ലാലേട്ടൻ പറയുന്ന പോലെ, വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ... sneha praveen is a teacher who teaches her students lessons using a singing style method
പാട്ടു പാടി കുട്ടികളെ പാട്ടിലാക്കുന്ന സ്നേഹ ടീച്ചർ. പഠിച്ച പാഠങ്ങളുടെ ഈണങ്ങളോർത്ത് പരീക്ഷയെഴുതുന്ന കുട്ടികൾ. ഓൺലൈൻ ക്ലാസുകളിൽ ഉണർത്തു പാട്ടായി മാറിയിരിക്കുന്നു ടീച്ചറുടെ സ്നേഹസംഗീതം. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ഒട്ടുമിക്ക വിദ്യാർഥികൾക്കും ഇഷ്ടമാണ് സ്നേഹ ടീച്ചറുടെ പാട്ടുകൾ. ‘കൺമണി
പാട്ടു പാടി കുട്ടികളെ പാട്ടിലാക്കുന്ന സ്നേഹ ടീച്ചർ. പഠിച്ച പാഠങ്ങളുടെ ഈണങ്ങളോർത്ത് പരീക്ഷയെഴുതുന്ന കുട്ടികൾ. ഓൺലൈൻ ക്ലാസുകളിൽ ഉണർത്തു പാട്ടായി മാറിയിരിക്കുന്നു ടീച്ചറുടെ സ്നേഹസംഗീതം. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ഒട്ടുമിക്ക വിദ്യാർഥികൾക്കും ഇഷ്ടമാണ് സ്നേഹ ടീച്ചറുടെ പാട്ടുകൾ. ‘കൺമണി
പാട്ടു പാടി കുട്ടികളെ പാട്ടിലാക്കുന്ന സ്നേഹ ടീച്ചർ. പഠിച്ച പാഠങ്ങളുടെ ഈണങ്ങളോർത്ത് പരീക്ഷയെഴുതുന്ന കുട്ടികൾ. ഓൺലൈൻ ക്ലാസുകളിൽ ഉണർത്തു പാട്ടായി മാറിയിരിക്കുന്നു ടീച്ചറുടെ സ്നേഹസംഗീതം. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ഒട്ടുമിക്ക വിദ്യാർഥികൾക്കും ഇഷ്ടമാണ് സ്നേഹ ടീച്ചറുടെ പാട്ടുകൾ. ‘കൺമണി
പാട്ടു പാടി കുട്ടികളെ പാട്ടിലാക്കുന്ന സ്നേഹ ടീച്ചർ. പഠിച്ച പാഠങ്ങളുടെ ഈണങ്ങളോർത്ത് പരീക്ഷയെഴുതുന്ന കുട്ടികൾ. ഓൺലൈൻ ക്ലാസുകളിൽ ഉണർത്തു പാട്ടായി മാറിയിരിക്കുന്നു ടീച്ചറുടെ സ്നേഹസംഗീതം. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ഒട്ടുമിക്ക വിദ്യാർഥികൾക്കും ഇഷ്ടമാണ് സ്നേഹ ടീച്ചറുടെ പാട്ടുകൾ. ‘കൺമണി അൻപോട് ’ എന്ന പാട്ടിന്റെ താളത്തിൽ അവർ ചൊല്ലുകയാണ് ‘നമ്മുടെ രാജ്യം ഇന്ത്യയാണെന്നു നിങ്ങൾക്കറിയാമോ...’
കുട്ടികളെ പഠിപ്പിക്കാൻ മ്യൂസിക് മെത്തേഡ് ആവിഷ്കരിച്ച സ്നേഹ പ്രവീൺ എന്ന അധ്യാപിക മലപ്പുറം പുത്തൂർ സ്വദേശിയാണ്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ നടത്തിയ പാട്ടു പരീക്ഷണം നൂറു മാർക്ക് വിജയിച്ചപ്പോഴാണു പാട്ടുവിദ്യ പ്രാക്ടിക്കൽ ആയതെന്നു സ്നേഹ ടീച്ചർ പറയുന്നു. ‘‘പള്ളിക്കൂടങ്ങളിൽ വാധ്യാന്മാർ പയറ്റിത്തെളിഞ്ഞ വിദ്യ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ക്യൂട്ട് എക്സ്പീരിയൻസ് ആയി മാറി’’ പാട്ടിലൂടെയുള്ള പഠനരീതി ചിട്ടപ്പെടുത്തിയത് എങ്ങനെയെന്നു സ്നേഹ ടീച്ചർ പറഞ്ഞു തുടങ്ങി.
