കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ തടസ്സങ്ങളെയും പ്രശ്നങ്ങളെയും നീക്കിക്കൊടുക്കുന്ന 'സ്നോപ്ലോ പേരന്റിങ്' എന്ന രീതി കുട്ടികളെ ജീവിതത്തിലെ തിരിച്ചടികളെ അതിജീവിക്കാനുള്ള കഴിവില്ലാതെ വളർത്താൻ സാധ്യതയുണ്ട്. ഈ രീതി പിന്തുടരുന്ന മാതാപിതാക്കൾ കുട്ടികളുടെ ഓരോ കാര്യത്തിലും അമിതമായി ഇടപെടുകയും അവർക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ ഉത്കണ്ഠ, വിഷാദം, സാമൂഹികമായ കഴിവുകളുടെ കുറവ് തുടങ്ങിയ മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇത്തരം പ്രവണതകൾ ഒഴിവാക്കാനും കുട്ടികൾക്ക് ഉത്തരവാദിത്തബോധവും പ്രശ്നപരിഹാര ശേഷിയും വളർത്താനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ തടസ്സങ്ങളെയും പ്രശ്നങ്ങളെയും നീക്കിക്കൊടുക്കുന്ന 'സ്നോപ്ലോ പേരന്റിങ്' എന്ന രീതി കുട്ടികളെ ജീവിതത്തിലെ തിരിച്ചടികളെ അതിജീവിക്കാനുള്ള കഴിവില്ലാതെ വളർത്താൻ സാധ്യതയുണ്ട്. ഈ രീതി പിന്തുടരുന്ന മാതാപിതാക്കൾ കുട്ടികളുടെ ഓരോ കാര്യത്തിലും അമിതമായി ഇടപെടുകയും അവർക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ ഉത്കണ്ഠ, വിഷാദം, സാമൂഹികമായ കഴിവുകളുടെ കുറവ് തുടങ്ങിയ മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇത്തരം പ്രവണതകൾ ഒഴിവാക്കാനും കുട്ടികൾക്ക് ഉത്തരവാദിത്തബോധവും പ്രശ്നപരിഹാര ശേഷിയും വളർത്താനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ തടസ്സങ്ങളെയും പ്രശ്നങ്ങളെയും നീക്കിക്കൊടുക്കുന്ന 'സ്നോപ്ലോ പേരന്റിങ്' എന്ന രീതി കുട്ടികളെ ജീവിതത്തിലെ തിരിച്ചടികളെ അതിജീവിക്കാനുള്ള കഴിവില്ലാതെ വളർത്താൻ സാധ്യതയുണ്ട്. ഈ രീതി പിന്തുടരുന്ന മാതാപിതാക്കൾ കുട്ടികളുടെ ഓരോ കാര്യത്തിലും അമിതമായി ഇടപെടുകയും അവർക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ ഉത്കണ്ഠ, വിഷാദം, സാമൂഹികമായ കഴിവുകളുടെ കുറവ് തുടങ്ങിയ മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇത്തരം പ്രവണതകൾ ഒഴിവാക്കാനും കുട്ടികൾക്ക് ഉത്തരവാദിത്തബോധവും പ്രശ്നപരിഹാര ശേഷിയും വളർത്താനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ തടസ്സങ്ങളും നീക്കാൻ തിടുക്കം കാട്ടുന്നുണ്ടോ? സ്നോപ്ലോ പേരന്റിങ് ശൈലിയാകാം നിങ്ങൾ പിന്തുടരുന്നത്. ‌ഈ രീതിയിലൂടെ വളരുന്ന കുട്ടികൾ ജീവിതത്തിലെ തിരിച്ചടികൾ അതിജീവിക്കാനുള്ള കഴിവ് ആർജിക്കാതെ പോയേക്കാം. ഉത്കണ്ഠയ്ക്കും വിഷാദത്തിനും അടിപ്പെടാനും സാധ്യതയേറെ. സ്നോപ്ലോ പേരന്റിങ് ശൈലി തിരിച്ചറിയാനും ദോഷഫലങ്ങൾ ഒഴിവാക്കാനും ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

എന്താണു സ്നോപ്ലോ പേരന്റിങ്?

ADVERTISEMENT

ഞാൻ കുട്ടിക്കാലത്തു നേരിട്ട വിഷമങ്ങളൊന്നും എന്റെ കുട്ടിക്ക് അനുഭവിക്കേണ്ടി വരരുത്.  ഇങ്ങനെ ചിന്തിക്കുന്ന മാതാപിതാക്കളാണു യുവതലമുറയിലേറെയും. കുട്ടി യാതൊരു പ്രയാസവും അനുഭവിക്കാൻ പാടില്ലെന്ന നിർബന്ധമുണ്ടെങ്കിൽ സ്നോപ്ലോ പേരന്റിങ് രീതിയാണോയെന്നു വിലയിരുത്തണം. സ്കൂളിലോ സൗഹൃദങ്ങളിലോ മറ്റു സാഹചര്യങ്ങളിലോ  കുട്ടികൾക്ക് ഒരുതരത്തിലുള്ള തിരിച്ചടികളും ഉണ്ടാകാതെ നോക്കുകയും അമിതമായി സംരക്ഷണം നൽകുകയും ചെയ്യുന്ന അവസ്ഥയാണു സ്നോപ്ലോ പേരന്റിങ്. ഈ ശൈലിയിൽ വളരുന്ന  കുട്ടികൾക്കു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിപുണത നേടിയെടുക്കാൻ കഴിയാതെ വരും.  തനിയെ തിരിച്ചടികൾ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ അവർ തളർന്നു പോകാനിടയുണ്ട്.  

ഈ കാര്യങ്ങൾ െചയ്യുന്നുണ്ടോ?

ADVERTISEMENT

∙ ചെറിയ കുട്ടികളെ മാതാപിതാക്കൾ സഹായിക്കേണ്ടതുണ്ട്. എന്നാൽ, വളരുന്നതിനനുസരിച്ചു സ്വയം കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കണം. ചില മാതാപിതാക്കൾ കുട്ടികളുടെ എല്ലാ കാര്യങ്ങളും ചെയ്തുനൽകും. സ്വന്തം ടൂത്ത്ബ്രഷ് എവിടെയാണ്  ഇരിക്കുന്നതെന്നുപോലും കുട്ടികൾക്കു ധാരണയുണ്ടാകില്ല. കുഞ്ഞിനു േഹാംവർക് ഭാരമാണെന്നു കരുതി അത് എഴുതിക്കൊടുക്കുകയും പഠനത്തിൽ അമിതമായി ഇടപെടുകയും ചെയ്യും. മക്കൾ മുതിർന്നാലും സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ അവർക്ക് അവസരം നൽകില്ല.

∙ ചെറിയൊരു തിരിച്ചടി പോലും നേരിടാൻ അനുവദിക്കാതെ കുട്ടികളെ അമിതമായി സംരക്ഷിക്കും.  കൂട്ടുകാരുമായുള്ള ചെറിയ വഴക്കു മുതൽ അധ്യാപകരുടെ ഭാഗത്തു നിന്നുള്ള വിമർശനങ്ങൾ വരെ പരിഹരിക്കാൻ മാതാപിതാക്കൾ ഇടപെടും. സ്വയം ഒരു പ്രശ്നം പരിഹരിക്കേണ്ടത് എങ്ങനെയെന്ന് അറിയാതെയാകും കുട്ടികൾ വളരുക.

ADVERTISEMENT

∙ കുട്ടി മത്സരങ്ങളിലോ മറ്റോ തോറ്റുപോയാൽ, സംഘർഷം സൃഷ്ടിക്കുന്നതും സ്നോപ്ലോ പേരന്റിങ് ശൈലിയുടെ ലക്ഷണങ്ങളാണ്.

∙ സ്വാതന്ത്ര്യമറിയാതെ വളരുന്ന കുട്ടികളുടെ സാമൂഹികമായ കഴിവുകൾ വികസിക്കാതെ പോകാം.

ദോഷഫലങ്ങൾ അറിയാം

വളരുന്ന പ്രായത്തിൽ  വെല്ലുവിളികൾ  നേരിടാനുള്ള നിപുണത  കുട്ടികൾ സ്വായത്തമാക്കേണ്ടതുണ്ട്. ഇത്തരം  കഴിവുകൾ  എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനനുസരിച്ചാണു ജീവിതത്തിൽ വളർച്ചയുണ്ടാകുന്നത്.

∙ സ്നോപ്ലോ പേരന്റിങ് ശൈലിയിലൂടെ വളരുന്ന കുട്ടികൾ  വളരുന്തോറും ബുദ്ധിമുട്ടുകൾ നേരിടാം.  പഠനകാലത്തോ ശേഷമോ വീട്ടിൽ നിന്നു മാറിത്താമസിക്കേണ്ടി വ ന്നാൽ തനിയെ കാര്യങ്ങൾ  ചെയ്യാൻ അറിയാതെ ക ഷ്ടപ്പെടും. ദാമ്പത്യത്തിലും  പ്രശ്നങ്ങളുണ്ടാകാം. സ്വന്തം അടിവസ്ത്രങ്ങൾ േപാലും അലക്കി ശീലമില്ലാത്ത വ്യക്തികൾ ജീവിതപങ്കാളികളിൽ നിന്ന് എതിർപ്പു നേരിടും.

∙ ഈ പേരന്റിങ് ശൈലിയിലൂടെ വളർന്നവർക്കു മുതിരുമ്പോൾ േജാലിസ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാകാം. ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കില്ല. സ്വയം ചെയ്യേണ്ട കാര്യങ്ങൾ മറ്റുള്ളവരെക്കൊണ്ടു ചെയ്യിപ്പിക്കാൻ ശ്രമിക്കും. വെല്ലുവിളികൾ അതിജീവിച്ചു കാര്യം നേടാനുള്ള നിപുണത ഇല്ലാത്തതിനാൽ തൊഴിൽമേഖലയിലും സമൂഹത്തിലും പിന്തള്ളപ്പെടും.

∙ ക്രമേണ തീവ്രമായ ഉത്കണ്ഠ പിടിപെടാം. ഉത്കണ്ഠ അമിതമായി പാനിക് അറ്റാക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. ഇഷ്ടപ്പെടാത്ത കാര്യങ്ങളുണ്ടായാൽ പൊട്ടിത്തെറിക്കുകയും അസ്വസ്ഥരാകുകയും ചെയ്യാം.

∙  ഹോസ്റ്റലിലോ  വീട്ടിൽ നിന്ന് അകലെയോ  താമസിക്കാൻ അവസരം ലഭിച്ചാൽ, പെട്ടെന്നു കിട്ടുന്ന സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാൻ കഴിയാത്തതു മൂലം,  തെറ്റായ ശീലങ്ങളിലേക്ക് നീങ്ങാം. ലഹരിവസ്തുക്കൾ, അശ്ലീല സൈറ്റുകൾ തുടങ്ങിയവയ്ക്ക് അടിമയാകാം.

∙ ദാമ്പത്യത്തിലും  തിരിച്ചടികൾ നേരിടേണ്ടി വരാം.  സാമ്പത്തികമായി തകരാനും സാധ്യതയേറെയാണ്.  ക്രമേണ ആത്മവിശ്വാസം നഷ്ടപ്പെടും. വിഷാദത്തിലുമകപ്പെടാം. മാതാപിതാക്കളാകട്ടെ, ഞങ്ങൾ എല്ലാം ചെയ്തു കൊ ടുത്തു, എന്റെ കുട്ടിക്കു  വിഷാദം വരാൻ ഒരു സാധ്യതയുമില്ല  എന്ന നിലപാടെടുക്കും. കൃത്യമായ ചികിത്സ തേടാതെ വിഷാദം രൂക്ഷമായി ജീവനു തന്നെ ആപത്താകുന്ന അവസ്ഥയിലേക്കെത്തുമ്പോഴാകും മാതാപിതാക്കൾ യാഥാർഥ്യം തിരിച്ചറിയുക.

പരിഹരിക്കാനുള്ള മാർഗങ്ങൾ

കുട്ടികളെ ഉത്തരവാദിത്തബോധവും സ്വാശ്രയത്വവുമുള്ള വ്യക്തിയാക്കി മാറ്റേണ്ടതു മാതാപിതാക്കളുെട കടമയാണ്. െചറിയ പ്രായത്തിൽ ചെറിയ ഉത്തരവാദിത്തങ്ങൾ നൽകുക.  നാലു വയസ്സുള്ള കുട്ടിക്ക് വൈകുന്നേരം ഗ്ലാസ് കൊണ്ടു വയ്ക്കുന്ന ജോലിയോ ഭക്ഷണം മേശയിൽ നിരത്താൻ സഹായിക്കുന്ന ജോലിയോ നൽകുക. വളരുന്തോറും പ്രായത്തിനു യോജിക്കുന്ന ഉത്തരവാദിത്തങ്ങൾ ഏൽപിക്കാം. അവ നന്നായി ചെയ്യുമ്പോൾ അഭിനന്ദനമേകുകയും പ്രോത്സാഹിപ്പിക്കുകയും  ചെയ്യണം.

∙ ഒരു മണിക്കൂറെങ്കിലും കുട്ടിയോടൊപ്പം ഗുണപരമായി സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവരെ ക്ഷമയോടെ കേൾക്കുക. എന്തെങ്കിലും പ്രശ്നങ്ങ ൾ നേരിട്ടോ എന്നു  തിരിച്ചറിയാനും കുട്ടി എന്തെല്ലാം ചെയ്യുന്നുണ്ടെന്ന് അറിയാനും ഈ സമയം പ്രയോജനപ്പെടുത്താം.  പ്രശ്നങ്ങൾ നേരിട്ട രീതിയും ഇനി ഇത്തരം സാഹചര്യങ്ങളുണ്ടായാൽ എങ്ങനെ  കൈകാര്യം ചെയ്യണമെന്നതും ചർച്ച ചെയ്യുക.   സ്വയം ചിന്തിച്ചു പരിഹാരമാർഗങ്ങൾ കണ്ടെത്താൻ കുട്ടിയെ പ്രോത്സാഹിപ്പിക്കാം. ഇങ്ങനെ കുട്ടികളുടെ  പ്രശ്നപരിഹാരശേഷി മെച്ചപ്പെടുത്താം.

∙ കുട്ടികളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്നതിനു പകരം െചറുചോദ്യങ്ങൾ കുട്ടിയോടു ചോദിക്കുക. അവയിലൂടെ  ഉത്തരമെന്തെന്നു  കണ്ടെത്താൻ  കുട്ടിയെ സഹായിക്കണം.  അവരുടെ ചിന്തയിൽ െതറ്റായ രീതിയോ വസ്തുതാപരമായ പിഴവുകളോ  ഉണ്ടെങ്കിൽ തിരുത്താം.  മറ്റെന്തെങ്കിലും മാർഗമുണ്ടോ എന്നു ചോദിക്കുക. കുട്ടി ത ന്നെ പരിഹാരത്തിലേക്കെത്തുന്ന രീതിയിൽ വഴികാട്ടാം.

∙സ്കൂൾ വിട്ടുവന്നാൽ കൂട്ടുകാരോടൊപ്പം കളിക്കാൻ അനുവദിക്കാം. ആ സമയം  അവരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതില്ല. തിരികെയെത്തുമ്പോൾ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാം. അനാരോഗ്യകരമായ സ്വാധീനങ്ങളുണ്ടായോ  എന്ന് അറിയാനാണിത്. കളിയുടെ ഭാഗമായി തോൽവികളുണ്ടാകുന്നതു സ്വാഭാവികമാണ്. തോൽവിയും ജയവും നേരിടാൻ കുട്ടികൾക്ക് കഴിയണം.

∙ തീരുമാനങ്ങളെടുക്കാൻ ആവശ്യത്തിനു സ്വാതന്ത്ര്യം നൽകുക. ചെറിയ  തിരിച്ചടികൾ കുട്ടി സ്വയം നേരിടട്ടെ. അതേസമയം വലിയ പ്രതിസന്ധി വന്നാൽ പരിഹരിക്കാൻ മാതാപിതാക്കളായ  ഞങ്ങൾ ഒപ്പമുണ്ടാകും എന്ന ആത്മവിശ്വാസം നൽകുകയും വേണം.

∙ കുട്ടികളെ പ്രോത്സാഹിപ്പിക്കുമ്പോഴും അഭിനന്ദിക്കുമ്പോൾ കാരണം വ്യക്തമായി എടുത്തു പറയുക. വഴക്ക് പറയുമ്പോൾ എന്താണ് തെറ്റ്, എന്താണു തിരുത്തേണ്ടത്  എന്നിങ്ങനെ ക്രിയാത്മകമായ നിർദേശങ്ങൾ നൽകാനും മടിക്കരുത്.

∙ മറ്റു ജീവജാലങ്ങളോട് അനുതാപം വളർത്താനും കുട്ടികളെ സഹായിക്കണം. പൂന്തോട്ടമൊരുക്കാനും ചെടി കൾ നട്ടുപരിപാലിക്കാനും അവസരം നൽകാം. അരുമമൃഗങ്ങളെ വളർത്താൻ അവസരമൊരുക്കുന്നതും ഗുണകരമാണ്. ചുറ്റുള്ള മനുഷ്യരോട് അലിവോടെ പെരുമാറാൻ പഠിപ്പിക്കുക.

∙ ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങൾ, ഇത്തരം ദുഃശീലങ്ങൾ സൃഷ്ടിക്കുന്ന  മാനസികപ്രശ്നങ്ങൾ എന്നിവയെക്കുറിച്ചു പത്തു വയസ്സിനു മുൻപു തന്നെ കുട്ടികളെ ബോധവത്കരിക്കണം. മൊബൈൽ ഫോൺ, ടിവി തുടങ്ങിയവ നിശ്ചിതസമയത്തു മാത്രം ഉപയോഗിക്കാൻ അനുവദിക്കുക. കായിക പ്രവൃത്തികളും  വായനയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കാം.

Credits: ഡാ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, ഗവൺമെന്റ് മെഡിക്കൽ കോളജ്, തിരുവനന്തപുരം, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, ഒാഫ് മെഡിക്കൽ സയൻസസ് ആൻഡ് െടക്നോളജി

The Dangers of Snowplow Parenting:

Snowplow parenting involves shielding children from all obstacles, potentially hindering their ability to cope with life's setbacks and increasing their risk of anxiety and depression. This style, characterized by excessive protection and intervention, prevents children from developing crucial problem-solving skills. Parents often overstep by completing tasks for their children, intervening in conflicts, and preventing any form of failure. The long-term consequences include difficulties in independent living, relationship issues, workplace struggles, and a higher susceptibility to mental health problems. To counter this, parents should foster responsibility, encourage independent problem-solving, and allow children to face minor challenges independently, while offering support for larger crises.

ADVERTISEMENT