കുട്ടികളിൽ വായ തുറന്ന് ഉറങ്ങുന്നതും വായിലൂടെ ശ്വാസമെടുക്കുന്നതും താടിയെല്ലിന്റെ ഘടനയിലും പല്ലുകളുടെ നിര തെറ്റാനും കാരണമാകാം. ഇത് മുഖത്തിന്റെ ആകൃതിയെയും തലച്ചോറിലേക്കുള്ള ഓക്സിജൻ ലഭ്യതയെയും ബാധിക്കാം, പഠനത്തെയും പ്രതിരോധ ശേഷിയെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. അഡിനോയ്ഡ്, ടോൺസിൽ ഗ്രന്ഥികളുടെ വീക്കം ഇതിന് പ്രധാന കാരണമാകാം. ആറ് മുതൽ എട്ട് വയസ്സിനുള്ളിൽ കണ്ടുപിടിച്ച് ചികിത്സ തേടുന്നത് സങ്കീർണമായ ചികിത്സാരീതികൾ ഒഴിവാക്കാൻ സഹായിക്കും. പലാറ്റൽ എക്സ്പാൻഡറുകൾ, സ്പേസ് മെയിന്റനറുകൾ, മയോഫങ്ഷണൽ വ്യായാമങ്ങൾ എന്നിവ കുട്ടികൾക്ക് പ്രയോജനകരമാണ്. ഇഎൻടി വിദഗ്ധരുടെയും ദന്തഡോക്ടർമാരുടെയും സഹായത്തോടെ ശ്വസനരീതി മെച്ചപ്പെടുത്താനും മുഖത്തിന്റെ ശരിയായ വളർച്ച ഉറപ്പാക്കാനും സാധിക്കും.

കുട്ടി വാ തുറന്ന് ഉറങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? മൂക്കിലൂടെ ശ്വസിക്കാൻ ബുദ്ധിമുട്ടു നേരിടുമ്പോഴാണു കുട്ടികൾ ഇങ്ങനെ ഉറങ്ങുന്നതും വായിലൂടെ ശ്വസിക്കുന്നതും. വളരുന്ന പ്രായത്തിൽ ഈ രീതി ശീലമായാൽ താടിയെല്ലിന്റെ ഘടനയിൽ അപാകതയുണ്ടാകാം. പല്ലുകൾ പൊങ്ങുകയും നിരതെറ്റുകയും ചെയ്യും. കൗമാരപ്രായമെത്തുമ്പോഴാകും കുട്ടികളിലെ ഈ ലക്ഷണങ്ങൾ മാതാപിതാക്കൾ ഗൗരവമായെടുക്കുക. ഈ പ്രായത്തിലെത്തുമ്പോഴേക്കും അപാകതകൾ പരിഹരിക്കാൻ സങ്കീർണമായ ദന്തചികിത്സാരീതികൾ പിന്തുടരേണ്ടി വരും.

തെറ്റായ ശ്വസനരീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുട്ടിയുടെ മുഖത്തിന്റെ ഘടനയെ മാത്രമല്ല ബാധിക്കുക. രോഗപ്ര തിരോധശക്തി കുറയാനും പഠനത്തിൽ പിന്നിലാകാനും വരെ കാരണമാകാം.

ADVERTISEMENT

പലാറ്റൽ എക്സ്പാൻഡർ പോലെയുള്ള ഉപകരണങ്ങൾ, മയോഫങ്ഷനൽ വ്യായാമങ്ങൾ ഇവ പ്രയോജനപ്പെടുത്തി ശ്വസ നരീതി, താടിയെല്ലിന്റെ ഘടന ഇവ കൃത്യമാണെന്ന് ഉറപ്പു വരുത്താൻ എയർവേ ഫോക്കസ്ഡ് ദന്താരോഗ്യ ചികിത്സ സഹായിക്കും. ഭാവിയിൽ സങ്കീർണമായ ചികിത്സാരീതികൾ ഒഴിവാക്കാനും ആത്മവിശ്വാസം സ്വന്തമാക്കാനും ഈ പുതുചികിത്സാരീതി ഉപക രിക്കും.

മുഖത്തിന്റെ ആകൃതി മാറുന്നുണ്ടോ?

ADVERTISEMENT

ദിവസം 20,000 തവണയെങ്കിലും കുട്ടികൾ ശ്വാസമെടുക്കുന്നതായാണു കണക്കാക്കുന്നത്. വളരുന്ന പ്രായത്തിൽ ഇങ്ങനെ കൃത്യ മായി ഓക്സിജൻ തലച്ചോറിലെത്തേണ്ടതു വളരെ പ്രധാനമാണ്. ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതെ വന്നാൽ കുട്ടി യുടെ വളർച്ചാവികാസത്തെയും പ്രതിരോധശക്തിയെയും േദാഷകരമായി ബാധിക്കാം.

മൂക്കിലൂടെ ആനായാസം ശ്വസിക്കാൻ കഴിയാതെ വന്നാൽ വായിലൂടെ ശ്വസിക്കാൻ കുട്ടികൾ ശ്രമിക്കും. ഈ അവസ്ഥയോടു പൊരുത്തപ്പെടാൻ ശരീരം ശ്രമിക്കുന്നതോടെ മുഖത്തിന്റെ ഘടനയിൽ വ്യത്യാസമുണ്ടാകും. നാവിന്റെ സ്ഥാനം മുകൾഭാഗത്തു വിശ്രമിക്കുന്ന രീതിയിലാണു വേണ്ടത്. വായിലൂടെ ശ്വസിക്കുന്നതു പതിവാകുന്നതോടെ ഈ നിലയിൽ മാറ്റമുണ്ടാകാം. താടിെയല്ലിന്റെ മുകൾഭാഗം ഇടുങ്ങിയതാകും. താടിെയല്ലിന്റെ താഴ്ഭാഗത്തെ വികാസത്തിലും അപാകതയുണ്ടാകും. ഇതോടെ പല്ലുകൾ ഇടതിങ്ങി വളരുകയും നിരതെറ്റുകയും ചെയ്യും.

ADVERTISEMENT

അഡിനോയ്ഡ്, ടോൺസിൽ ഗ്രന്ഥികളുടെ വീക്കം ശ്വാസനാളികളിലേക്കുള്ള വായുസഞ്ചാരത്തിൽ തടസ്സമുണ്ടാകുന്നതിനുള്ള പ്രധാനകാരണമാണ്. അഡിനോയ്ഡ് ഗ്രന്ഥികളുടെ വീക്കം മൂലം മുഖം ഇടുങ്ങിയതും നീളമുള്ളതാകുകയും ചെയ്യുന്ന അ വസ്ഥയ്ക്ക് അഡിനോയ്ഡഡ് ഫേസസ്, ലോങ് ഫേസ് സിൻഡ്രോം എന്നും പേരുണ്ട്.

ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചോളൂ

∙ വാ തുറന്ന് ഉറങ്ങുക, കൂർക്കംവലിക്കുക, ശ്വാസമെടുക്കുമ്പോൾ ശബ്ദമുണ്ടാകുക, ഉറക്കത്തിനിടെ ഇടയ്ക്കിടെ ഉണരുക, ഉറക്ക ത്തിനിടയിൽ പല്ല് കടിക്കുക, രാത്രിയിൽ ആവശ്യത്തിന് ഉറങ്ങിയിട്ടും പകൽസമയത്തു ക്ഷീണം തോന്നുക തുടങ്ങിയവയെല്ലാം വായുസഞ്ചാരത്തിനു തടസ്സം നേരിടുന്നതിന്റെ ലക്ഷണങ്ങളാണ്.

∙ നീളം കൂടിയ മെലിഞ്ഞ മുഖം, കണ്ണുകൾക്കു താഴെ കരിവാളിപ്പ്, താടിയെല്ലിന്റെ മുകൾഭാഗത്തു വീതി കുറയുക, ചുണ്ടുകൾ ചേർന്നിരിക്കുന്ന രീതിയിൽ സ്വാഭാവികമായി വായടയ്ക്കാൻ കഴിയാതെവരിക തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്.

∙ തലച്ചോറിലേക്കു കൃത്യമായി ഓക്സിജൻ എത്താത്തതുമൂലം കുട്ടികളിൽ ശ്രദ്ധക്കുറവുണ്ടാകാം. ക്ലാസ്മുറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നതു പഠനത്തെ ബാധിക്കും. ഈ അവസ്ഥ എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) ആയി തെറ്റിദ്ധരിക്കപ്പെടാം. ഇവർ പെട്ടെന്നു ദേഷ്യപ്പെടുകയും അസ്വസ്ഥരാവുകയും ചെയ്യാം. ചില കുട്ടികൾ സംസാരിക്കാൻ വൈകുന്നതായും കാണാറുണ്ട്.

∙താടിയെല്ലിന്റെ ഘടനയിലുള്ള അപാകത കാരണം ഭക്ഷണം കൃത്യമായി ചവച്ചരച്ചു കഴിക്കാനാകാതെ വരാം. ചിലർക്കു ഭക്ഷണം ഇറക്കാൻ പ്രയാസമുണ്ടാകും. പെട്ടെന്നു ഭക്ഷണം കഴിക്കാനാകും ചിലർക്കു ബുദ്ധിമുട്ട്.

നേരത്തേ കണ്ടെത്താം

ആറ് – എട്ടു വയസ്സിനുള്ളിൽ പരിഹാരം തേടിയാൽ ഭാവിയിൽ സങ്കീർണമായ ചികിത്സ ഒഴിവാക്കാനാകും. ആദ്യഘട്ടത്തിൽ ഇഎൻടി വിദഗ്ധരെ കണ്ടു വായുസഞ്ചാരം തടസ്സപ്പെടാനുളള കാരണമെന്തെന്നും കുട്ടി എത്രത്തോളം ബുദ്ധിമുട്ട് നേ രിടുന്നുണ്ടെന്നും വിലയിരുത്തുക.

വിദഗ്ധനിർദേശപ്രകാരം ആവശ്യമെങ്കിൽ ചികിത്സ ഉറപ്പാക്കുക. തുടർന്ന് പീഡിയാട്രിക് ഡെന്റിസ്റ്റ്, ഓർത്തോഡോന്റിസ്റ്റ് വിദഗ്ധർ നിർദേശിക്കുന്ന പ്രതിവിധികളും പ്രയോജനപ്പെടുത്താം. താടിയെല്ലിന്റെ വികാസം, നാവിന്റെ നില, മൂക്കിലൂെട ശ്വ സിക്കാനുള്ള കഴിവ്, താടിയെല്ലിന്റെ മുകൾഭാഗത്തെ വീതി തുടങ്ങിയവ വിലയിരുത്തിയ ശേഷമാണു പരിഹാരം നിർദേശിക്കുക.

പരിഹാരമേകും ഉപകരണങ്ങൾ

‌കുട്ടികളുടെ താടിയെല്ലിന്റെ വികാസം കൃത്യമാകാൻ ഉപകരിക്കുന്ന ഉപകരണമാണു പലാറ്റൽ എക്സ്പാൻഡർ. താടിയെല്ലിന്റെ മു കൾഭാഗം ഇടുങ്ങിയതായാൽ പല്ലുകൾ നിരതെറ്റുകയും മൂക്കിനുള്ളിൽ വായുസഞ്ചാരത്തിന് ആവശ്യമായ ഇടം കുറയുകയും ചെയ്യും. എക്സ്പാൻഡർ മൂക്കിലൂടെയുള്ള വായുസഞ്ചാരം മെച്ചപ്പെടുന്നതിനും നാവിന്റെ നില കൃത്യമാകുന്നതിനും പുതിയ പല്ലുകൾക്കു വളരാൻ ആവശ്യത്തിന് ഇടം ലഭിക്കാനും ഉപകരിക്കും.

കളിക്കുന്നതിനിടയിലോ മറ്റോ കുട്ടികളുടെ പല്ലുകൾ നേരത്തേ നഷ്ടപ്പെട്ടാൽ ആ ഭാഗത്തേക്ക് അടുത്തുള്ള പല്ലുകൾ ചരിഞ്ഞു വളരാം. ഇത്തരം അവസ്ഥയിൽ പുതിയ പല്ലുകൾക്കു വളരാനുള്ള ഇടമുണ്ടാകില്ല. ഇങ്ങനെ ഇടംപല്ലുകളുണ്ടാവാം. നേരത്തേ പല്ലുകൾ േപായ സ്ഥലത്തെ വിടവ് നിലനിർത്താൻ സ്പേസ് മെയിന്റനറുകൾ പ്രയോജനപ്പെടുത്താം. ഭാവിയിൽ പല്ലുകൾ പറിച്ചു കമ്പിയിടുന്നത് ഒഴിവാക്കാൻ സ്പേസ് മെയിന്റനർ ഉപകരിക്കും.

മയോഫങ്ഷനൽ വ്യായാമങ്ങൾ

ശ്വസനരീതി, നാവിന്റെ നില, ചുണ്ടുകൾ ചേർത്തുപിടിച്ചു വായടയ്ക്കുക, ഭക്ഷണം ഇറക്കുന്ന രീതി എന്നിവ കൃത്യമാകാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ലളിതമായ വ്യായാമങ്ങളാണിവ. എയർവേ ഫോക്കസ്ഡ് ഓർത്തഡോന്റിക്സിന്റെ സഹായത്തോടെ മയോഫങ്ഷനൽ വ്യായാമങ്ങൾ പരിശീലിക്കാം.

വായിലൂടെ ശ്വസിക്കുക, നാവിന്റെ നില കൃത്യമല്ലാതിരിക്കുക, മൂക്കിലൂടെയുള്ള വായുസഞ്ചാരം ചെറിയ തോതിൽ മാത്രം തടസ്സപ്പെടുക തുടങ്ങിയ അവസ്ഥകളിൽ മയോഫങ്ഷനൽ വ്യായാമം ഗുണകരമാണ്. ശരിയായ രീതിയിൽ ശ്വസിക്കാനും തടസ്സമില്ലാതെ ഉറങ്ങാനും സഹായിക്കും. മുഖത്തെ പേശികളുടെ സന്തുലിതാവസ്ഥ മെച്ചപ്പെടാനും പല്ലുകളുടെയും താടിയെ ല്ലിന്റെയും ഘടനസംബന്ധമായ പ്രശ്നങ്ങൾ തടയാനും ഭക്ഷണം കൃത്യമായി ഇറക്കുന്നതു ശീലമാക്കാനും മയോഫങ്‌ഷനൽ വ്യായാമങ്ങൾ പ്രയോജനപ്പെടും.

അഡിനോയ്ഡ്– ടോൺസിൽ ഗ്രന്ഥികൾക്കു വീക്കമുണ്ടോ?

കുട്ടികളില്‍ മൂന്നു മുതൽ ഏഴു വയസ്സു വരെയുള്ള കാലത്താണ് അഡിനോയ്ഡ്, ടോൺസിൽ ഗ്രന്ഥികൾക്കു കൂടുതലായി വീക്കമുണ്ടാകുക. ഏഴ്– എട്ട് വയസ്സിൽ ഇ ങ്ങനെ വീക്കമുണ്ടായ അഡിനോയ്‍ഡ് ഗ്രന്ഥി തനിയെ ചുരുങ്ങാറുണ്ട്. വീക്കമുള്ള ടോൺസിൽ ഗ്രന്ഥി 11–12 വയസ്സ് വരെയുള്ള കാലത്താവും ചുരുങ്ങുക.

