കളിക്കളത്തിൽ കുട്ടികൾ കുഴഞ്ഞു വീണുമരിച്ച വാർത്തകൾ ഭയപ്പെടുത്തുന്നു: മക്കളുടെ ഹൃദയം കാക്കാൻ ശ്രദ്ധിക്കേണ്ടത് Kids Sudden death in Play grounds
പൂവിതൾ പോലെയാണു കുഞ്ഞുഹൃദയം. ചിലപ്പോഴൊക്കെ ജനനത്തിനു മുന്നേ അതിൽ ചെറിയ പാടുകൾ വീണു പോയിട്ടുണ്ടാകും. കണ്ണീരോടെ വിധിയെന്നു പറയുകയല്ല, കരുത്തോടെ ചികിത്സിച്ചു കുട്ടികൾക്ക് അവരുടെ ജീവിതം തിരികെ നൽകുകയാണു വേണ്ടത്. പേടിച്ചിരിക്കേണ്ട, അമിതമായ കരുതലും വേണ്ട. അവർക്കു തലയാട്ടി ചിരിക്കാനുള്ള വെളിച്ചം ആയാൽ
പൂവിതൾ പോലെയാണു കുഞ്ഞുഹൃദയം. ചിലപ്പോഴൊക്കെ ജനനത്തിനു മുന്നേ അതിൽ ചെറിയ പാടുകൾ വീണു പോയിട്ടുണ്ടാകും. കണ്ണീരോടെ വിധിയെന്നു പറയുകയല്ല, കരുത്തോടെ ചികിത്സിച്ചു കുട്ടികൾക്ക് അവരുടെ ജീവിതം തിരികെ നൽകുകയാണു വേണ്ടത്. പേടിച്ചിരിക്കേണ്ട, അമിതമായ കരുതലും വേണ്ട. അവർക്കു തലയാട്ടി ചിരിക്കാനുള്ള വെളിച്ചം ആയാൽ
പൂവിതൾ പോലെയാണു കുഞ്ഞുഹൃദയം. ചിലപ്പോഴൊക്കെ ജനനത്തിനു മുന്നേ അതിൽ ചെറിയ പാടുകൾ വീണു പോയിട്ടുണ്ടാകും. കണ്ണീരോടെ വിധിയെന്നു പറയുകയല്ല, കരുത്തോടെ ചികിത്സിച്ചു കുട്ടികൾക്ക് അവരുടെ ജീവിതം തിരികെ നൽകുകയാണു വേണ്ടത്. പേടിച്ചിരിക്കേണ്ട, അമിതമായ കരുതലും വേണ്ട. അവർക്കു തലയാട്ടി ചിരിക്കാനുള്ള വെളിച്ചം ആയാൽ
പൂവിതൾ പോലെയാണു കുഞ്ഞുഹൃദയം. ചിലപ്പോഴൊക്കെ ജനനത്തിനു മുന്നേ അതിൽ ചെറിയ പാടുകൾ വീണു പോയിട്ടുണ്ടാകും. കണ്ണീരോടെ വിധിയെന്നു പറയുകയല്ല, കരുത്തോടെ ചികിത്സിച്ചു കുട്ടികൾക്ക് അവരുടെ ജീവിതം തിരികെ നൽകുകയാണു വേണ്ടത്. പേടിച്ചിരിക്കേണ്ട, അമിതമായ കരുതലും വേണ്ട. അവർക്കു തലയാട്ടി ചിരിക്കാനുള്ള വെളിച്ചം ആയാൽ മതി. കുഞ്ഞുങ്ങളിലെ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള സംശയങ്ങളും ഉത്തരങ്ങളും.
കുട്ടികളിലെ ഹൃദയരോഗങ്ങൾ എങ്ങനെയാണ് കണ്ടെത്തുക?
ഗർഭപാത്രത്തിൽ വച്ചു ഹൃദയം രൂപപ്പെടുന്ന ആദ്യ ഘ ട്ടത്തിൽ തന്നെ തകരാറുകള്‍ സംഭവിക്കാം. അതു പിന്നീട് അറകൾക്കിടയിലെ ഭിത്തിയിലുള്ള ദ്വാരങ്ങൾ, വാൽവുകളിൽ രക്തയോട്ടത്തിനു തടസ്സമുണ്ടാക്കു ന്ന രീതിയിലുള്ള കുഴപ്പങ്ങൾ ഒക്കെയുണ്ടാക്കുന്നു. ഇങ്ങനെ ജന്മനാ ഉള്ള അസുഖങ്ങളാണു കുട്ടികളിൽ ഏറ്റവും കൂടുതൽ കാണുന്നത്. ഇതിനു പുറമേ ചില ഇൻഫക്‌ഷനുകളുടെ അനന്തരഫലമായും കുട്ടികളി ൽ ഹൃദ്രോഗങ്ങളുണ്ടാകാം.
ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങൾ ഏറ്റവും നേരത്തെ കണ്ടുപിടിക്കാനാകുന്നതു ഗർഭസ്ഥശിശു 18 - 20 ആഴ്ച വളർച്ചയെത്തുമ്പോൾ ചെയ്യുന്ന ഫീറ്റൽ എക്കോ കാർഡിയോഗ്രഫി എന്ന ടെസ്റ്റിലൂടെയാണ്. ഹൈ റിസ്ക് പ്രഗ്‌നൻസി ആണെങ്കിലോ അമ്മയ്ക്ക് ഹൃദ്രോഗപാരമ്പര്യം ഉണ്ടെങ്കിലോ ഈ സ്കാനിങ് നി ർബന്ധമായും ചെയ്യേണ്ടതാണ്.
നവജാത ശിശുക്കളിൽ സൂക്ഷിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്?
വളരെ സങ്കീർണമായ ഹൃദയവൈകല്യങ്ങൾ കുഞ്ഞു ജനിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അല്ലെങ്കില്‍ ആദ്യത്തെ മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ ത ന്നെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ശ്വാസതടസ്സം, ശരീരത്തിൽ ഒാക്സിജന്റെ അളവു കുറയുന്നതിനാൽ കൈകാലുകൾ നാക്ക്, ചുണ്ട് എന്നിവിടങ്ങളിൽ നീല നിറം കാണപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.
ഒാക്സിജൻ കൊടുത്തിട്ടും നവജാത ശിശുവിന്റെ ഒാക്സിജൻ ലെവൽ 95ന് മുകളിലല്ലെങ്കിൽ അപ്പോൾ തന്നെ ഹൃദയ പരിശോധനകൾ നടത്തേണ്ടതാണ്.
ഹൃദയത്തിന്റെ താഴെ അറയുടെ ഇടയിലുള്ള ഭിത്തിയിലുണ്ടാകുന്ന വലിയ ദ്വാരങ്ങൾ ആദ്യമാസങ്ങളിൽ തന്നെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. വളരെ വേഗത്തിൽ ശ്വാസം എടുക്കുക, പാലു കുടിക്കുന്നതിൽ ബുദ്ധിമുട്ടു പ്രകടിപ്പിക്കുക, പാലു കുടിക്കുമ്പോൾ അമിതമായി വിയർക്കുക, എപ്പോഴും കരയുക ഇതെല്ലാം ഗൗരവമായി എടുക്കേണ്ട ലക്ഷണങ്ങളാണ്.
കുട്ടി ഒാടിക്കളിക്കുന്ന പ്രായമാകുമ്പോൾ ഹൃദയത്തകരാറിന്റെ എന്തൊക്കെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം?
ഒരു വയസ്സുകഴിഞ്ഞ് ഒാടിക്കളിക്കാൻ തുടങ്ങുമ്പോൾ ഉ ണ്ടാകുന്ന അമിതമായ കിതപ്പ്, ക്ഷീണം, ഇടയ്ക്കിടെ വരുന്ന ന്യൂമോണിയ, ഭാരം കൂടാതിരിക്കുക ഇതെല്ലാം ഹൃദ്രോഗത്തിലേക്കുള്ള സൂചനകളാണ്.
കുറച്ചു ദൂരം നടന്നാൽ ക്ഷീണം കൊണ്ട് ഇരിക്കുന്നതും കുട്ടികളിലെ ഹൃദയരോഗ ലക്ഷണങ്ങളാണ്. എന്നാ ൽ ഹൃദയത്തിന്റെ മേലെ അറകളിൽ ഉണ്ടാകുന്ന ദ്വാരങ്ങൾ കുറേ നാൾ ലക്ഷണങ്ങളില്ലാതെ മുന്നോട്ടു പോകും. അതുകൊണ്ടു തന്നെ പലപ്പോഴും രോഗം കണ്ടെത്താൻ വൈകും.
നടക്കുമ്പോഴും പടികൾ കയറുമ്പോഴും ഉണ്ടാകുന്ന ശ്വാസംമുട്ടൽ, നീല നിറം, നെഞ്ചിലെ പടപടപ്പ്, മിടിപ്പിലെ വ്യത്യാസങ്ങൾ എന്നീ ലക്ഷണങ്ങളാണു പിന്നീടുള്ള പരിശോധനയ്ക്കു കാരണമാകുന്നത്.
ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ഉടൻ എന്താണു ചെയ്യേണ്ടത്?
ജനിച്ച ഉടൻ ചെയ്യേണ്ട ചില ശസ്ത്രക്രിയകൾ മാറ്റിനിർത്തിയാൽ കുട്ടികളിലെ ഹൃദ്രോഗങ്ങളിൽ ‘എമർജൻസികൾ’ കുറവാണ്. മുതിർന്നവരെ അപേക്ഷിച്ചു നോക്കുമ്പോൾ എന്താണ് അസുഖം എന്നു നോക്കി ചികിത്സിക്കാനുള്ള സമയം ലഭിക്കും. ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉ ടൻ തന്നെ ഡോക്ടറെ സമീപിക്കണം. ഡോക്ടറുടെ നിർദേശാനുസരണം ഒാപ്പൺ സർജറിയോ കീഹോൾ സർജറിയോ ചെയ്യേണ്ടതാണ്.
കുട്ടികളുടെ ഹൃദയത്തിനുണ്ടാകുന്ന തകരാറുകൾ മരുന്നു കൊടുത്തു പരിഹരിക്കാനാകില്ലേ?
ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങൾ മരുന്നു കൊണ്ടു മാത്രം പരിഹരിക്കാനാവില്ല. ശസ്ത്രക്രിയ ചെയ്യുന്നതു വരെ കുട്ടികളിലുണ്ടാവുന്ന ശ്വാസംമുട്ടൽ പോലുള്ള ലക്ഷണങ്ങളെ തടുത്തു നിർത്താൻ മരുന്നു കൊടുത്തേക്കാം. അതല്ലാതെ ഒാപറേഷൻ ഇല്ലാതെ സുഖപ്പെടുത്താൻ പലപ്പോഴും കഴിഞ്ഞെന്നു വരില്ല.
ഹൃദയത്തിന്റെ താഴെ അറകളിലുണ്ടാവുന്ന ദ്വാരങ്ങൾ കൃത്യസമയത്ത് ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ ശ്വാസകോശത്തിലേക്കു പോവുന്ന ധമനികളിൽ സമ്മർദം കൂടും. പിന്നീടു ശസ്ത്രക്രിയ ചെയ്യാനാവാത്ത അവസ്ഥയിലേക്ക് എത്താം. വിഎസ്‌ഡി പോലെയുള്ള ദ്വാരങ്ങൾ ഒരു വയസ്സിനു മുൻപു തന്നെ സർജറിയിലൂടെ പരിഹരിക്കണം. അല്ലെങ്കിൽ ശ്വാസകോശത്തിന്റെ സമ്മർദം കൂടി ദ്വാരം മൂടാനാകാത്ത അവസ്ഥയുണ്ടാകും. അതുകൊണ്ടു തന്നെ ലക്ഷണങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിക്കുക.
മുതിർന്നവരേക്കാൾ സർജറിക്കു ശേഷം ജീവിതത്തിലേക്കു വേഗത്തിൽ തിരിച്ചുവരുന്നതു കുട്ടികളാണ്. ജീവിതകാലം മുഴുവനും മരുന്നു കഴിക്കേണ്ടി വരില്ല. മിക്കപ്പോഴും ഒരൊറ്റ സർജറികൊണ്ട് പ്രശ്നം പരിഹരിക്കപ്പെടാം.
ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ഒട്ടുമിക്ക ഹൃദയ ശസ്ത്രക്രിയകൾക്കും ഒരു മാസത്തിനു ശേഷം മരുന്നിന്റെ ആവശ്യം ഉണ്ടാകാറില്ല. പൂർണമായി ചികിത്സിച്ചു ഭേദമാക്കാം എന്നാണ് അതിന്റെ അർഥം.
അതുകൊണ്ടു തന്നെ മറ്റു കുട്ടികളെ പോലെ തന്നെ അ വർക്ക് എല്ലാ കാര്യങ്ങളും ചെയ്യാം. സ്കൂളിൽ പോകാം. കളിക്കളത്തിലിറങ്ങാം. ഇഷ്ടഭക്ഷണം കഴിക്കാം.
എന്നാൽ വീട്ടുകാരും സമൂഹവും തെറ്റിധാരണയോടെ പെരുമാറാറുണ്ട്. അമിതമായ കരുതലും അബദ്ധമായ ഉപദേശങ്ങളും കുട്ടികളെയും രക്ഷിതാക്കളെയും കുഴപ്പത്തിൽ ചാടിക്കാറുണ്ട്. ഇത്തരം ഇടപെടലുകളെ രോഗത്തെ പോലെ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സ്കൂളിൽ പോകാൻ പാടില്ല, വീട്ടിൽ തന്നെയിരിക്കണം.കളിക്കാൻ പാടില്ല തുടങ്ങി ഒരുപാട് അരുതുകളിലൂടെ കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാകും.
∙ ഹൃദ്രോഗങ്ങൾ മൂലം കുട്ടികളിലെ ആത്മവിശ്വാസക്കുറവ് എങ്ങനെ പരിഹരിക്കാം?
കുട്ടികളിൽ ആത്മവിശ്വാസക്കുറവ് ഉണ്ടാകുകയല്ല, ചുറ്റും നിൽക്കുന്നവർ അതുണ്ടാക്കുകയാണു ചെയ്യുന്നത്. അവരെ സാധാരണ കുട്ടികളായി തന്നെ ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതി. രോഗിയാണെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കാതിരിക്കുക. അധ്യാപകരോടു കുട്ടിയുടെ രോഗത്തെക്കുറിച്ചു സംസാരിക്കുക. അവരിൽ നിന്നുള്ള പിന്തുണയും കൂടി ഉറപ്പു വരുത്തുക.
എന്നാൽ ചില ഹൃദയരോഗങ്ങൾക്ക് ഒന്നിൽ കൂടുതൽ പ്രാവശ്യം സർജറികൾ വേണ്ടി വരും. ഹൃദയത്തിൽ ഒരറയിൽ മാത്രം പമ്പിങ് ഉണ്ടാവുക, ആർട്ടിഫിഷൽ ട്യൂബുക ൾ വയ്ക്കുക ഇത്തരം അവസ്ഥകളിൽ പല പ്രായത്തിലായി രണ്ടോ മൂന്നോ സർജറികൾ ചെയ്യേണ്ടി വരും.
കളിക്കളത്തിൽ കുട്ടികൾ കുഴഞ്ഞു വീണുമരിച്ച വാർത്തകൾ കാണുന്നു. കോവിഡിനു ശേഷം കുട്ടികളിൽ ഹൃദയത്തകരാറുകൾ കൂടുന്നുണ്ടോ?
പെട്ടെന്നു കുഴഞ്ഞുവീണു മരിക്കുക എന്നത് സഡൻ കാർഡിയാക് ഡെത് എന്ന അവസ്ഥയാണ്. അതു പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം.
ഹാർട്ടിന്റെ ഇലക്ട്രിക്കൽ കണ്ടക്ടിങ് സിസ്റ്റത്തിലുണ്ടാകുന്ന ജനിതക തകരാറുകൾ കൊണ്ട് ഇതു സംഭവിക്കാം. ഇതിനു പുറമേ പല കാരണങ്ങളാൽ ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ടും സഡൻ കാർഡിയാക് ഡെത് പോലുള്ള അവസ്ഥകൾ ഉണ്ടാകാം.
കോവിഡ് അണുബാധ കുട്ടികളുടെ ഹൃദയത്തെ ബാധിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. ഇതു പ്രധാനമായും ഹൃദയത്തിന്റെ പേശികളെ ബലഹീനമാക്കുന്നതായാണു കാണുന്നത്.
കുട്ടികളിൽ വൈറസ് ബാധമൂലം ഹൃദയത്തകരാറുകൾ സംഭവിക്കുമോ?
