ചോക്‌ലെറ്റ് ബ്രൗണിയുടെ ആരാധകരല്ലാത്ത കുട്ടികൾ കുറവായിരിക്കും. അവരുടെ ഇഷ്ട ബ്രൗണിയിൽ ബീറ്റ്റൂട്ട് കൂടി ചേർത്തു പോഷകസമ്പുഷ്ടമാക്കിയാലോ ? രുചി കൂടുകയല്ലാതെ കുറയില്ല. 

ബീറ്റ്റൂട്ട് ബ്രൗണി

ADVERTISEMENT

ബീറ്റ്റൂട്ട്–  രണ്ടു വലുത്, കഷണങ്ങളാക്കിയത്, സൺഫ്ലവർ ഓയിൽ – അരക്കപ്പ്, ചോക്‌ലെറ്റ് ചിപ്സ് – അരക്കപ്പ്, വനില എസ്സൻസ് – അര ചെറിയ സ്പൂൺ, ബ്രൗൺ ഷുഗർ – ആറു വലിയ സ്പൂൺ, മുട്ടയുടെ വെള്ള – നാല്, കൊക്കോപൗഡർ – രണ്ടു വലിയ സ്പൂൺ, മൈദ – മുക്കാൽ കപ്പ്,  ഇൻസ്റ്റന്റ് കോഫി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ അവ്ൻ 1600C ക്കും 1800C ക്കും ഇടയിൽ ചൂടാക്കിയിടുക. ബേക്കിങ് ട്രേയിൽ മയം പുരട്ടി വയ്ക്കുക.
∙ ബീറ്റ്റൂട്ട് നന്നായി വേവിച്ചു വെള്ളം ഊറ്റിവയ്ക്കുക.
∙ ബീറ്റ്റൂട്ടും ചോക്‌ലെറ്റ് ചിപ്സും സൺഫ്ലവർ ഓയിലും വനില എസ്സൻസും ഒരു ബ്ലെൻഡറിലാക്കി ഒന്നു കറക്കിയെടുക്കുക.
∙ ബ്രൗൺ ഷുഗറും മുട്ടവെള്ളയും ബൗളിലാക്കി ഇലക്ട്രിക് വിസ്ക് ഉപയോഗിച്ചു കട്ടിയാകുന്നതുവരെ അടിക്കുക.
∙ ഇതിലേക്ക് കൊക്കോപൗഡറും മൈദയും ചേർത്തു ഫോ ൾഡ് ചെയ്യുക.
∙ ഈ മിശ്രിതം ബീറ്റ്റൂട്ട് മിശ്രിതത്തിലേക്കു ചേർത്തു ഫോൾഡ് ചെയ്തശേഷം തയാറാക്കി വച്ചിരിക്കുന്ന ബേക്കിങ് ട്രേയിൽ ഒഴിച്ചു 25 മിനിറ്റ് ബേക്ക് ചെയ്യുക.
∙ ചൂടാറിയശേഷം കഷണങ്ങളായി മുറിച്ചു വിളമ്പാം.

English Summary:

Beetroot Brownie is a delicious and healthy twist on the classic chocolate brownie. This recipe incorporates beetroot to add nutrients and enhance the flavor, making it a perfect treat for kids and adults alike.

ADVERTISEMENT
ADVERTISEMENT