Tuesday 10 May 2022 03:26 PM IST : By Sandhya Gopinath

ചൂടു ചോറിനൊപ്പം ഇതുണ്ടെങ്കിൽ പിന്നെ പറയണ്ട,തയാറാക്കാം ബീഫ് ചതച്ചത്!

beeffd

ബീഫ് ചതച്ചത്

കാൽ കിലോ ബീഫ് അര ചെറിയ സ്പൂൺ വീതം മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഒരു ചെറിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്, പാകത്തിനുപ്പ് എന്നിവ ചേർത്തു വേവിച്ച് ചാറു വറ്റിച്ച് ചതച്ചു മാറ്റി വയ്ക്കുക. ഒരു മുറി തേങ്ങ ചുരണ്ടിയതിൽ അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു കഷണം ഇഞ്ചിയും രണ്ടു പച്ചമുളകും നാലു ചുവന്നുള്ളി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയും ചേർത്തു ഗോൾഡൻ‌ നിറത്തിൽ വറുത്തെടുക്കുക. ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുകു പൊട്ടിക്കുക. ഇതിലേക്ക് മുക്കാൽ വലിയ സ്പൂൺ മുളകുപൊടിയും ഒരു വലിയ സ്പൂണ്‍ മല്ലിപ്പൊടിയും അര ചെറിയ സ്പൂൺ കുരുമുളകുപൊടിയും കാൽ ചെറിയ സ്പൂൺ ഗരംമസാലപ്പൊടിയും കാൽ ചെറിയ സ്പൂൺ പെരുംജീരകംപൊടിയും ചതച്ചു വച്ച ബീഫും ചേർത്തിളക്കുക. ബീഫ് മൊരിഞ്ഞാൽ വറുത്ത തേങ്ങ മിശ്രിതവും പാകത്തിനുപ്പും ചേർത്തിളക്കി യോജിപ്പിക്കുക.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes