കൊണ്ട് കുട്ടികളിൽ ഡവലപ്മെന്റൽ ഡിലേ ഉണ്ടാകുമോ?
ഡവലപ്മെന്റൽ ഡിലേയുള്ള കുട്ടികളിൽ 70 ശതമാനവും ബാഹ്യസാഹചര്യങ്ങൾ കൊണ്ടു വളർച്ചാതാമസം ഉണ്ടാകുന്നവരാണ്. പലരുടെയും പേശീസംബന്ധമായ ഡവലപ്മെന്റ് സ്വാഭാവികമായിരിക്കും.
പടികൾ കയറുന്നത്, സൈക്കിൾ ചവിട്ടുന്നത് ഇതൊന്നും അവർക്ക് ബുദ്ധിമുട്ടില്ല. പക്ഷേ, സാമൂഹിക ഇടപെടലിന്റെ കാര്യത്തിൽ വളരെ പിന്നാക്കം പോകും. അതിന്റെ പ്രധാന കാരണം കുട്ടികളുടെ സ്ക്രീൻ ടൈം കൂടുന്നതാണ്.
അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളെ വെർച്വൽ ഓട്ടിസത്തിലേക്കും ചിലരെ ഓട്ടിസത്തിലേക്കും തന്നെയും എ ത്തിച്ചിട്ടുണ്ട്. ചില കാർട്ടൂണുകളും മറ്റും കുട്ടികളെ ഹൈപ്പർ ആക്ടീവ് ആക്കുന്നുണ്ട്. കുട്ടികൾ സംസാരിക്കുന്നതു പോലും കാർട്ടുൺ ശൈലിയിലാകുന്നതു കാണാം.
സ്ക്രീൻ ടൈം നിയന്ത്രിക്കുന്നതിൽ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ സൗകര്യത്തിനു വേണ്ടി സ്ക്രീൻ കൊടുക്കാതിരിക്കുക. പകരം കുട്ടിയെ കളികളിലോ കുഞ്ഞു ജോലികളിലോ വ്യാപൃതരാക്കുക.
ഡവലപ്മെന്റൽ ഡിലേക്ക് കാരണമാകുന്ന ഹൈപ്പർ ആക്റ്റിവിറ്റി, എഡിഎച്ച്ഡി, ലേണിങ് ഡിസെബിലിറ്റി എന്നീ
പ്രശ്നങ്ങൾ ലക്ഷണങ്ങൾ കൊണ്ട് തിരിച്ചറിയാനാകുമോ?
കുട്ടി മുഖത്തേക്കു നോക്കാതിരിക്കുക, ശ്രദ്ധക്കുറവ്, ഒരു വസ്തു അധികനേരം പിടിച്ചുകൊണ്ടിരിക്കാൻ പറ്റാത്ത അവസ്ഥ, ഇരിപ്പിടത്തിൽ മൂന്നു നിമിഷം പോലും തികച്ച് ഇരിക്കാൻ സാധിക്കാതെ വരിക, കൈകാലുകൾ സദാ ചലിപ്പിച്ചു കൊണ്ടേയിരിക്കുക, വിശ്രമമില്ലാതെ എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കുക, സാധനങ്ങൾ നശിപ്പിക്കുക, മറ്റുള്ളവരെ കടിക്കുക, തുപ്പുക തുടങ്ങിയവ ഹൈപ്പർ ആക്ടീവ് ആണെന്നതിന്റെ സൂചനകളാകാം.
പെട്ടെന്നുള്ള ഉൾപ്രേരണയിൽ പ്രവർത്തിക്കുന്നത് (ഇംപൾസിവിറ്റി), അമിതമായ പ്രസരിപ്പ് (ഹൈപ്പർ ആക്ടിവിറ്റി), അക്രമ മനോഭാവം, ശ്രദ്ധക്കുറവ്, കണ്ണിൽ നോക്കാതിരിക്കുക, കൈയുടെയും കണ്ണിന്റെയും ഏകോപനക്കുറവ്, മറവി, അടങ്ങിയിരിക്കാൻ കഴിയാതാകുക, വസ്തുക്കൾ നശിപ്പിക്കാനുള്ള പ്രവണത, വാക്കും ചെയ്തികളും ആവർത്തിക്കുക തുടങ്ങിയവയാണ് എഡിഎച്ച്‌ഡിയുടെ പ്രധാന ലക്ഷണങ്ങൾ.
കുട്ടിക്ക് വാക്കുകൾ ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട്, ശരിയായ വാക്ക് കണ്ടുപിടിക്കാനുള്ള പ്രയാസം, താളം കിട്ടാതിരിക്കുക, അക്ഷരം, അക്കം, നിറം, രൂപം, ആഴ്ചയിലെ ദിവസങ്ങള്‍ തുടങ്ങിയവ പഠിക്കാൻ ബുദ്ധിമുട്ട്, പെൻസിലും മറ്റും ശരിയായി പിടിക്കാൻ പ്രയാസം, ബട്ടനിടാനും സിബ് ഇടാനും ഷൂ ലെയ്സ് കെട്ടാനുമുള്ള ബുദ്ധിമുട്ട്, കുട്ടിയുടെ ശ്രദ്ധ സ്ഥിരമായി പാളുക, പിരിപിരുപ്പ്, അനുസരണക്കേട്... ഇതെല്ലാം ലേണിങ് ഡിസെബിലിറ്റി ആകാം.
പലപ്പോഴും ഈ ലക്ഷണങ്ങൾ കാണുമ്പോൾ കുരുത്തക്കേടാണെന്ന് പറഞ്ഞ് കുട്ടിയെ അമിതമായി ശകാരിക്കുകയോ അല്ലെങ്കിൽ നിസ്സാരവൽക്കരിച്ച് കളയുകയോ ആണു പതിവ്. തുടക്കത്തിലെ തന്നെ ഡവലപ്മെന്റൽ പീഡിയാട്രീഷനെ കണ്ടു രോഗനിർണയം നടത്തുക. ആവശ്യമെങ്കിൽ തെറപ്പികൾ എടുക്കുക.
ഡവലപ്മെന്റൽ ഡിലേയുള്ള കുട്ടികൾക്കു ചലനവും മറ്റും എളുപ്പമാക്കാനുള്ള എന്തൊക്കെ കാര്യങ്ങളുണ്ട്?
ശാരീരിക പ്രശ്നങ്ങൾ കാരണം ചലനം ബുദ്ധിമുട്ടായവർക്ക് ചലനം എളുപ്പമാക്കുന്ന അസിസ്റ്റീവ് ഉപകരണങ്ങളുണ്ട്. മോട്ടോർ ഡിലേ ഉള്ള കുട്ടികള്‍ക്ക് അവരുടെ പ്രത്യേകതയും ലെവലും അനുസരിച്ച് ഫിസിയോ, ഒക്കുപേഷനൽ,ഡവലപ്മെന്റൽ തെറപിസ്റ്റുകളുടെ നിർദേശമനുസരിച്ച് പ്രത്യേക ഷൂസും കസേരയും പോലുള്ളവ നൽകാൻ സാധിക്കും. വൈജ്ഞാനിക തലത്തിലുള്ള വളർച്ചാ താമസം വരുന്നവർക്ക് പ്രവർത്തനങ്ങളിലൂന്നിയ തെറപ്പികളും ന ൽകാൻ കഴിയും.
ഡവലപ്മെന്റൽ ഡിലേ പൂർണമായും മാറുമോ?
ന്യൂറോ ഡവലപ്മെന്റൽ ഡിസോർഡറുകൾ ആണ് പൂർണമായും ഭേദമാകാതെ വരുന്നത്. ഓട്ടിസം സ്പെക്ട്രം, എഡിഎച്ച്ഡി പോലുള്ളവയ്ക്ക് തെറപി, ജീവിതശൈലീ മാറ്റങ്ങൾ ഇവ കൊണ്ട് നിലവിലുള്ളതിനേക്കാൾ മികവു വരുത്താൻ സാധിക്കും. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞു കൃത്യമായി കരുതലെടുത്താൽ നല്ല മാറ്റങ്ങൾ കാണാം. എങ്കിലും ഇവ പൂർണമായും മാറ്റാൻ സാധിക്കില്ല.
വെർച്വൽ ഓട്ടിസം, എഡിഎച്ച്ഡിയുടെ രൂക്ഷമല്ലാത്ത അവസ്ഥ ഇവയൊക്കെയുള്ള കുട്ടികളെ ഏറെക്കുറേ സ്വാഭാവികതയിലേക്ക് എത്തിക്കാൻ സാധിക്കും.
തലച്ചോറിലെ തകരാറുകൾ കാരണം വരുന്ന സെറിബ്രൽ പാൾസി ജനിതക വ്യത്യാസങ്ങൾ കൊണ്ട് വരുന്ന ഡൗൺസ് സിൻഡ്രോം എന്നിവയും പൂർണമായി മാറ്റാൻ സാധിക്കില്ല. തെറപ്പികളിലൂടെ കുട്ടികളെ ഊർജസ്വലരാക്കി മാറ്റിയെടുക്കാനാകും. ജീവിതശൈലിയിൽ മാറ്റങ്ങള്‍ വരുത്തി കാര്യങ്ങൾ പരസഹായമില്ലാതെ ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യാം.
കുട്ടിയുടെ വളർച്ച കൃത്യമല്ലെന്ന് തോന്നിയാൽ എന്താണ് ആദ്യം ചെയ്യേണ്ടത്?
മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെയും ജനിച്ച് അധികം ദിവസം ആകാത്ത കുഞ്ഞുങ്ങളെയും എ ന്തു പ്രശ്നത്തിനും ആദ്യം നിയോനറ്റോളജിസ്റ്റിനെയാണ് കാണിക്കേണ്ടത്. പിന്നീട് ഡവലപ്മെന്റൽ പീഡിയാട്രീഷനെ കാണാം.
കുട്ടിയുടെ വളർച്ചയും മറ്റും പരിശോധിച്ച് രേഖപ്പെടുത്താനും വളർച്ചാതടസ്സമുണ്ടെങ്കിൽ അതിനുള്ള ചികിത്സ നൽകാനും ഡവലപ്മെന്റൽ തെറപിസ്റ്റിന് സാധിക്കും.
കുട്ടിക്ക് പേശീസംബന്ധമായ വളർച്ചാതടസ്സമാണ് ഉള്ളതെങ്കിൽ ഫിസിയോതെറപിസ്റ്റിന്റെ സേവനമാണു ലഭ്യമാക്കേണ്ടത്. കുട്ടിയുടെ വളർച്ചാഘട്ടങ്ങളിൽ ഏതിലെങ്കിലും ഡവലപ്മെന്റൽ ഡിലേ ഉണ്ടെന്ന് മനസ്സിലാക്കിയാ ൽ സേവനം എടുക്കേണ്ടത് ആരിൽ നിന്നൊക്കെയാണെന്നു മനസ്സിലാക്കാം.
1. ഡവലപ്മെന്റൽ പീഡിയാട്രീഷൻ
2. ഡവലപ്മെന്റൽ തെറപിസ്റ്റ്
3. സ്പീച്ച് തെറപിസ്റ്റ്
4. ഒക്കുപേഷനൽ തെറപിസ്റ്റ്
5. ഫിസിയോതെറപിസ്റ്റ്
6. ഡയറ്റീഷൻ
ആവശ്യക്കാരായ കുട്ടികൾക്കുള്ള സേവനം ന ൽകുന്ന സർക്കാർ സ്ഥാപനങ്ങള്‍ ഏതൊക്കെ ?
1. ഡിസ്ട്രിക്റ്റ് എർളി ഇന്റർവെൻഷൻ സെന്റർ (DEIC)
2. റീജനൽ എർളി ഇന്റർവെൻഷൻ സെന്റർ (REIC)
3. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ (NIPMR)
4. ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ (PMR)
5. ചൈൽഡ് ഡവലപ്മെന്റ് സെന്റർ (CDC)
6. നാഷനൽ ഹെൽത് മിഷൻ (NHM)
7. നാഷനൽ റൂറൽ ഹെൽത് മിഷൻ (NRHM)
വിവരങ്ങൾക്കു കടപ്പാട്:
രശ്മി രാജീവ്,
ഡവലപ്മെന്റൽ തെറപിസ്റ്റ്,
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ
ആൻഡ് റിഹാബിലിറ്റേഷൻ (NIPMR),
ഇരിങ്ങാലക്കുട, തൃശൂർ