അച്ഛൻ തന്നോടു ദേഷ്യപ്പെട്ടതിനു പിന്നാലെ മുറിയിൽ കയറി വാതിലടച്ചിരിക്കുകയാണ് മിഥുൻദാസ്. സ്കൂൾ വിട്ടു വീട്ടിലെത്തിയ അനിത നിരവധി തവണ വാതിലിൽ മുട്ടിയിട്ടും വാതിൽ തുറക്കാൻ മകൻ തയാറായില്ല. ‘നിങ്ങളെന്തിനാ അവനെ വഴക്കു പറഞ്ഞത്’ മകന്റെ വക്കാലത്തുമായി അനിത ഭർത്താവിനു മുന്നിലിരുന്നു. പ്ലസ് ടു കഴിഞ്ഞാൽ മിഥുനെ

അച്ഛൻ തന്നോടു ദേഷ്യപ്പെട്ടതിനു പിന്നാലെ മുറിയിൽ കയറി വാതിലടച്ചിരിക്കുകയാണ് മിഥുൻദാസ്. സ്കൂൾ വിട്ടു വീട്ടിലെത്തിയ അനിത നിരവധി തവണ വാതിലിൽ മുട്ടിയിട്ടും വാതിൽ തുറക്കാൻ മകൻ തയാറായില്ല. ‘നിങ്ങളെന്തിനാ അവനെ വഴക്കു പറഞ്ഞത്’ മകന്റെ വക്കാലത്തുമായി അനിത ഭർത്താവിനു മുന്നിലിരുന്നു. പ്ലസ് ടു കഴിഞ്ഞാൽ മിഥുനെ

അച്ഛൻ തന്നോടു ദേഷ്യപ്പെട്ടതിനു പിന്നാലെ മുറിയിൽ കയറി വാതിലടച്ചിരിക്കുകയാണ് മിഥുൻദാസ്. സ്കൂൾ വിട്ടു വീട്ടിലെത്തിയ അനിത നിരവധി തവണ വാതിലിൽ മുട്ടിയിട്ടും വാതിൽ തുറക്കാൻ മകൻ തയാറായില്ല. ‘നിങ്ങളെന്തിനാ അവനെ വഴക്കു പറഞ്ഞത്’ മകന്റെ വക്കാലത്തുമായി അനിത ഭർത്താവിനു മുന്നിലിരുന്നു. പ്ലസ് ടു കഴിഞ്ഞാൽ മിഥുനെ

അച്ഛൻ തന്നോടു ദേഷ്യപ്പെട്ടതിനു പിന്നാലെ മുറിയിൽ കയറി വാതിലടച്ചിരിക്കുകയാണ് മിഥുൻദാസ്. സ്കൂൾ വിട്ടു വീട്ടിലെത്തിയ അനിത നിരവധി തവണ വാതിലിൽ മുട്ടിയിട്ടും വാതിൽ തുറക്കാൻ മകൻ തയാറായില്ല. ‘നിങ്ങളെന്തിനാ അവനെ വഴക്കു പറഞ്ഞത്’ മകന്റെ വക്കാലത്തുമായി അനിത ഭർത്താവിനു മുന്നിലിരുന്നു. പ്ലസ് ടു കഴിഞ്ഞാൽ മിഥുനെ കംപ്യൂട്ടർ സയൻസിനു വിടാമെന്നല്ലേ നമ്മൾ തീരുമാനിച്ചിരുന്നത്. ഇപ്പോൾ അവൻ പറയുന്നു, അവന് ബിബിഎയ്ക്കു പോകണമത്രേ. എംബിഎ കഴിഞ്ഞാൽ നേരേ ഓസ്ട്രേലിയയിലേക്ക് പോകാൻ പറ്റുമെന്നാണ് അവന്റെ കൂട്ടുകാർ പറഞ്ഞു ധരിപ്പിച്ചു വച്ചിട്ടുള്ളത്.

ഇലക്ട്രിക്കൽ കോൺട്രാക്ടർ ദേവദാസിന്റെയും യുപി സ്കൂൾ അധ്യാപിക അനിതയുടെയും മനസമാധാനം ന ഷ്ടമായിട്ടു രണ്ടു മാസമായി. റീൽസിലും ഷോട്സിലും യുട്യൂബിലും കാണുന്ന കുറുക്കുവഴികൾ കേട്ട് കൺഫ്യൂഷനിലാണു പതിനേഴു വയസ്സുകാരൻ മിഥുൻ. ഓരോ ദിവസവും അവൻ ഓരോരോ പഠന പ്ലാനുകൾ പറയും. ‘നീ ഏ തിലെങ്കിലും ഉറച്ചു നിൽക്ക്’ ദേവദാസ് മകനെ തിരുത്തുമ്പോൾ മുതൽ അച്ഛനും മകനും തമ്മിൽ തർക്കം തുടങ്ങും. ‘നിങ്ങൾ രണ്ടാളും പഠിച്ച കാലമല്ല. ഐ നീ‍ഡ് ബെറ്റർ ഇൻകം’ മകന്റെ നിലപാടിൽ മാറ്റമില്ല. മാതാപിതാക്കളുടെ ആഗ്രഹവും ഇതു തന്നെയാണെങ്കിലും മികച്ചതു ചൂണ്ടിക്കാട്ടാൻ അവർക്കു കഴിയുന്നില്ല.

ADVERTISEMENT

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.  ‘എന്റെ കുട്ടിയുടെ ഭാവിക്ക് സുരക്ഷിതമായ ബിരുദം ഏതാണ്?’  പല രക്ഷിതാക്കളും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ്.

 സാങ്കേതികവിദ്യ മാത്രമല്ല തൊഴിൽ മേഖലയും ഏറെ മുന്നോട്ടു കുതിച്ചു. ഇങ്ങനെയൊരു ഘട്ടത്തിൽ ഏതു തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷൻ സ്വാഭാവികമായും ഉ ണ്ടാകാം. ആർട്ടിഫിഷൽ ഇന്റലിജന്റ്സ് (എഐ) വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അനുയോജ്യമായ ബിരുദം അത്യാവശ്യമാണ്. എന്നാൽ, ഇന്നത്തെ ലോകത്ത് വിജയം നിശ്ചയിക്കുന്ന ഘടകം ബിരുദം മാത്രമല്ല. തിരഞ്ഞെടുക്കുന്ന കോഴ്സിന്റെ പ്രസക്തിയും വിദ്യാർഥിയുടെ പരിശ്രമവും ഒരുപോലെ മൂല്യമുള്ള കാര്യങ്ങളാണ്.  ജീവിതയാത്ര വിജയമാക്കാൻ വൈദഗ്ധ്യവും തുടർച്ചയായ പഠനവും ആവശ്യമാണ്. 

ADVERTISEMENT

ഉയരങ്ങളിലേക്ക് ടേണിങ് പോയിന്റ്

കുറഞ്ഞ കാലയളവിൽ പൂർത്തിയാക്കാവുന്നതും ദൈർഘ്യമുള്ളതുമായ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ അനുയോ ജ്യമായതു തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്കു മാർഗനി ർദേശം നൽകണം. പ്രാവീണ്യം നേടാൻ സഹായിക്കുന്ന കോഴ്‌സുകൾ കരിയർ വളർച്ചയുടെ പ്രധാന ഘടകമാണ്. സാധാരണ ഡിഗ്രി കോഴ്‌സുകൾ അടിസ്ഥാന വിജ്ഞാനം നൽകുമ്പോൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആ വിജ്ഞാനത്തെ പ്രായോഗിക കഴിവുകളാക്കി മാറ്റുന്നു. ഇവയുടെ പ്രധാന ഗുണങ്ങൾ നോക്കാം.

ADVERTISEMENT

ചുരുങ്ങിയ കാലയളവ്: 3 മാസം മുതൽ ഒരു വർഷം വരെയുള്ള ഷോർട്ട് ടേം കോഴ്സുകളെക്കുറിച്ചാണു പറയുന്നത്. ഒട്ടേറെ തൊഴിൽ സാധ്യത ഉള്ളതിനാൽ പഠനത്തിനായി ചെലവഴിച്ച സമയവും തുകയും മൂല്യമുള്ളതായി മാറും. കുറഞ്ഞ ചെലവു മാത്രമേയുള്ളൂ എന്നതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല. ഷോർട്ട് ടേം കോഴ്സുകൾ പൂർത്തിയാക്കിയ ശേഷം മറ്റൊരു മേഖലയിലേക്ക് മാറിയാലും വലിയ നഷ്ടബോധം ഉണ്ടാകില്ല.

ഡിജിറ്റൽ യുഗത്തിൽ ധാരാളം സ്വയംതൊഴിൽ സാധ്യതകളുണ്ട്. പഠനത്തിനൊപ്പം കൊണ്ടുപോകാവുന്ന കോഴ്സുകളും തിരഞ്ഞെടുക്കാം. ഒരു വിദ്യാർഥിക്ക് ഒരേ സമയം ഒന്നിലധികം കഴിവുകൾ ഉണ്ടെന്നു തെളിയിക്കാനായാ ൽ ജോലിക്കുള്ള അഭിമുഖങ്ങളിൽ മുൻഗണന ലഭിക്കും. 

