സിസേറിയൻ കഴിഞ്ഞിട്ട് രണ്ടാഴ്ച, മുലപ്പാൽ വളരെ കുറവ്; പാലിന്റെ അളവു കൂട്ടാൻ എന്തു ചെയ്യണം? How to Increase Breast Milk After C Section
സിസേറിയനു ശേഷം മുലപ്പാൽ കുറവാണെന്ന് ആശങ്കപ്പെടുന്ന അമ്മമാർക്കായി ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം, കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും ആന്റിബോഡികളും ലഭിക്കാൻ മുലയൂട്ടൽ അത്യന്താപേക്ഷിതമാണ്. ശരിയായ രീതിയിൽ കുഞ്ഞിനെ പിടിച്ചു മുലയൂട്ടുന്നതും, വിശക്കുമ്പോഴൊക്കെ അതായത് ഒന്നര മുതൽ മൂന്ന് മണിക്കൂർ ഇടവേളകളിൽ 10 മുതൽ 12 പ്രാവശ്യം പാലൂട്ടുന്നതും ശരീരത്തെ കൂടുതൽ പാൽ ഉൽപാദിപ്പിക്കാൻ ഉത്തേജിപ്പിക്കും. രാത്രിയിലെ മുലയൂട്ടൽ പ്രോലാക്ടിൻ ഹോർമോണിന്റെ ഉൽപാദനത്തിന് സഹായിക്കുമെന്നതിനാൽ വളരെ പ്രധാനമാണ്. കൂടാതെ, അമ്മമാർ ദിവസേന മൂന്നു മുതൽ നാല് ലീറ്റർ വെള്ളം കുടിക്കുകയും, 200 മുതൽ 500 അധിക കാലറിയുള്ള പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും വേണം. ഓട്സ്, ബദാം, മുരിങ്ങയില, ഉലുവ, ജീരകം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പാലുൽപാദനം വർധിപ്പിക്കാൻ സഹായിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

Q. പ്രസവം കഴിഞ്ഞു രണ്ട് ആഴ്ചയായി. സിസേറിയൻ ആയിരുന്നു. മുലപ്പാൽ വളരെ കുറവാണ്. പാലിന്റെ അളവു കൂട്ടാൻ എന്തു ചെയ്യണം?- സരയു, ഉള്ളൂർ
A. കുഞ്ഞിന്റെ മാനസിക–ശാരീരിക വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളും ജലാംശവും കൃത്യമായ അളവിൽ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, മുലപ്പാലിലെ ആന്റിബോഡികൾ വയറിളക്കം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും. അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികബന്ധം ശക്തമാക്കാനും മുലയൂട്ടൽ സഹായിക്കും. കുഞ്ഞിന്റെ ആദ്യ ആറു മാസം മുലപ്പാൽ മാത്രം നൽകിയാല്‍ മതി. രണ്ടു വയസ്സു വരെയെങ്കിലും പാലൂട്ടണം.
അമ്മ സൗകര്യപ്രദമായ രീതിയിലിരുന്നു കുഞ്ഞിന്റെ ചെവി, തോൾ, ഇടുപ്പ് എന്നിവ നേർരേഖയിൽ വരുന്ന വിധം കുഞ്ഞിനെ ശരീരത്തോടു ചേർത്തു പിടിക്കുക. നിപ്പിളിനു ചുറ്റുമുള്ള ഇരുണ്ട ഭാഗം (Areola) മുഴുവൻ കുഞ്ഞിന്റെ വായയ്ക്കുള്ളിൽ വരുന്ന വിധം കുഞ്ഞിന്റെ മുഖം സ്തനത്തിന് അഭിമുഖമായി വരണം. ഓരോ തവണയും 20 – 30 മിനിറ്റ് എങ്കിലും മുലയൂട്ടുക. ഒരു സ്തനത്തിലെ പാൽ പൂർണമായി കുടിച്ചതിനുശേഷം അടുത്ത സ്തനത്തിലേതു കുടിപ്പിക്കാം. രാത്രിയിലും പകലും പാൽ നൽകണം. കുഞ്ഞു വിശന്നു കരയുമ്പോഴെല്ലാം പാൽ നൽകാനാണ് പൊതുവേ നിർദേശിക്കുന്നത് (ഡിമാൻഡ് ബ്രെസ്റ്റ് ഫീഡിങ്). ഒന്നര മണിക്കൂർ മുതൽ മൂന്നു മണിക്കൂർ ഇടവേളയിൽ 10 മുതൽ 12 പ്രാവശ്യം മുലപ്പാൽ നൽകാം.
നന്നായി മുലയൂട്ടുമ്പോൾ കൂടുതൽ പാൽ ഉൽപാദിപ്പിക്കാൻ ശരീരം ഉത്തേജിക്കപ്പെടും. രാത്രിയിലാണു പാലുൽപാദനത്തിനു സഹായിക്കുന്ന പ്രോലാക്ടിൻ ഹോർമോൺ ഉൽപാദിക്കപ്പെടുന്നത്. അതിനാൽ രാത്രിയിലെ മുലയൂട്ടൽ പാലിന്റെ അളവു വർധിപ്പിക്കാൻ നല്ലതാണ്.
അമ്മ പോഷകസമൃദ്ധമായ ആഹാരം കഴിക്കണം. ദിവസവും 200–500 അധിക കാലറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മുലപ്പാലിൽ 80 ശതമാനവും ജലാംശമാണ്. ദിവസേന മൂന്നു - നാലു ലീറ്റർ വെള്ളം കുടിക്കണം. ഓട്സ്, ബദാം, മുരിങ്ങയില, ഉലുവ, ജീരകം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു മുലപ്പാൽ ഉണ്ടാകാൻ സഹായിക്കും. മെഡിക്കൽ അപ്രൂവ്ഡ് മരുന്നുകളൊന്നും മുലപ്പാൽ വർധിപ്പിക്കാൻ നിലവിൽ ലഭ്യമല്ല.