അഡിനോയ്ഡ് ഗ്രന്ഥികൾക്കു വീക്കമുള്ള കുട്ടികൾ രാത്രി ഉറങ്ങാൻ കഴിയാതെ തിരി‍ഞ്ഞും മറിഞ്ഞും കിടക്കും. ഉറക്കം തടസ്സപ്പെടുക, കൂർക്കംവലി, അടിക്കടിയുള്ള ജലദോഷം, ഇടയ്ക്കിടെ െചവിക്ക് അണുബാധയുണ്ടാകുക, കേൾവിക്കുറവ് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം.

എൻഡോസ്കോപ്പി, എക്സ്റേ പരിശോധനകൾ വഴി വായു സഞ്ചാരത്തിന് എത്ര ശതമാനം തടസ്സമുണ്ടാക്കുന്നു എന്നാണ് ഇഎൻടി വിദഗ്ധർ ആദ്യം വിലയിരുത്തുക. ഒന്ന് മുതൽ നാലു വരെ ഗ്രേഡിലാണ് ഇവയെ തരംതിരിക്കുന്നത്. തുടർന്നു മരുന്നുകളിലൂടെ പരിഹാരം കാണാനാണ് ശ്രമിക്കുക. മൂന്നു മാസം തുടർച്ചയായി നേസൽ സ്പ്രേ ഉപേയാഗിക്കാൻ നിർദേശിച്ചേക്കാം. ചില കുട്ടികൾക്ക് തുടർചികിത്സ വേണ്ടി വരില്ല.

ചില കുട്ടികളിൽ മരുന്നുകൾ ഫലപ്രദമാകില്ല. അ ഡിനോയ്ഡ് ഗ്രന്ഥി ചുരുങ്ങിയില്ലെങ്കിലോ കുട്ടിക്കു തീവ്രമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലോ ഇവ ലളിതമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വരും. ഇതേ പോലെ ടോൺസിൽ ഗ്രന്ഥിയും ചിലപ്പോൾ നീക്കം ചെയ്യേണ്ടി വന്നേക്കാം.

ഓർത്തോഡോന്റിക്സ് ട്രീറ്റ്മെന്റ് തുടങ്ങുന്നതിനു മുൻപ് അഡിനോയ്ഡ്, േടാൺസിൽസ് ഗ്രന്ഥികൾക്ക് അമിതമായ വീക്കമില്ലെന്ന് ഉറപ്പു വരുത്തണം. ചില കുട്ടികളിൽ ടോൺസിൽ ഗ്രന്ഥി നീക്കം ചെയ്ത ശേഷം വായിലൂടെ ശ്വസിക്കുന്നതു തുടരുന്നുണ്ടെങ്കിൽ ഓർത്തോഡോന്റിക്സ് ട്രീറ്റ്മെന്റ് നൽകാൻ ഇഎൻടി വിദഗ്ധർ നിർദേശിക്കാറുണ്ട്.

ചൈത്രാലക്ഷ്മി

വിവരങ്ങൾക്കു കടപ്പാട്:

േഡാ. അനിരുദ്ധ്മാധവ് പി. എ.

കൺസൽറ്റന്റ് പീഡിയാട്രിക് െഡന്റിസ്റ്റ്

കിംസ് ഹെൽത്,

തിരുവനന്തപുരം

േഡാ. മധുമിത കുമാർ

ക്ലിനിക്കൽ പ്രഫസർ, ഇഎൻടി വിഭാഗം

അമൃത ഹോസ്പിറ്റൽ, കൊച്ചി

ADVERTISEMENT