Thursday 06 January 2022 12:24 PM IST : By സ്വന്തം ലേഖകൻ

ബിരിയാണിക്കൊപ്പം വിളമ്പാം സ്വീറ്റ് ഓറഞ്ച് പിക്കിൾ, തയാറാക്കാം ഈസിയായി!

orangepic

സ്വീറ്റ് ഓറഞ്ച് പിക്കിൾ

രണ്ടു ഓറഞ്ചിന്റെ അല്ലികൾ അടർത്തി കുരു കളഞ്ഞ് ഉപ്പു ചേർത്തു വയ്ക്കുക. രണ്ട് ഈന്തപ്പഴം ചെറുതായി അരിഞ്ഞു വയ്ക്കണം. പാനിൽ ഒരു വലിയ സ്പൂൺ നല്ലെണ്ണ ചൂടാക്കി ഒരു നുള്ള് കടുകു പൊട്ടിച്ചശേഷം രണ്ടു പച്ചമുളക് അരിഞ്ഞത്, എട്ട് അല്ലി വെളുത്തുള്ളി അരിഞ്ഞത്, ഒരു ചെറിയ സ്പൂൺ ഇഞ്ചി അരിഞ്ഞത് എന്നിവ വഴറ്റണം. ഇതിൽ ഒരു വലിയ സ്പൂൺ മുളകുപൊടി, കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, അര ചെറിയ സ്പൂൺ വീതം ഉലുവാപ്പൊടിയും കായംപൊടിയും ചേർത്തിളക്കി മൂത്ത മണം വരുമ്പോൾ ഓറഞ്ചും ഈന്തപ്പഴവും എട്ട് ഉണക്കമുന്തിരിയും പാകത്തിനുപ്പും ചേർത്തു യോജിപ്പിക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ വീതം വിനാഗിരിയും ‌പഞ്ചസാരയും ചേർത്തിളക്കി വാങ്ങുക. ചൂടാറിയശേഷം കുപ്പിയിലാക്കാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam