Friday 27 May 2022 11:26 AM IST : By Farzana

കുട്ടികൾക്കും മുതിർന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി, റഷ്യൻ സാലഡ്!

russian

റഷ്യൻ സാലഡ്

ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചു വയ്ക്കുക. ഒരു കാരറ്റ് ചെറുതായി അരിഞ്ഞു പകുതി വേവിച്ചു വയ്ക്കുക. സാലഡ് വെള്ളരി നുറുക്കിയത് കാൽ‍ കപ്പ്, ഒരു ആപ്പിൾ ചെറുതായി നുറുക്കിയത്, ഒരു തക്കാളിയുടെ പകുതി ചെറുതായി നുറുക്കിയത്, മുന്തിരി കാൽ കപ്പ്, ലെറ്റൂസും സെലറിയും ചെറുതായി നുറുക്കിയത് ഓരോ വലിയ സ്പൂൺ എന്നിവ ഒരു വലിയ ബൗളിലാക്കി യോജിപ്പിക്കുക. ഇതിൽ അരക്കപ്പ് മയണീസും ചേർ‌ത്തു നന്നായി യോ‍ജിപ്പിച്ചു വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam