ജെൻ സി, ജെൻ ആൽഫ കുട്ടികളുടെ ചിന്താഗതിയും നിലപാടുകളും ഇന്നത്തെ മില്ലേനിയൽ അമ്മമാരുടെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിയെടുക്കുന്നു എന്ന് ഈ ലേഖനം വ്യക്തമാക്കുന്നു. ഫാഷൻ, രാഷ്ട്രീയം, കരിയർ, സാമ്പത്തിക അച്ചടക്കം എന്നിവയിൽ പുതിയ തലമുറ കാണിക്കുന്ന പക്വതയും ആത്മവിശ്വാസവും പഴയ തലമുറ കണ്ടുപഠിക്കേണ്ടതാണെന്ന് അമ്മമാർ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം സന്തോഷത്തിനും മനഃസമാധാനത്തിനും പ്രാധാന്യം നൽകാനും, പരമ്പരാഗത ശീലങ്ങളെ ചോദ്യം ചെയ്യാനും മടിക്കാത്ത ഈ കുട്ടികൾ കുടുംബ ബന്ധങ്ങളിലും സൗഹൃദങ്ങളിലും പുതിയ മാതൃകകളാണ് സൃഷ്ടിക്കുന്നത്.

ജെൻ സി, ജെൻ ആൽഫ കുട്ടികളുടെ ചിന്താഗതിയും നിലപാടുകളും ഇന്നത്തെ മില്ലേനിയൽ അമ്മമാരുടെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിയെടുക്കുന്നു എന്ന് ഈ ലേഖനം വ്യക്തമാക്കുന്നു. ഫാഷൻ, രാഷ്ട്രീയം, കരിയർ, സാമ്പത്തിക അച്ചടക്കം എന്നിവയിൽ പുതിയ തലമുറ കാണിക്കുന്ന പക്വതയും ആത്മവിശ്വാസവും പഴയ തലമുറ കണ്ടുപഠിക്കേണ്ടതാണെന്ന് അമ്മമാർ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം സന്തോഷത്തിനും മനഃസമാധാനത്തിനും പ്രാധാന്യം നൽകാനും, പരമ്പരാഗത ശീലങ്ങളെ ചോദ്യം ചെയ്യാനും മടിക്കാത്ത ഈ കുട്ടികൾ കുടുംബ ബന്ധങ്ങളിലും സൗഹൃദങ്ങളിലും പുതിയ മാതൃകകളാണ് സൃഷ്ടിക്കുന്നത്.

ജെൻ സി, ജെൻ ആൽഫ കുട്ടികളുടെ ചിന്താഗതിയും നിലപാടുകളും ഇന്നത്തെ മില്ലേനിയൽ അമ്മമാരുടെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിയെടുക്കുന്നു എന്ന് ഈ ലേഖനം വ്യക്തമാക്കുന്നു. ഫാഷൻ, രാഷ്ട്രീയം, കരിയർ, സാമ്പത്തിക അച്ചടക്കം എന്നിവയിൽ പുതിയ തലമുറ കാണിക്കുന്ന പക്വതയും ആത്മവിശ്വാസവും പഴയ തലമുറ കണ്ടുപഠിക്കേണ്ടതാണെന്ന് അമ്മമാർ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം സന്തോഷത്തിനും മനഃസമാധാനത്തിനും പ്രാധാന്യം നൽകാനും, പരമ്പരാഗത ശീലങ്ങളെ ചോദ്യം ചെയ്യാനും മടിക്കാത്ത ഈ കുട്ടികൾ കുടുംബ ബന്ധങ്ങളിലും സൗഹൃദങ്ങളിലും പുതിയ മാതൃകകളാണ് സൃഷ്ടിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ടർമാര്‍ക്കായി തിരഞ്ഞെടുപ്പു കമ്മിഷൻ ഒരു ഓഫർ വച്ചു. വോട്ട് ചെയ്യാനെത്തുന്നരെ ഹൽവ നൽകി സ്വീകരിക്കും. അതിനെക്കാൾ കൗതുകമുള്ള വാർത്ത അടുത്ത ദിവസങ്ങളിലെ പത്രത്തിൽ വന്നു. വോട്ട് ചെയ്തിട്ടും ഹൽവ ലഭിച്ചില്ലെന്ന പരാതി ഇമെയിലായി അയച്ച കോട്ടയത്തെ ബിരുദ വിദ്യാർഥിക്കു സ്പീഡ് പോസ്റ്റിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൽവ അയച്ചു നൽകി.

കന്നിവോട്ട് ചെയ്തപ്പോൾ ഹൽവ കിട്ടിയില്ല എന്ന പരാതി ‘ധൈര്യവും ആത്മവിശ്വാസവും’ തുളുമ്പുന്ന വാചകങ്ങളാക്കി അറിയിക്കേണ്ടവരെ അറിയിച്ച ജെൻ സിയുടെ ധൈര്യമോർത്തു മൂക്കത്തു വിരൽ വയ്ക്കുകയാണ് ‘ഓൾഡ് ജനറേഷൻ.’ കിട്ടാത്തതിനെക്കുറിച്ചു പരാതി പറയാനും അവകാശങ്ങൾ ചോദിച്ചുവാങ്ങാനും ജെൻ സിക്കു മടിയില്ല എന്ന ‘പൊതു അഭിപ്രായം’ പറയുമ്പോൾ മിക്ക അമ്മമാരും അഭിമാനത്തോടെ സ്വന്തം മക്കളെ നോക്കും.

ADVERTISEMENT

മില്ലേനിയൽ അമ്മയും ജെൻ സി, ജെൻ ആൽഫ മക്കളും തമ്മിലുള്ള ‘അന്തർധാര’ അത്ര സജീവമല്ലെന്നാണു പൊതുവേയുള്ള സംസാരം. ഫാഷനിൽ മുതൽ രാഷ്ട്രീയത്തിൽ വരെ അവർക്കിടയിൽ ‘അഭിപ്രായഭിന്നത’കളുണ്ട്. പക്ഷേ, പഴയ തലമുറ കണ്ടുപഠിക്കേണ്ട, തിരുത്തേണ്ട ചില പാഠങ്ങൾ അവർ പറഞ്ഞു തരുന്നു എന്നു മടിയില്ലാതെ പറയുകയാണ് മില്ലേനിയൽ അമ്മമാർ.

ആരാണ് ജെൻ സിയും ജെൻ ആൽഫയും

ADVERTISEMENT

1997നും 2012നും ഇടയിൽ ജനിച്ചവരെയാണ് ജെൻ സി (Generation Z) എന്നു വിളിക്കുന്നത്. iGen, സെഞ്ചെനിയൽസ്, പോസ്റ്റ് മില്ലേനിയൽസ് എന്നൊക്കെയും അവർക്കു പേരുകളുണ്ട്. 2013നു ശേഷം ജനിച്ച ജെൻ ആൽഫയും (Generation Alpha) 2025 മുതൽ ജനിച്ച ജെൻ ബീറ്റയും (Gener ation Beta) പിന്നാലെ തന്നെയുണ്ട്.

പുതിയ തലമുറയെ കൂടുതൽ അറിയുമ്പോൾ അവരുടെ സ്വഭാവത്തിലെ നല്ല കാര്യങ്ങൾ സ്വീകരിക്കാനാണു മനസ്സു പറയുന്നതെന്നു കോട്ടയം ചിന്മയ സ്കൂൾ പ്രിൻസിപ്പലും രണ്ടു ജെൻ സി മക്കളുടെ അമ്മയുമായ സുജാത ഹരിമോഹൻ പറയുന്നു. ‘‘സ്കൂളിലും വീട്ടിലും ജെൻ സി, ജെൻ ആൽഫ കുട്ടികളെ കാണുന്നതു കൊണ്ട് ആ തലമുറയെ മുഴുവനായി മോശം പറയാൻ പറ്റില്ല. വീടും സ്കൂളും അവരുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്.

ADVERTISEMENT

ജെൻ സിക്ക് പണത്തിന്റെ വിലയറിയില്ല എന്നാണു പലരും പറയാറുള്ളത്. എന്നാൽ ഒരു രൂപ പോലും ആലോചിച്ചു ചെലവാക്കാൻ മിടുക്കരാണിവർ. ബിടെക്കിന് പഠിക്കുന്ന മകൻ നവനീതിനോടു ചിലപ്പോഴെങ്കിലും ഓട്ടോ പിടിച്ചു ഹോസ്റ്റലിലേക്ക് പോകാൻ പറയും. അപ്പോൾ മറുപടി ഇങ്ങനെയാകും. ഓട്ടോ പിടിക്കാൻ 250 രൂപയാകും, ബസിൽ 30 രൂപ പോലുമാകില്ല. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന മകൾ നിരഞ്ജനയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.

ഫാഷന് വേണ്ടിയൊക്കെയാണു മിച്ചം പിടിക്കുന്ന പൈസ ചെലവാക്കുന്നതെന്നു തോന്നുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്യണമെന്നുള്ളതു കൊണ്ടാകും ചെറിയ വിലയ്ക്ക് ഒരുപാട് ഡ്രസ്സുകൾ വാങ്ങാനുള്ള ഓപ്ഷനാണ് അവർ തിരഞ്ഞെടുക്കുന്നത്.

സുജാത ടീച്ചർ മക്കളായ നിരഞ്ജനയ്ക്കും നവനീതിനുമൊപ്പം

ബോഡി ഷെയ്മിങ് പോലുള്ളവയെ എതിർക്കുന്ന അവരുടെ നിലപാട് നമ്മൾ കണ്ടുപഠിക്കണം. വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ അത്തരം കാര്യങ്ങൾ ചെയ്യില്ല എന്നു മാത്രമല്ല, അതു ചോദ്യം ചെയ്യാനും അവർക്കു മടിയില്ല. അറിയാതെ പറഞ്ഞുപോകുന്ന വാചകങ്ങളിലെ ഇത്തരം തെറ്റുകൾ ചൂണ്ടിക്കാണിച്ചു തിരുത്തുന്നതു നല്ലതല്ലേ.’’

സൗഹൃദത്തിന്റെ പുതിയ മുഖം

ജെൻ സിയും ജെൻ ആൽഫയും സൗഹൃദത്തിന്റെ പുതിയ മുഖമാണു കാണിക്കുന്നതെന്നും സുജാത ടീച്ചർ പറയുന്നു. ‘‘പെൺകുട്ടികളെ വേർതിരിച്ചു നിർത്താത്ത ആൺകൂട്ടമാണ് ജെൻ സിയുടെ പ്രത്യേകത. ദാമ്പത്യം പങ്കാളിത്തമായി മാറുന്ന കാലത്തിലേക്കു വലിയ പ്രതീക്ഷയാണ് അ വർ നൽകുന്നത്. ആർത്തവവും അനുബന്ധ വേദനകളുമൊക്കെ രഹസ്യമായി ‘താങ്ങി’യിരുന്ന കാലം കഴിഞ്ഞു. ആ ദിവസങ്ങളുടെ മൂഡ് സ്വിങ്സൊക്കെ ഇന്നു കൂട്ടുകാർക്കിടയിലെ ചർച്ചയാണ്.’’

ജെൻ സി കുട്ടികളുടെ രാഷ്ട്രീയബോധവും  സാമൂഹിക പ്രതിബദ്ധതയും പഴയ തലമുറ കണ്ടുപഠിക്കണമെന്നു തിരുവനന്തപുരം ആർസിസിയിലെ സീനിയർ നഴ്സിങ് ഓഫിസറായ റാണി തോമസ് പറയുന്നു. ‘‘പല തരം രോഗാവസ്ഥയിലുള്ളവരെ കാണാറുണ്ട്. രോഗികളായ കുട്ടികളും മുതിർന്ന രോഗികൾക്കൊപ്പം വരുന്ന മക്കളും കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളുന്ന രീതി അദ്ഭുതപ്പെടുത്തും.

എന്റെ മക്കളും ജെൻ സിയാണ്. മൂത്ത മകൾ ആനി മെഡിസിന് പഠിക്കുന്നു. രണ്ടാമത്തെയാൾ ഏഞ്ചൽ ബിരുദവിദ്യാർഥിയും മൂന്നാമത്തയാൾ അഗസ്റ്റിൻ എട്ടാം ക്ലാസ്സിലുമാണ്. അവർ തമ്മിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ രാഷ്ട്രീയം മുതൽ പെറ്റ്സ് വരെയുണ്ട്. ലോകത്തു നടക്കുന്ന വിവിധ വിഷയങ്ങളിൽ പക്ഷം ചേരാതെ അഭിപ്രായം പറയുന്നതും കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചു ചർച്ച ചെയ്യുന്നതുമൊക്കെ കാര്യങ്ങൾ മനസ്സിലാക്കിയാണെന്നതിൽ സന്തോഷമുണ്ട്. ആദ്യ വോട്ട് ചെയ്യുമ്പോൾ എനിക്ക് ഇത്ര രാഷ്ട്രീയബോധം ഇല്ലായിരുന്നു.

പതിറ്റാണ്ടുകളായി ഇടുക്കി എംഎൽഎയായ, ജലവിഭവമന്ത്രിയായിരുന്ന അച്ഛൻ റോഷി അഗസ്റ്റിനോടു വരെ രാഷ്ട്രീയവിഷയങ്ങളിൽ മക്കൾ തർക്കിക്കും. പല വിഷയങ്ങളിലും ഇരുചേരികളിലായി ഉറച്ചുനിൽക്കാനും അച്ഛനെ തിരുത്താനും അവർക്കു മടിയില്ല. ഈ തലമുറയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നത് ഇത്തരം  നിലപാടുകൾ കൊണ്ടു തന്നെയാണ്,’’ റാണി അടിവരയിട്ടു പറയുന്നു.

മരിയ, മക്കളായ എഡ്രിയൽ, എഡ്രിയാൻ, ആൻഡ്രിയ, ആലിയ

ഫാഷന്റെ വഴികാട്ടി

ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, സ്മാർട്ട്‌ഫോൺ തുടങ്ങിയവയോടുള്ള അമിതചായ്‌വാണ് ജെൻ സിയുടെ ‘വലിയ’ പോരായ്മയായി പറയുന്നത്. എന്നാൽ അവരിൽ നിന്നാണ് അമ്മമാർ പല പുതിയ ടെക്നിക്കുകളും പഠിച്ചെടുക്കുന്നത്.

ടെക്നോളജിയിൽ  മാത്രമല്ല ഫാഷനിലും ആത്മവിശ്വാസത്തിലും മക്കൾ വഴികാട്ടിയാണെന്ന് അങ്കമാലിയിൽ നിന്നു മരിയ അബീഷ് പറയുന്നു. ‘‘മൂത്ത മകൾ എഡ്രിയൽ പ്ലസ് വണ്ണിലേക്കായി. രണ്ടാമത്തെയാൾ എഡ്രിയാൻ എട്ടാം ക്ലാസ്സിലേക്കും അതിനടുത്ത ആൻഡ്രിയ മൂന്നാം ക്ലാസ്സിലേക്കുമാണ്. ഇളയയാൾ ആലിയ രണ്ടാം ക്ലാസ്സിൽ എത്തിയതേയുള്ളൂ.

നമ്മുടെ ശീലങ്ങളും ചിട്ടകളും അവരെ അലോസരപ്പെടുത്തുന്നതു പതിവാണ്. അമ്മ അങ്ങനെ ചെയ്തു എന്നു കരുതി ഞങ്ങളും ചെയ്യണോ എന്നൊക്കെ അവർ ചോദിക്കുമ്പോൾ ഉത്തരംമുട്ടും.

കുട്ടികൾക്കു പ്രായത്തേക്കാൾ കവിഞ്ഞ ധൈര്യവും ആത്മവിശ്വാസവും ഉണ്ടെന്നതു വലിയ തിരിച്ചറിവാണ്. ‘എനിക്കു സാധിക്കുമോ?’ എന്ന ആശങ്കയോടെ മടിച്ചു നിൽക്കാനൊന്നും അവരെ കിട്ടില്ല. തോൽവിയെക്കുറിച്ചും ആശങ്കയില്ല, അതു നല്ലതല്ലേ.

പല കാര്യങ്ങളിലും കോൺഫിഡൻസ് തരുന്നത് അവരാണ്. ഫാഷനോട് വലിയ താത്പര്യമാണെങ്കിലും സ്ലീവ്‌ലസ് ഇടാൻ മടിയായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങൾ കുടുംബസമേതം തായ്‌ലൻഡിൽ ടൂർ പോയി. അവിടെ പലതരം ബോഡിഷേപ് ഉള്ളവർ പല ഫാഷനിലുള്ള ഡ്രസ്സുകളിട്ടു വരുന്നതു കണ്ട് മോൾ ചോദിച്ചു, ‘ഇവരെക്കാൾ എത്രയോ ധൈര്യമുള്ളയാളാണ് അമ്മ. പിന്നെയെന്തിനാണ് സ്ലീവ്‌ലസ് ഇടാൻ മടിക്കുന്നത്?’ ആ ചോദ്യം എന്റെ കണ്ണു തുറപ്പിച്ചു,’’ മരിയ പറയുന്നു.

റാണി തോമസ്, മക്കളായ ആനി, ഏഞ്ചൽ, അഗസ്റ്റിൻ

ഇഷ്ടത്തോട് ‘നോ’ പറയല്ലേ

മക്കളുടെ എല്ലാ കാര്യങ്ങളിലും പോസിറ്റീവ് മാത്രമേ ഉള്ളൂ എന്നു പറയാനാകില്ലെന്നും ചില കാര്യങ്ങളിൽ ശരിതെറ്റുകൾ തീരുമാനിക്കാനാകാതെ വരാറുണ്ടെന്നും  മരിയ പറയുന്നു. ‘‘പഠിക്കുന്ന കുട്ടികളായതിനാൽ അവർക്കു സ്ക്രീൻ ടൈം വളരെ കുറച്ചാണ് അനുവദിക്കുന്നത്. പക്ഷേ, മോൾക്ക് വിഡിയ എഡിറ്റിങ് ഇഷ്ടമാണ്. കുറേ സമയം ഫോൺ ഉപയോഗിക്കുമ്പോൾ തമ്മിൽ വഴക്കാകും.

‘എന്റെ പാഷൻ  ഇപ്പോൾ എഡിറ്റിങ്ങിലാണ്. ഇഷ്ടമുള്ള കാര്യം ചെയ്യാൻ കൂടുതൽ സമയം ചെലവാക്കുന്നത് തെറ്റാണോ ?’ ഈ ചോദ്യത്തിന് എന്തുത്തരം പറയും? മക്കളുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുമ്പോഴും അത് അമിതസ്വാതന്ത്ര്യമായി മാറാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്നു പഠിക്കുകയാണു മരിയയിപ്പോൾ.

മക്കളുടെ ഇത്തരം അഭിപ്രായങ്ങൾ കൺഫ്യൂഷനുണ്ടാക്കുമെന്നു സമ്മതിക്കുകയാണു തിരുവനന്തപുരത്തെ ഡോ.സി.പി. രശ്മി. ‘‘മൂത്ത മകൾ വൈഷ്ണവി ശര്‍മ പ്ലസ് വണ്ണിലേക്കാണിനി. ഇളയയാൾ ശിവാനി ഒൻപതിലേക്കും. നന്നായി പഠിക്കുന്ന മക്കളെ അച്ഛനമ്മമാരുടെ ഇഷ്ട കരിയറിലേക്ക് വഴി തിരിച്ചുവിടുന്ന കാലത്തിന്റെ പ്രതിനിധികളാണു ഞാനും ഭർത്താവും. പക്ഷേ, മക്കളുടെ കാര്യത്തിൽ ആ കണക്കുകൂട്ടലുകളൊന്നും നടക്കില്ല.

പഠിക്കാൻ മിടുക്കികളാണു രണ്ടുപേരും. ഞങ്ങൾ ഡോക്ടർമാരായതു കൊണ്ടുതന്നെ ആ രംഗത്തേക്ക് അവർ വരണമെന്നാണു മോഹവും. പക്ഷേ, കൊമേഴ്സ് പഠിക്കാനാണ് മൂത്തയാൾ തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള കാരണമാണു കൗതുകകരം. ഞങ്ങളുടെ ജോലിയുടെ തിരക്കും പ്രശ്‌നങ്ങളും അവൾക്കറിയാം.

വര്‍ക്– ലൈഫ് ബാലന്‍സ് തീരെയില്ലാത്തതു കൊണ്ടാണു ഡോക്ടറാകാൻ ഇഷ്ടമില്ലാത്തത്. ടെക്കിയാകാനും താത്പര്യമില്ല. കൊമേഴ്സ് പഠിക്കാനായി സ്കൂൾ മാറാനു ള്ള തീരുമാനവും ഞങ്ങൾ അംഗീകരിച്ചു. പഠനവും കരിയറുമൊക്കെ സ്വന്തം ഇഷ്ടത്തിനൊപ്പം വേണമെന്ന ജെ ൻ സി നിലപാടിനോട് ‘നോ’ പറയാത്ത രക്ഷിതാക്കളാകുന്നതാണു നല്ലത്.’’

ഡോ.സി.പി. രശ്മി, മക്കളായ വൈഷ്ണവിയും ശിവാനിയും

മീ ടൈമും സെൽഫ് ലൗവും

ജോലിയേക്കാൾ വലുതാണു മനഃസമാധാനം എന്ന ജെൻ സിയുടെ നിലപാട് പഠനങ്ങളും അടിവരയിടുന്നു. കഴിഞ്ഞ വർഷം ഡിലോയിറ്റ് നടത്തിയ സർവേ പ്രകാരം ജെൻ സിയുടെ തൊഴിൽ ഓപ്ഷനുകളിൽ ഒന്നാം സ്ഥാനം വർക്ക്- ലൈഫ് ബാലൻസിനാണ്.

ശമ്പളത്തിനനുസരിച്ചുള്ള ജോലി മാത്രം ചെയ്യുക, ബാക്കി സമയം സ്വന്തം സന്തോഷത്തിന് മാറ്റിവയ്ക്കുക എന്ന ‘Quiet Quitting’   പ്രവണതയും അവർക്കിടയിൽ ശക്തമാണത്രേ.

സോഷ്യൽ മീഡിയയിലെ ‘ഫിൽറ്റർ സംസ്കാരം’ കണ്ടുപിടിച്ചതു ജെൻ സിയാണെങ്കിലും സൗന്ദര്യം എന്ന വാക്കിനു പുതിയ അർഥം കണ്ടെത്തുകയാണവർ.

പൊട്ട് തൊടാൻ മടിയുള്ള മക്കളോടു വഴക്കിടുന്നതു പതിവാണെന്ന് ഡോ. രശ്മി പറയുന്നു. ‘‘ഇതൊക്കെ പ ല വഴക്കുകൾക്കും തുടക്കമിടുന്ന വിഷയങ്ങളാണ്. പരസ്പരം ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തിലെത്താന്‍ ഇപ്പോൾ രണ്ടുകൂട്ടരും ശ്രമിക്കുന്നു എന്നതാണു ഗുണപരമായ മാറ്റം.’’

സ്വന്തമായി സന്തോഷം കണ്ടെത്താൻ മക്കളാണു വഴികാട്ടിയായതെന്നു കണ്ണൂരിലെ ജസ്ന വേണുഗോപാൽ പറയുന്നു. ‘‘മൂത്തമകൾ ആര്യ എംബിബിഎസിനും രണ്ടാമത്തെയാൾ നയന പ്ലസ്ടുവിനും മൂന്നാമത്തെയാൾ ശ്രേയ ഒൻപതിലുമാണു പഠിക്കുന്നത്. നോ പറയുമ്പോഴും കാരണം ശരിയാണെന്നു ബോധ്യപ്പെടുത്തിയാൽ മാത്രമേ അവർ കാര്യങ്ങൾ ഉൾക്കൊള്ളൂ എന്നാണ് അനുഭവം. സ്വയം തീരുമാനമെടുക്കാനും കാര്യങ്ങൾ തനിച്ചു ചെയ്യാനും അവർക്കറിയാം. സെൽഫ് ലൗ എന്ന വാക്കു പഠിപ്പിച്ചത് അവരാണ്. മക്കൾക്കു വേണ്ടി ജീവിക്കുന്നതല്ല ശരി, അമ്മയ്ക്കു വേണ്ടിയും ജീവിക്കണമെന്ന് അവർ പറഞ്ഞുതന്നു.

ആ ഉപദേശം സ്വീകരിച്ച് ഇന്റീരിയർ ഫാക്ടറി സംരംഭകയുടെ തിരക്കിനിടയിൽ ഞാൻ ഡാൻസും പഠിക്കുന്നു,’’ ജസ്ന മക്കളെ ചേർത്തുനിർത്തി പറഞ്ഞു.

മക്കളുടെ വഴിയേ മില്ലേനിയൽ അമ്മമാർ മാറിത്തുടങ്ങി. നമ്മുടെ വീട്ടിലെ ജെൻ സിയുടെ ശരികളും തെറ്റുകളും നമുക്കും പാഠമാക്കിയാലോ.

ജസ്നയും മക്കളായ ആര്യയും നയനയും ശ്രേയയും
What Millennial Mothers Can Learn From Gen Z Children:

Generation Z and Generation Alpha children are teaching valuable life lessons to their Millennial mothers through their confidence, financial prudence, and strong sense of individuality. Modern youth possess a unique perspective on social issues, political awareness, and career choices that often challenge traditional parenting norms. Unlike previous generations, these youngsters openly discuss mental health, reject body shaming, and prioritize work-life balance over mere financial success. Millennial parents are increasingly learning to adapt to these shifting paradigms by fostering open communication and mutual respect within the family. Rather than imposing archaic rules, mothers are embracing the self-love and independent decision-making skills demonstrated by their children. This evolving dynamic bridges the gap between older and younger generations, creating a more harmonious and progressive household environment. Ultimately, understanding and accepting the perspectives of Gen Z and Gen Alpha helps parents navigate the complexities of modern family life successfully.

ADVERTISEMENT