ജന്മനാലുള്ള കുഴപ്പങ്ങളല്ലാതെ ചില വൈറൽ ഇൻഫെക്‌ഷനുകൾ കൊണ്ടു ഹൃദയത്തകരാറുകൾ ഉണ്ടാകാം. അണുബാധമൂലം ഹൃദയപേശികൾക്കു ബലഹീനത സംഭവിക്കാം. ഇതു ഹൃദയത്തിന്റെ പമ്പിങ് കുറച്ചു ശ്വാസ തടസ്സം, കിതപ്പ്, ശരീരത്തിൽ നീര് എന്നീ ലക്ഷണങ്ങൾ കാണിക്കാം. കാവസാക്കി ഡിസീസ് പോലുള്ള രോഗങ്ങൾ ഹൃദയത്തിലേക്കു രക്തമെത്തിക്കുന്ന ധമനികളെയും ബാധിച്ചേക്കാം.
റുമാറ്റിക് ഫീവർ എന്ന അണുബാധ കുട്ടികളുടെ ഹൃദയത്തെ ബാധിക്കും. പനി, തൊണ്ടവേദന, സന്ധികളിലെ വേദന, നീര് എന്നിവയാണു ലക്ഷണങ്ങൾ. അണുബാധ ഹൃദയത്തെ ബാധിക്കുന്നതോടെ കിതപ്പ്, ശ്വാസംമുട്ടൽ ശരീരത്തിൽ നീര് തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടും.
ഈ അണുബാധ പ്രധാനമായും ഹൃദയത്തിന്റെ വാൽവുകളെയാണ് ബാധിക്കുക. വാൽവുകളുടെ ലീക്കേജ് അ ല്ലെങ്കിൽ അടപ്പ് എന്നിവ കാണപ്പെടും. ഈ അണുബാധ വീണ്ടും ഹൃദയത്തെ ബാധിക്കാതിരിക്കാനായി പെൻസിലിൻ ഇൻജക്‌ഷൻ കൃത്യമായി എടുക്കേണ്ടത് അനിവാര്യമാണ്.
കുട്ടികളുടെ ഹൃദയാരോഗ്യത്തിനായി എന്തൊക്കെയാണ് ചെയ്യേണ്ടത്?
കുട്ടികളുെട ശാരീരികവും മാനസികവുമായ വളർച്ച അ ച്ഛനമ്മമാരുടെ കയ്യിലാണ്. കുട്ടികളിലെ ജീവിതശൈ ലി എങ്ങനെ വേണമെന്നു രക്ഷിതാക്കളാണു തീരുമാനിക്കേണ്ടത്. പോഷകാഹാരക്കുറവുകൊണ്ടു പ്രതിരോധശക്തിയില്ലാതായി അണുബാധകൾ ഉണ്ടാകാം. താരതമ്യേന ആ സാഹചര്യം ഇപ്പോൾ കുറവാണ്. എന്നാൽ അമിതമായി ആഹാരം കഴിക്കുന്നതു കൊണ്ടുള്ള കുഴപ്പങ്ങൾ ധാരാളമായി കാണുന്നുമുണ്ട്. ഈ ശീലം മുതിരുമ്പോൾ ജീവിത ശൈലീ രോഗങ്ങൾക്കുള്ള കാരണമായി വന്നേക്കാം
ജങ്ക് ഫൂഡ് അമിതമായി ഉപയോഗിച്ചാൽ ശരീരത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പോലെതന്നെയാണ് അമിതഫോൺ ഉപയോഗം കുട്ടികളുടെ മാനസിക ആരോഗ്യത്തെ തകരാറിലാക്കുന്നത്.
ഫാമിലി ടൈമിൽ നിയന്ത്രണങ്ങളില്ലാതെ മൊബൈൽ ഉപയോഗിക്കുന്ന അച്ഛനും അമ്മയും മക്കളോട് അതുചെയ്യരുതെന്നു പറഞ്ഞാൽ അവർ അത് അനുസരിക്കാൻ സാധ്യതയില്ല. സ്വയം മാതൃകയാകുകയാണ് നല്ലത്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. മുല്ലശേരി അജിത് ശങ്കർദാസ്
ചെയർമാൻ
കാർഡിയോളജി വിഭാഗം
മദ്രാസ് മെഡിക്കൽ മിഷൻ,
ചെന്നൈ
ഡോ. ശ്രീജ പവിത്രൻ
സീനിയർ കൺസൽറ്റന്റ്
പീഡിയാട്രിക് കാർഡിയോളജിസ്റ്റ്,
മദ്രാസ് മെഡിക്കൽ മിഷൻ,
ചെന്നൈ