‘ചപ്പാത്തിക്ക് പകരം ബ്രോസ്റ്റഡ് ചിക്കന്‍, പാസ്തയിൽ മീൻ ചേർത്തു നൽകാം’; കുട്ടികളുടെ ആരോഗ്യത്തിൽ വേണം മുൻകരുതൽ Boosting Children's Health
വാക്സീനോ മരുന്നോ കണ്ടെത്താത്ത പലരോഗങ്ങളും കടന്നുവരാം. അതിനെ നേരിടാൻകുട്ടികളുടെആരോഗ്യത്തിൽ വേണംമുൻകരുതൽ. അഞ്ചു വർഷം മുൻപ് കൊറോണയായിരുന്നെങ്കിൽ ഇപ്പോൾ എച്ച്എംപിവി. കൊറോണയ്ക്കു പ്രതിരോധ വാക്സീൻ കണ്ടെത്തിയതോടെ ആ ഭീഷണി വരുതിയിലായി. പക്ഷേ, വാക്സീനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും ഇനിയും വരാം. നമുക്കു
വാക്സീനോ മരുന്നോ കണ്ടെത്താത്ത പലരോഗങ്ങളും കടന്നുവരാം. അതിനെ നേരിടാൻകുട്ടികളുടെആരോഗ്യത്തിൽ വേണംമുൻകരുതൽ. അഞ്ചു വർഷം മുൻപ് കൊറോണയായിരുന്നെങ്കിൽ ഇപ്പോൾ എച്ച്എംപിവി. കൊറോണയ്ക്കു പ്രതിരോധ വാക്സീൻ കണ്ടെത്തിയതോടെ ആ ഭീഷണി വരുതിയിലായി. പക്ഷേ, വാക്സീനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും ഇനിയും വരാം. നമുക്കു
വാക്സീനോ മരുന്നോ കണ്ടെത്താത്ത പലരോഗങ്ങളും കടന്നുവരാം. അതിനെ നേരിടാൻകുട്ടികളുടെആരോഗ്യത്തിൽ വേണംമുൻകരുതൽ. അഞ്ചു വർഷം മുൻപ് കൊറോണയായിരുന്നെങ്കിൽ ഇപ്പോൾ എച്ച്എംപിവി. കൊറോണയ്ക്കു പ്രതിരോധ വാക്സീൻ കണ്ടെത്തിയതോടെ ആ ഭീഷണി വരുതിയിലായി. പക്ഷേ, വാക്സീനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും ഇനിയും വരാം. നമുക്കു
വാക്സീനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും കടന്നുവരാം. അതിനെ നേരിടാൻ കുട്ടികളുടെ ആരോഗ്യത്തിൽ വേണം മുൻകരുതൽ.
അഞ്ചു വർഷം മുൻപ് കൊറോണയായിരുന്നെങ്കിൽ ഇപ്പോൾ എച്ച്എംപിവി. കൊറോണയ്ക്കു പ്രതിരോധ വാക്സീൻ കണ്ടെത്തിയതോടെ ആ ഭീഷണി വരുതിയിലായി. പക്ഷേ, വാക്സീനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും ഇനിയും വരാം. നമുക്കു ചെയ്യാനാകുക, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തി കുട്ടികളുടെ ആരോഗ്യത്തിനു കാവലാകുക എന്നതാണ്. പ്രതിരോധശക്തി നൽകുന്ന ആഹാരങ്ങൾ അറിഞ്ഞതു കൊണ്ടു മാത്രമായില്ലല്ലോ. ഇവ നമ്മുടെ മക്കൾ കഴിക്കാനുള്ള വഴികൾ കൂടി അറിയേണ്ട.
പ്രോട്ടീൻ
പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിനു രോഗപ്രതിരോധ ശ ക്തിയുണ്ട്. പക്ഷേ, മലയാളികളുടെ ഭക്ഷണശീലത്തിൽ കാർബോഹൈഡ്രേറ്റിനു നൽകുന്ന പ്രധാന്യം പ്രോട്ടീനു നൽകാറില്ല. എല്ലാ ദിവസം പ്രോട്ടീൻ കഴിച്ചിരിക്കണം. അഞ്ചു വയസ്സു മുതലുള്ള കുട്ടികൾക്കു ദിവസം 70 – 120 ഗ്രാം പ്രോട്ടീൻ നൽകണം. പയർ, പരിപ്പ്, ഉഴുന്ന് തുടങ്ങിയവയും ഇറച്ചി, മീൻ, മുട്ട ഇവ സമ്മിശ്രമായി നൽകുക.
എങ്ങനെ കഴിപ്പിക്കാം
∙ ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ അരിയുടെ അളവല്ല അതിൽ ചേർക്കുന്ന ഇറച്ചി, മുട്ട, പച്ചക്കറി എന്നിവയുടെ അളവു കൂട്ടുക.
