കുട്ടികളുടെ ഏകാഗ്രത കൂട്ടാൻ, ഓർമശക്തി വർധിപ്പിക്കാൻ, ശാരീരിക ക്ഷമത മെച്ചപ്പെടുത്താൻ... ഇങ്ങനെ കുട്ടികളെ മിടുക്കാരാക്കാൻ പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. ഇതിനെല്ലാമൊപ്പം വേണ്ട മറ്റൊന്നു കൂടിയുണ്ട്, ഇമോഷനൽ ഇന്റലിജൻസ്. വികാരങ്ങളെ ബുദ്ധിപരമായി നിയന്ത്രിക്കാനും മറ്റുള്ളവരുടെ വികാരവിചാരങ്ങൾ

കുട്ടികളുടെ ഏകാഗ്രത കൂട്ടാൻ, ഓർമശക്തി വർധിപ്പിക്കാൻ, ശാരീരിക ക്ഷമത മെച്ചപ്പെടുത്താൻ... ഇങ്ങനെ കുട്ടികളെ മിടുക്കാരാക്കാൻ പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. ഇതിനെല്ലാമൊപ്പം വേണ്ട മറ്റൊന്നു കൂടിയുണ്ട്, ഇമോഷനൽ ഇന്റലിജൻസ്. 

വികാരങ്ങളെ ബുദ്ധിപരമായി നിയന്ത്രിക്കാനും മറ്റുള്ളവരുടെ വികാരവിചാരങ്ങൾ ഉൾക്കൊള്ളാനും അതിനനസരിച്ചു പെരുമാറാനും കഴിയുക എന്നതാണു വൈകാരിക ക്ഷമത കൊണ്ട് ഉദ്ദേശിക്കുന്നത്. സന്തോഷവും സങ്കടവും ദേഷ്യവും ഒക്കെ തിരിച്ചറിയാനും ചെറിയ പ്രതിസന്ധികളെ നേരിടാനും അവർ സ്വയം പഠിക്കണം. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇമോഷനൽ ഇന്റലിജൻസിന്റെ ബാലപാഠങ്ങൾ പകർന്നു നൽകാൻ ചില ഗെയിമുകളെ കൂട്ടുപിടിക്കാം.

ADVERTISEMENT

ഗുണങ്ങൾ അറിഞ്ഞു തുടങ്ങാം

കുട്ടിക്കു ദേഷ്യം വരുമ്പോൾ അല്ലെങ്കില്‍ സങ്കടം വരുമ്പോൾ ഏതു രീതിയിലാകും മുഖത്ത് പ്രതിഫലിക്കുക,  വികാരങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായി എങ്ങനെ പെരുമാറാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇമോഷനൽ ഇന്റലിജൻസ് ആക്ടിവിറ്റിയിലൂടെ മനസ്സിലാകുന്നത്. ഒപ്പം വികാരങ്ങളെ ശരിയായ രീതിയിൽ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല എന്നും അവര്‍ മനസ്സിലാക്കും. 

ADVERTISEMENT

 സന്തോഷം, സങ്കടം, ദേഷ്യം തുടങ്ങി പല ഇമോഷനുകളും മുഖഭാവങ്ങളിലൂടെ കാണിക്കാനാകും. നമ്മുടെ മുഖത്ത് എക്സ്പ്രഷൻ കൊണ്ടുവരിക. അത് ഏതാണെന്നു തിരിച്ചറിഞ്ഞു പറയാൻ കുട്ടിയോടു പറയുക. അടുത്തതായി കുട്ടിയുടെ മുഖത്തു വിരിഞ്ഞ ഭാവം നമുക്കു പറയാം.

കഥയായും കളികളായും

ADVERTISEMENT

∙സ്പോട് ദി ഇമോഷൻ: കുട്ടികളുടെ മാസിക എടുക്കുക. അതിലെ കഥാപാത്രങ്ങളില്‍ തൊട്ട് അവരുടെ ഇമോഷൻ തിരിച്ചറിയാൻ പറയുക. ആ ഇമോഷൻ എന്തുകൊണ്ടു പ്രകടിപ്പിച്ചിരിക്കുന്നു എന്നു കഥാസന്ദർഭം കോർത്തിണക്കി കുട്ടിക്കു പറഞ്ഞു നൽകുക. നിത്യജീവിതത്തിൽ അത്തരം സാഹചര്യത്തെ മനസ്സിലാക്കാനും അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന തിരിച്ചറിവും കുട്ടിക്കു ലഭിക്കും. 

∙ ഫ്ലാഷ് കാർഡ്സ്: കുട്ടികളുടെ വൈകാരിക ക്ഷമത കൂട്ടാൻ സഹായിക്കുന്ന ഫ്ലാഷ് കാർഡ്സ് വിപണിയിൽ ലഭ്യമാണ്. ഇവ വാങ്ങി കുട്ടിക്കൊപ്പം കളിക്കാം.

∙ സിറ്റ്വേഷൻ അസസ്മെന്റ്: ഒരു സന്ദർഭം വിവരിക്കുക. ഈ അവസരത്തിൽ ഏതൊക്കെ വികാരങ്ങളിലൂടെ കടന്നു പോകുമെന്നു കുട്ടിയോടു പറയാൻ പറയുക.  

ഗെയിമുകൾ കളിക്കുന്നതിനൊപ്പം ഓരോ വികാരങ്ങളിലൂടെയും കടന്നു പോകുന്നവരോട് എങ്ങനെ പെരുമാറണമെന്നും പറയാം. അമ്മ സങ്കടത്തിലാണെങ്കിൽ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കണമെന്നും ദേഷ്യത്തിലാണെങ്കിൽ കാര്യം  ചോദിച്ചു മനസ്സിലാക്കണമെന്നും പറയുക. ദേഷ്യത്തിനു കാരണം കുട്ടിയുടെ പ്രവൃത്തിയാണെങ്കിൽ അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്നും പറയുക.

Boosting Children's Emotional Intelligence Through Play:

Emotional intelligence for kids is crucial for their overall development, helping them understand and manage their own feelings and empathize with others. Incorporating simple games and activities can effectively nurture these skills in young children.

ADVERTISEMENT