സർട്ടിഫിക്കറ്റ് കോഴ്സുകൾ

1. ഐടി & ടെക്നോളജി:– ഡിജിറ്റൽ ലോകത്തിന്റെ നട്ടെല്ലാണ് ഐ.ടി മേഖല.

വെബ് ഡിസൈൻ & ഡെവലപ്‌മെന്റ്, ഡാറ്റാ അനാലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിൽ ഏതു തിരഞ്ഞെടുക്കണമെന്നു സ്വന്തം താൽപര്യമനുസരിച്ചു നിശ്ചയിക്കാം.  

2.ഹെൽത്ത്‌കെയർ/പാരാമെഡിക്കൽ:– വിദേശത്തു മിക്കയിടത്തും പാരാമെഡിക്കൽ സ്റ്റാഫിനു നമ്മുടെ നാട്ടിലെ ഡോക്ടർമാരുടേതിനു തുല്യമായ ശമ്പളമുണ്ട്.

ജോലി സാധ്യതയുള്ള പാരാമെഡിക്കൽ കോഴ്സുകൾ: മെഡിക്കൽ ലാബ് ടെക്നീഷ്യൻ, റേഡിയോളജി, ഫാർമസി അസിസ്റ്റന്റ്, നഴ്സിങ് അസിസ്റ്റന്റ്. യുകെ, ജർമനി, ഫ്രാൻസ്, ന്യൂസീലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ എന്നിവിടങ്ങളിൽ എല്ലാ വ ർഷവും  പാരാമെഡിക്കൽ ജോലി ഒഴിവുകൾ വിജ്ഞാപനം ചെയ്യാറുണ്ട്.

3. ക്രിയേറ്റീവ് ആൻഡ് മീഡിയ:– ക്രിയേറ്റീവായ വിദ്യാർഥികൾക്കു സ്വന്തം പാഷൻ പിന്നീടു പ്രഫഷനാക്കി മാറ്റാം. അതിന് അനുയോജ്യമായ കോഴ്സുകൾ: ഗ്രാഫിക് ഡിസൈൻ, വിഡിയോ എഡിറ്റിങ്, ഫൊട്ടോഗ്രഫി, ഡിജിറ്റൽ മാർക്കറ്റിങ്, അനിമേഷൻ. മീഡിയ കമ്പനികളിൽ  ജോലി സാധ്യതയുണ്ട്. ഫ്രീലാൻസ് ആയും പ്രവർത്തിക്കാം.

4. മാനേജ്മെന്റ് & ബിസി നസ്:– നിലവിൽ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ബിസിനസ് മേഖലയിലേക്ക് ക ടക്കാൻ ആഗ്രഹിക്കുന്നവർക്കും ലോകം മുഴുവൻ അവസരങ്ങളുണ്ട്. കോഴ്‌സുകൾ: എച്ച് ആർ മാനേജ്മെന്റ്, ഫിനാൻസ് & അക്കൗണ്ടിങ്, മാർക്കറ്റിങ്,

സ്റ്റാർട്ടപ് മാനേജ്മെന്റ്: ഇത്തരം ജോലികൾക്കു പുറമേ സ്വന്തം നിലയ്ക്ക് ബിസിനസ് ആരംഭിക്കാനുള്ള പിൻബലവും അറിവും പകരുന്നു മാനേജ്മെന്റ് & ബിസിനസ് മേഖലയിലെ കോഴ്സുകൾ. 

5. ടെക്നിക്കൽ & സ്കിൽ ബേസ്ഡ് കോഴ്‌സുകൾ:  ഇലക്ട്രീഷ്യൻ, പ്ലമർ, മൊബൈൽ റിപ്പയർ, ഓട്ടമൊബീൽ ടെക്നീഷ്യൻ എന്നീ കോഴ്സുകൾക്ക് എല്ലാ കാലത്തും വലിയ പ്രാധാന്യമുണ്ട്. ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തില്ലെങ്കിൽ പോലും സ്വന്തം നിലയ്ക്കു സ്ഥിരവരുമാനം കണ്ടെത്താൻ സഹായിക്കുന്ന കോഴ്സുകളാണ് ഇവ

കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ

കോഴ്‌സ് തിരഞ്ഞെടുക്കുന്നത് ചെറിയ കാര്യമല്ല. ഭാവി നിർണയിക്കുന്ന തീരുമാനമാണിത്. സ്വന്തം താൽപര്യം മനസ്സിലാക്കുക. ഇഷ്ടമുള്ള മേഖല കണ്ടെത്തുക. ‘എല്ലാവരും ആ കോഴ്സാണ് എടുക്കുന്നത്. അതുകൊണ്ട് ഞാനും ജോ യിൻ ചെയ്യാം’ എന്നുള്ള തീരുമാനം മാറ്റുക. ‘കോഴ്‌സ് കഴിഞ്ഞാൽ ജോലി ലഭിക്കുമോ? ലോകത്ത് എല്ലായിടത്തും ആവശ്യകതയുള്ള മേഖലയാണോ?’ ഈ രണ്ടു ചോദ്യങ്ങൾക്കു ബോധ്യപ്പെടുന്ന മറുപടി ലഭിക്കുന്നുണ്ടെങ്കിൽ അത്തരം കോഴ്സ് തിരഞ്ഞെടുക്കാം.

പഠനത്തിന് ഇറങ്ങി പുറപ്പെടും മുൻപ് കോഴ്‌സിന്റെ അംഗീകാരം പരിശോധിക്കണം. അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പു വരുത്തണം. തൊഴിൽ പരിശീലന ഗുണമേന്മ അറിയാൻ അവിടെ മുൻപു പഠിച്ചിറങ്ങിയവരുടെ അഭിപ്രായം തേടാം. ഫാക്കൽറ്റി നിലവാരം, പ്രായോഗിക പരിശീലനം, ഇന്റേൺഷിപ്പ്, ചെലവ്, കോഴ്സ് ഡ്യൂറേഷൻ എന്നിവയെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് മനസ്സിലാക്കുക.

ഉന്നത പഠനത്തിൽ മറ്റു കോഴ്സുകൾ

ബിരുദവും ബിരുദാനന്തര ബിരുദവും ലക്ഷ്യമുള്ളവർ തൊഴിൽ സാധ്യതയുള്ള  സബ്ജക്ട്  തിരഞ്ഞെടുക്കണം. ഓരോ ചുവടുകളും വ്യക്തമായ ധാരണയോടെയാകണം. ചില കോഴ്സുകൾ നോക്കാം: 

1. ഡിപ്ലോമ & അഡ്വാൻസ്ഡ് കോഴ്‌സുകൾ: പാർട്ട് ടേം കോഴ്സ് കഴിഞ്ഞതിനു ശേഷം അതേ വിഷയത്തിൽ ഡിപ്ലോമ പഠിക്കാം. സ്വന്തം താൽപര്യം അനുസരിച്ചു മാത്രമേ ഇത്തരം കോഴ്സുകൾ തിരഞ്ഞെടുക്കാവൂ.

2. ഡിഗ്രി കോഴ്‌സുകൾ: ബിരുദാനന്തര ബിരുദം ഏതായിരിക്കുമെന്നും അതിനു ശേഷം ഏതാണു തൊഴിൽ മേഖലയെന്നും ലക്ഷ്യം വേണം. ഉദാഹരണം: ഐടി സർട്ടിഫിക്കറ്റ് ബിടെക്/ ബിഎസ്‌സി ഐടി, ഹെൽത്ത്‌കെയർ, ബിഎസ്‌സി നഴ്സിങ്/ പാരാമെഡിക്കൽ

3. ഓൺലൈൻ പഠനം: ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഉന്നതപഠനം സാധ്യമാണ്. അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള കോഴ്സുകളും സർട്ടിഫിക്കറ്റിന്റെ അംഗീകാരവും ഉറപ്പു വരുത്തുക.

4.വിദേശ പഠനം:  വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ മികച്ച അടിസ്ഥാനമാകും. സ്കിൽഡ് ജോബ്, സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയുമായി വിദേശത്തു പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്ലസ്ടു കഴിഞ്ഞു തിരഞ്ഞെടുക്കുന്ന കോഴ്സുകൾ മുതൽ ലക്ഷ്യം ഓർമയിലുണ്ടാവണം.

സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ഇന്ന് ഓപ്ഷൻ അല്ല, ആവശ്യകതയാണ്. ശരിയായ കോഴ്‌സ് തിരഞ്ഞെടുക്കുക, പ്രാവീണ്യം നേടുക, ഉയരങ്ങൾ കീഴടക്കുക.

ADVERTISEMENT