∙ വൈകുന്നേരങ്ങളിൽ ചപ്പാത്തിക്കൊപ്പം ചിക്കൻ എന്ന രീതി മാറ്റാം. ചിക്കൻ തന്നെ മുട്ടയിലും ഓട്സിലും മുക്കിപ്പൊരിച്ച് ബ്രോസ്റ്റഡ് ചിക്കനാക്കി നൽകാം.
∙ ചെറുപയർ അരച്ച് ഗ്രീൻ ദോശ ചുടാം. ചെറുപയർ ശർക്കരയും തേങ്ങയും ചേർത്തു വിളയിച്ചു നൽകാം.
∙ പരിപ്പ് പഞ്ചസാരയും അൽപം ഏലയ്ക്കാപ്പൊടിയും ചേർത്തു വിളയിച്ചെടുക്കാം. ഇതു സ്റ്റഫ് ചെയ്തു ചപ്പാത്തി തയാറാക്കി നൽകാം.
സിങ്ക്
ശരീരപ്രവർത്തനങ്ങൾക്ക് ഏറെ ആവശ്യമുള്ള പോഷകമാണ് സിങ്ക്. മാംസ ഭക്ഷണങ്ങളിലാണ് സിങ്ക് കൂടുതലായി അടങ്ങിയിട്ടുള്ളത്. ചുവന്ന മാംസം, മത്സ്യം, കരൾ എന്നിവ നൽകാം. കൂടാതെ പംപ്കിന്‍ സീഡ്സ്, ഫ്ലാക്സ് സീഡ്, എള്ള്, നിലക്കടല, കശുവണ്ടിപ്പരിപ്പ്, വാൾനട്ട്, ബദാം എന്നിവയിലും സിങ്ക് ഉണ്ട്.
∙ കപ്പലണ്ടി മിഠായി, എള്ളുണ്ട എന്നിങ്ങനെയുള്ള നാടൻ പലഹാരങ്ങൾ കുട്ടികൾക്കു സ്നാക്സ് ആയി നൽകാം. ഇവ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് നട്സും വിത്തുകളും ചേർന്ന നട്സ് ബാർ വീട്ടിൽ തന്നെ ഉണ്ടാക്കി നൽകാവുന്നതേയുള്ളൂ. ഓട്സ്, ബാർലി, ഡ്രൈ ഫ്രൂട്സ് എന്നിവ ചേർത്ത് കൂടുതൽ പോഷകപ്രദവുമാക്കാം.
∙ ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട്, ഈന്തപ്പഴം എന്നിവ ചൂടുപാലിൽ 20 മിനിറ്റ് കുതിർത്തു വയ്ക്കാം. ഇത് അരച്ച് വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജില്‍ വയ്ക്കാം. ഒരു ഗ്ലാസ് പാലിൽ രണ്ടു ചെറിയ സ്പൂൺ ഡ്രൈ ഫ്രൂട്സ് പേസ്റ്റും ഒരു ചെറിയ സ്പൂൺ കൊക്കോ പൗഡറും ചേർത്തു കുടിക്കാൻ നൽകാം.
∙ മീൻ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് പാസ്തയിൽ മീൻ ചേർത്തു നൽകാം. ഫിഷ് കട്‌ലറ്റും ഫിംഗേഴ്സും തയാറാക്കുകയുമാകാം.
വൈറ്റിൻ ഇ
പവർഫുൾ ആന്റി ഓക്സിഡന്റ് ആണ് വൈറ്റമിൻ ഇ. ഈ പോഷകമടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നതു വഴി അണുബാധ, അസുഖങ്ങൾ ഇവ ചെറുക്കും. സൺഫ്ലവർ ഓയിൽ, ഒലിവ് ഓയിൽ, ബ്രോക്‌ലി, ചീര, മുരിങ്ങയില, അവക്കാഡോ, മാമ്പഴം, സൺഫ്ലവർ സീഡ്സ്, ഹേസൽ നട്ട്, ബദാം, നിലക്കടല എന്നിവയിൽ വൈറ്റമിന്‍ ഇ ഉണ്ട്.
∙ മുരിങ്ങിയില ഉണങ്ങിപ്പൊടിച്ചു വച്ചാൽ ചപ്പാത്തി, പൂരി, പുട്ട്, ഇഡ്ഡലി എന്നിവയ്ക്കൊപ്പം ചേർക്കാം.
∙ മാമ്പഴം, അവക്കാഡോ എന്നിവ പാൽ ചേർത്തു ഷേ ക് തയാറാക്കാം. നട്സ് വിതറി കുടിക്കാൻ നൽകാം. അല്ലെങ്കിൽ ഇവ ഐസ്ക്രീമാക്കി നൽകാം.
വൈറ്റമിൻ എ
ചർമവും മ്യൂക്കസ് മെംബറെയിനും രോഗാണുക്കളിൽ നിന്നു ശരീരത്തെ രക്ഷിക്കുന്ന കവചമാണ്. മാത്രമല്ല രോഗപ്രതിരോധശേഷിക്കു സഹായിക്കുന്ന വൈറ്റ് ബ്ലഡ് സെൽസിന്റെ പ്രവർത്തനങ്ങൾക്കും വൈറ്റമിൻ എ സഹായിക്കും. കാരറ്റ്, മധുരക്കിഴങ്ങ്, പച്ചനിറമുള്ള ഇലക്കറികൾ, മത്തങ്ങ, തക്കാളി എന്നിവ വൈറ്റമിൻ ഇ സമ്പുഷ്ടമാണ്.
∙ മധുരക്കിഴങ്ങ് പുഴുങ്ങി മാത്രമേ കഴിക്കാവൂ എന്നില്ല. ഇതുകൊണ്ടു പലതരം സ്നാക്സ് തയാറാക്കാം. മധുരക്കിഴങ്ങ് കഷണങ്ങളാക്കി വേവിച്ചെടുത്ത് സ്പൂൺ കൊണ്ട് മെല്ലേ അമർത്തുക. ഇതിനു മുകളില്‍ ചീസ് വീതറി ബേക് ചെയ്തെടുക്കാം.
∙ പലതരം ചീരയിലകൾ അരിഞ്ഞ് സവാളയും കടലമാവും മുളകുപൊടിയും ചേർത്ത് പക്കോട തയാറാക്കാം. റൈസ്, പുലാവ് ഇവ തയാറാക്കുമ്പോഴും ഇലക്കറികള്‍ ചേർക്കാം.
വൈറ്റമിൻ ബി6
പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ വൈറ്റമിൻ ബി6 ആവശ്യമാണ്. ചിക്കൻ, മുട്ട, ചൂര മീൻ, ഏത്തപ്പഴം, സോയ ബീൻസ്, വെള്ളക്കടല, ഇലക്കറികൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുമ്പോൾ വൈറ്റമിൻ ബി 6 ശരീരത്തിലെത്തും.
∙ വെള്ളക്കടല കൊണ്ട് പുലാവ് ഉണ്ടാക്കാം. മാത്രമല്ല മയണീസിനു പകരം നൽകാവുന്ന ഹമ്മസ് വെള്ളക്കടല ഉപയോഗിച്ചാണ് തയാറാക്കുന്നത്.
∙ സോയാബീൻ പാറ്റീസ് തയാറാക്കി ബണ്ണിനിടയിൽ വച്ചു ബർഗറാക്കി നൽകാം.
∙ ഏത്തപ്പഴം നെയ്യിൽ വറുത്ത് പഞ്ചസാര വിതറി നൽകാറില്ലേ. വ്യത്യസ്തതയ്ക്കു വേണ്ടി ഇതിനൊപ്പം ഫ്രോസൺ ബനാന ഐസ്ക്രീം കൂടി നൽകാം. ഫ്രീസ് ചെയ്ത ഏത്തപ്പഴം അടിച്ചെടുത്ത് വനില എസൻസും തേനും ചേർത്തു വീണ്ടുമടിക്കുക. ഐസ്ക്രീം റെഡി.
വൈറ്റമിൻ സി
രോഗപ്രതിരോധശേഷിക്ക് ഏറ്റവും ആവശ്യമുള്ള പോഷകമാണ് വൈറ്റമിൻ സി. നാരങ്ങ, ഓറഞ്ച്, മുസംബി, മുന്തിരി, സ്ട്രോബെറി, ചീര, ബ്രോക്‌ലി, തക്കാളി എന്നിവയിലെല്ലാം വൈറ്റമിൻ സി ഉണ്ട്. ശരീരം സ്വന്തമായി ഉൽപാദിപ്പിക്കുകയോ ശേഖരിച്ചു വയ്ക്കുകയോ ചെയ്യാത്ത വൈറ്റമിൻ ആണിത്. അതുകൊണ്ടു തന്നെ ദിവസവവും ഭക്ഷണത്തിൽ വൈറ്റമിൻ സി ഉൾപ്പെടുത്തണം. ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്ന വൈറ്റമിൻ കൂടിയാണിത്.
∙ പഴങ്ങള്‍ അരിഞ്ഞിട്ട് പോപ്സിക്കിൾ മോൾഡിൽ ഇട്ടത്തിനു ശേഷം ഇഷ്ടമുള്ള ഫ്രൂട്ട് ജ്യൂസ് ഒഴിക്കാം. ഓറഞ്ച്, തണ്ണിമത്തങ്ങ, കിവി, കരിക്കിൻ വെള്ളം എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ളവ പല മോൾഡുകളിലൊഴിച്ച് കളർഫുൾ ആക്കാം.
∙ ഒരു നേരത്തെ ആഹാരത്തിനൊപ്പം ഒരു ഫ്രൂട്ട് എന്ന ശീലം വളർത്തിയെടുക്കുന്നത് വളരെ നല്ലതാണ്. വൈകുന്നേരങ്ങളിൽ ജ്യൂസ് നൽകാം.