ഒരു വയസ്സുവരെ കുഞ്ഞിന് സസ്യാഹാരങ്ങൾ മാത്രം കൊടുക്കുന്നതാണ് നല്ലത്. പിന്നീട് ആദ്യം മുട്ടയുടെ മഞ്ഞക്കരു കൊടുക്കാം. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ മുട്ടവെള്ള നൽകാം. മത്സ്യം, മാംസം എന്നിവ നല്‍കുമ്പോൾ കുഞ്ഞിന് അലര്‍ജിയില്ലെന്ന് ഉറപ്പു വരുത്തണം. ഓരോ പുതിയ രുചി പരിചയപ്പെടുത്തുമ്പോഴും രണ്ടാഴ്ചയെങ്കിലും

ഒരു വയസ്സുവരെ കുഞ്ഞിന് സസ്യാഹാരങ്ങൾ മാത്രം കൊടുക്കുന്നതാണ് നല്ലത്. പിന്നീട് ആദ്യം മുട്ടയുടെ മഞ്ഞക്കരു കൊടുക്കാം. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ മുട്ടവെള്ള നൽകാം. മത്സ്യം, മാംസം എന്നിവ നല്‍കുമ്പോൾ കുഞ്ഞിന് അലര്‍ജിയില്ലെന്ന് ഉറപ്പു വരുത്തണം. ഓരോ പുതിയ രുചി പരിചയപ്പെടുത്തുമ്പോഴും രണ്ടാഴ്ചയെങ്കിലും കുഞ്ഞിനെ നിരീക്ഷിക്കണം. പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലേ അടുത്ത രുചി പരിചയപ്പെടുത്താവൂ.

കറി വച്ച മീനും  ഇറച്ചിയും പച്ചക്കറികളുമൊക്കെ എരിവു മാറ്റാനായി കഴുകി കൊടുക്കേണ്ടതില്ല. കുഞ്ഞിനു വേണ്ടി എരിവു കുറച്ച് പാകം ചെയ്യുകയോ, അധികം എരിവു ചേർക്കുന്നതിനു മുൻപ് കുറച്ചു മാറ്റി വയ്ക്കുകയോ ചെയ്യാം. എല്ലാ രുചിയും പരിചയിച്ചാലേ മുതിർന്നാലും എല്ലാ ഭക്ഷണവും  കഴിക്കൂ.

ADVERTISEMENT

ഒരു വയസ്സുവരെ കുഞ്ഞിന്റെ വളർച്ചാനിരക്ക് വളരെ കൂടുതലാണ്. ജനനസമയത്ത് മൂന്നു കിലോ ഉണ്ടായിരുന്ന കുട്ടി ആറാം മാസത്തിൽ ആറു കിലോയും ഒരു വയസ്സിൽ ഒമ്പത്– പത്ത് കിലോയും തൂക്കം വയ്ക്കും. കുട്ടിക്ക് മതിയായ പോഷണം ലഭിക്കുന്നതിന്റെ ലക്ഷണമാണിത്.

മെനു തിരഞ്ഞെടുക്കുമ്പോൾ

ADVERTISEMENT

∙ കുഞ്ഞുങ്ങൾക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം നൽകുന്നതാണ് നല്ലത്. സമീകൃതാഹാരം കഴിച്ചു ശീലിപ്പിച്ചാൽ മുതിർന്നാലും ആ ശീലം അവരെ വിട്ടു പോകില്ല. മാത്രമല്ല കുഞ്ഞിന്റെ വളർച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും പോഷകസമ്പുഷ്ടമായ ആഹാരം വളരെ ആവശ്യമാണ്. 

∙ രാവിലെ ഉണരുമ്പോൾ അര ഗ്ലാസ് പാൽ നൽകാം. ഒൻപതു മണിക്ക് ഒരു ദോശ/ഇഡ്ഡലി + സാമ്പാർ അല്ലെങ്കിൽ ഒരു ചെറിയ കഷണം പുട്ട് + കടല/ചെറുപയർ കറി ഇങ്ങനെ അന്നജവും പ്രോട്ടീനും ചേർന്ന പ്രാതൽ ന ൽകണം. 11 മണിക്ക് ഏതെങ്കിലും പഴത്തിന്റെ പകുതി നൽകാം. ഈന്തപ്പഴം ചേർത്ത റാഗി കുറുക്കായാലും മതി. 

ADVERTISEMENT

ഒരു മണിക്ക് അരക്കപ്പ് ചോറ് + ഇ ലക്കറി/പച്ചക്കറി തോരൻ + മുട്ട/മീൻ/ഇറച്ചി/പയർ/പരിപ്പ് നൽകാം. പച്ചക്കറിയും പുളിയില്ലാത്ത തൈരും ചേർത്ത സാദവും ആരോഗ്യകരമാണ്.

വൈകുന്നേരം നാലിന് അര ഗ്ലാ സ് പാൽ + ഏത്തപ്പഴം നെയ്യിൽ മൂ പ്പിച്ചത്/ മുളപ്പിച്ച പയറും ശർക്കരയും നട്സ് പൊടിച്ചതും യോജിപ്പിച്ചത്/ പച്ചക്കറിയും നെയ്യും നട്സും ചേർത്ത ഉപ്പുമാവ് എന്നിങ്ങനെയുള്ളവ നൽകാം. എട്ടു മണിക്ക് തന്നെ അത്താഴം കൊടുക്കാം. അരക്കപ്പ് ചോറ് + ഇലക്കറി/പച്ചക്കറി തോരൻ + പയർ/പരിപ്പ് നൽകാം. ഒരു ചപ്പാത്തിയും ഗ്രീൻ പീസ് ചേർത്ത വെജിറ്റബിൾ കറിയായാലും മതി. 

∙ ഇതൊരു സാംപിൾ മെനുവാണ്. അന്നജം, പ്രോട്ടീൻ, വൈറ്റമിൻ, മി നറൽസ് എന്നിവ ശരീരത്തിലെത്ത ണം. പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും നൽകാനോർക്കുക. നട്സും ആഹാരത്തിൽ വേണം.

Introducing Solids to Your Baby: A Guide:

Introducing solids for babies and a sample daily menu for infants are discussed, focusing on balanced nutrition for growth and development. The article emphasizes starting with home-cooked meals and gradually introducing a variety of food groups to ensure comprehensive nutrient intake and foster healthy eating habits for life.

ADVERTISEMENT