ഞാൻ ഓൺലൈൻ ക്ലാസുകൾ എടുത്തു തുടങ്ങിയിട്ടു മൂന്നര വർഷമായി. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയും നീറ്റ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും ക്ലാസെടുക്കുന്നുണ്ട്. പത്തു വർഷം മുൻപുള്ള വിദ്യാർഥികളെ പോലെയല്ല ഇപ്പോഴത്തെ കുട്ടികൾ. അവർക്കു പ ഠിക്കാൻ അവരുടേതായൊരു മോഡ് ഉണ്ട്. സാധാരണ വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ പോ ലും അവർ ‘കോഡ്’ ചോദിക്കും. ക്ലാസ് മുറിയിൽ ആദ്യാവസാനം കോഡ് ഉപയോഗിക്കുക സാധ്യമല്ല. ഈ പ്രശ്നത്തിനൊരു പോംവഴിയെന്ന നിലയിലാണു പാട്ടിനെക്കുറിച്ച് ആലോചിച്ചത്. സിനിമാ പാട്ടുകളുടെ ഈണത്തിൽ പഠിപ്പിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നു തോന്നി. അങ്ങനെയാണ് എട്ടാം ക്ലാസിലെ ബയോളജി ക്ലാസിൽ ആദ്യ പരീക്ഷണം നടത്തിയത്.
‘സോമേ സോമേ റൈബോ സോമേ
പവർ ആയൊരു മൈറ്റോ കോൺട്രി...’
ഈ പാട്ടിനു നല്ല പ്രതികരണമാണു കിട്ടിയത്. കടിച്ചാൽ പൊട്ടാത്ത വാക്കുകളെന്നു കുട്ടികൾ കരുതിയിരുന്ന വാക്കുകൾ പാട്ടിന്റെ ഈണത്തിൽ അവർ സിംപിൾ ആയി ആവർത്തിച്ചു.
പാട്ടിലാക്കിയ പാഠ്യപദ്ധതി
ചമ്രവട്ടത്തിനു സമീപം കാവിലക്കാട് എന്ന സ്ഥലത്താണു ഞാൻ ജനിച്ചത്. പൊന്നാനി എംഇഎസിൽ നിന്നു ഡിഗ്രി കഴിഞ്ഞ ശേഷം തൃശൂർ കേരള വർമ കോളജിൽ നിന്ന് എംഎസ്‌സി പാസായി. 2020ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ മൂന്നാം റാങ്കോടെയാണു പിജി പൂർത്തിയാക്കിയത്. ഈ സമയത്തു സുവോളജി വിഭാഗം മേധാവിയായിരുന്ന ഷീനജ മിസ് വിളിച്ചു.
ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് ആപ്ലിക്കേഷൻ കൊടുക്കാൻ പറഞ്ഞു. പഠിച്ച കോളജിൽ പിന്നീടുള്ള ഏഴു മാസം അധ്യാപികയായി ജോ ലി ചെയ്യാൻ അവസരം കിട്ടി.
അതു കഴിഞ്ഞു നാലഞ്ചു സ്കൂളുകളിൽ ജോലിക്കു ശ്രമിച്ചെങ്കിലും നിരാശപ്പെടേണ്ടി വ ന്നു. മെലിഞ്ഞ പെൺകുട്ടിയെ അധ്യാപികയാക്കിയാൽ ശരിയാവില്ലെന്നായിരുന്നു അവരുടെ കണ്ടെത്തൽ. കുട്ടികളെ പഠിപ്പിക്കാൻ വണ്ണവും മസിലും വേണമെന്ന് എനിക്കു പുതിയ അറിവായിരുന്നു.റാങ്കോടെ പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കിയിട്ടും ഇതുപോലൊരു അനുഭവം ഉണ്ടായപ്പോൾ സങ്കടം തോന്നി.
വേറെയെന്തെങ്കിലും ജോലി നോക്കാമെന്നു കരുതിയപ്പോഴാണ് എക്സാം വിന്നർ എന്ന സ്ഥാപനത്തിൽ അധ്യാപകരെ ക്ഷണിച്ചുള്ള പരസ്യം കണ്ടത്. ഓൺലൈനിൽ സ്കൂൾ കുട്ടികളെ പഠിപ്പിക്കലാണു ജോലി.
ചമ്രവട്ടം ദേവീവിലാസം സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ടീച്ചറാവണമെന്നായിരുന്നു എന്റെ ആഗ്രഹം. അക്കാലത്തു ഞങ്ങളെ പഠിപ്പിച്ചിരുന്ന വിശ്വൻ മാഷെ പോലെ കുട്ടികളെയൊക്കെ വരച്ച വരയിൽ നിർത്തണമെന്നൊരു മോഹവും മനസ്സിൽ കൊണ്ടു നടന്നിരുന്നു.
പുതിയ അവസരത്തെക്കുറിച്ചു വീട്ടിൽ പറഞ്ഞു. ഓൺലൈൻ അധ്യാപികയാകാനുള്ള തീരുമാനത്തെ അച്ഛൻ പ്രവീണും അമ്മ ജയശ്രീയും സഹോദരൻ ജോനസും പ്രോത്സാഹിപ്പിച്ചു.
കോഴിക്കോടിനു സമീപം ചേവായൂരിലാണ് സ്ഥാപനത്തിന്റെ ഓഫിസ്. ഓൺലൈൻ അധ്യാപനത്തിൽ എ ക്സ്പേർട്ട് ആയ തോമസ്, അലക്സ്, അലൻ എന്നീ അ ധ്യാപകർ അവിടെ പരിശീലനം നൽകി. അവർക്കൊപ്പം നിന്നുകൊണ്ട് പുതിയ പാഠ്യരീതി നടപ്പാക്കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചു. ‘അതു കൊള്ളാം’ എന്നു പറഞ്ഞ് അവർ പിന്തുണച്ചു.
ഹോസ്റ്റൽ മുറിയിലിരുന്നു ചില സിനിമാ പാട്ടുകളുടെ വാക്കുകളിൽ പാഠപുസ്തകത്തിലെ വിഷയങ്ങൾ ചേർത്തു. കൂടെ ജോലി ചെയ്യുന്ന അഭയ്, ദിൽഷ, അർച്ചന എന്നിവരുടെ സഹായത്തോടെ പാട്ടുകൾ പാടി നോക്കി. സ്കൂൾ പഠനകാലത്തു നാലഞ്ചുമാസം പാട്ടു പഠിക്കാൻ പോയിരുന്നു. അന്നു പരിശീലിച്ച സരിഗമ ഇവിടെ സഹായമായി.
കൂടെ പഠിച്ചവരും ബന്ധുക്കളും എന്റെ ക്ലാസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു; പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ ആളുകൾ തിരിച്ചറിഞ്ഞു.
ഡീ കോഡ് ചെയ്യണം ടേംസ്
ഓൺലൈൻ ക്ലാസ് എടുക്കുന്ന അധ്യാപകരുടെ മുന്നിൽ ക്യാമറ മാത്രമാണുള്ളത്. നമ്മുടെ മുന്നിൽ കുട്ടികളുണ്ടെന്നുള്ള ധാരണയിൽ കാര്യങ്ങൾ വിശദീകരിക്കണം. ക്ലാസ് നടക്കുന്ന സമയത്തു കുട്ടികൾ മെസേജ് അയച്ചുകൊണ്ടിരിക്കും. അതിന് അപ്പപ്പോൾ മറുപടി കൊടുക്കണം.
കൂടെയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ അവധി ദിവസങ്ങളിൽ സ്കൂളുകളിൽ ചെന്നു പ്രമോഷൻ ക്ലാസ് നടത്താറുണ്ട്. പ്രവേശനം സൗജന്യമായതിനാൽ ധാരാളം കുട്ടികൾ പങ്കെടുക്കും. പാട്ടു പാടി പഠിക്കാൻ വലിയ താൽപര്യമാണ് അവർ പ്രകടിപ്പിക്കാറുള്ളത്.
‘കൺമണി അൻപോട്’ എന്ന ഗാനത്തെ അനുകരിച്ചു ഞാൻ തയാറാക്കിയ പാട്ടാണ് അവരിലേറെപ്പേർക്കും ഇഷ്ടം. ആ പാട്ടിന്റെ വരികൾ:
‘നമ്മുടെ രാജ്യം ഇന്ത്യയാണെന്നു
നിങ്ങൾക്കറിയാമോ
അതിൽ നമ്മുടെ സംസ്ഥാനം
കേരളമാണെന്നതറിയാമോ
എന്നാൽ, എത്ര ജില്ലയാണെന്നു പറയാമോ...’
ഇതൊരു ചോദ്യമാണ്. നമ്മുടെ സംസ്ഥാനത്ത് എത്ര ജില്ലയാണെന്നു കുട്ടികൾ പറയണം. ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് ഇത് ഓകെയാണ്.
എന്നാൽ, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ കോഡ് ആ ണ് ഇഫക്ടിവ്. ഹ്യൂമൻ ഇവലൂഷനെക്കുറിച്ചു വിശദീകരിക്കുന്ന കോഡ‍് ഇങ്ങനെ: ‘ഡോ. രാമൻ ഓസ്ട്രേലിയയിലേക്കു ഹാപ്പി ആയി പോയി. ഇറങ്ങുമ്പോൾ നീ ആരാടാ എന്നു ചോദിച്ചു. അപ്പോൾ പറഞ്ഞു, ഞാൻ മനുഷ്യൻ ആണ്...’ ഇതാണ് മനുഷ്യപരിണാമത്തെക്കുറിച്ച് എളുപ്പം ഓർക്കാനുള്ള കോഡ് കഥ. ഇനി അർഥം മനസ്സിലാക്കാൻ അതൊന്ന് ഡീകോഡ് ചെയ്യാം.
∙ Dr = Dryopithecus ( വാലില്ലാത്ത കുരങ്ങ് വർഗം)
∙Raman= Ramapithecus ( ഒറാങ് ഉട്ടാൻ പരമ്പരയിലുള്ള കുരങ്ങു വർഗത്തിൽ ഉൾപ്പെട്ട പ്രൈമേറ്റ്.)
∙ Australia= Australopithecus (രണ്ടു കാലിൽ നടക്കാൻ കഴിവുള്ളവ. കുരങ്ങിന്റെ മുഖം. മനുഷ്യന്റെ രൂപത്തിലേക്കുള്ള പരിണാമഘട്ടം.)
∙Happy ആയി പോയി = Homo habilis ( മനുഷ്യന്റേത് പോലുള്ള മുഖവും പല്ലും. കല്ലുകൾ ആയുധമാക്കി ഉപയോഗിച്ചു. കാര്യനിർവഹണ ശേഷിയുള്ള ജീവിയെന്ന നിലയിലാണ് ഹോമോ ഹാബിലിസ് എന്ന പേര്.)
∙ ഇറങ്ങുമ്പോൾ = Homo erectus (മനുഷ്യനിലേക്കുള്ള പരിണാമത്തിലെ പ്രധാനി. തീ ഉപയോഗിക്കാൻ പഠിച്ചു. സംഘമായി ജീവിക്കാനും)
∙ നീ ആരാടാ = Neanderthal man (മനുഷ്യന്റെ മുൻഗാമി. വേട്ടയാടാൻ പഠിച്ചു. ആശയവിനിമയശേഷി കൈവരിക്കാൻ തുടങ്ങി. )
∙ ഞാൻ മനുഷ്യൻ ആണ്= Homo sapiens (ഇന്നു നിലനിൽക്കുന്ന മനുഷ്യവർഗം)
ഈ ഫോർമാറ്റിൽ മനുഷ്യപരിണാമം അവതരിപ്പിച്ചപ്പോൾ എളുപ്പത്തിൽ ഓർക്കാൻ സഹായിച്ചുവെന്നു നിരവധി പേർ ഫോൺ വിളിച്ചു പറഞ്ഞു.
പുതിയ കുട്ടികളോടു സംസാരിക്കുമ്പോൾ അവർക്കിടയിൽ പ്രചാരമുള്ള ടേംസ് മനസ്സിലാക്കണം. ലൈവ് ചാറ്റിൽപോലും അവർ അത്തരം ടേംസ് ടൈപ്പ് ചെയ്യും. ‘നോ ക്യാപ്’ എന്ന പദപ്രയോഗത്തിനു നമുക്ക് അറിയാവുന്ന അർഥമല്ല അവർ ഉദ്ദേശിക്കുന്നത്. നുണയല്ല എന്നാണ് ഈ വാക്കുകളിലൂടെ അവർ പറയുന്നത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കിടയിലാണ് പുതുഭാഷ കൂടുതലായി പ്രചാരത്തിലുള്ളത്. പലതും നമുക്ക് ഓർത്തുവയ്ക്കാൻ പോലും ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ പുതുതലമുറയിലെ കുട്ടികളെ ബുദ്ധിപൂർവം ഡീൽ ചെയ്യണം...
താളം തെറ്റാതെ പാട്ടുപാഠം മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ രസതന്ത്രം സ്നേഹത്തിൽ പൊതിഞ്ഞ് ടീച്ചർ പറഞ്ഞു നിർത്തി.