Monday 06 December 2021 12:30 PM IST : By Lilly Daniel

വളരെ എളുപ്പം തയാറാക്കാം ഈ പലഹാരം, ചേന കബാബ്!

kebabab

ചേന കബാബ്

കാൽകിലോ ചേന കഷണങ്ങളാക്കി പാകത്തിനുപ്പും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി വേവിച്ചെുടച്ചു വയ്ക്കണം. പാനിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഒരു സവാള, അരയിഞ്ചു കഷണം ഇഞ്ചി, മൂന്നു പച്ചമുളക്, ആറ് അല്ലി വെളുത്തുള്ളി എന്നിവ അരിഞ്ഞതു ചേർത്തു വഴറ്റുക. ഇതിൽ ചേന ഉടച്ചതും ചേർത്തു വഴറ്റണം. ഒരു മുട്ടമഞ്ഞയും അര ചെറിയ സ്പൂൺ വീതം കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്തു വീണ്ടും വഴറ്റി വാങ്ങുക. ഇതിൽ രണ്ടു ചെറിയ സ്പൂൺ മല്ലിയില അരിഞ്ഞതും മൂന്നു ചെറിയ സ്പൂൺ റൊട്ടിപ്പൊടിയും പാകത്തിനുപ്പും ചേർത്തു കുഴച്ചു ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ചു രണ്ടിഞ്ചു നീളത്തിൽ വിരലാകൃതിയിൽ ഉരുട്ടുക. ഇത് മുട്ടവെള്ളയിലും റൊട്ടിപ്പൊടിയിലും മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks