പ്രമേഹം നിയന്ത്രിക്കാൻ കുടുംബത്തിൽ നിന്നുള്ള പിന്തുണ ആവശ്യമാണ്. ഈ വർഷത്തെ േലാക പ്രമേഹദിനത്തിന്റെ പ്രമേയം പ്രമേഹവും കുടുംബവും എന്നതാണ്. പ്രമേഹരോഗനിയന്ത്രണത്തിൽ കുടുംബത്തിനുള്ള പങ്ക് വ്യക്തമാക്കാൻ കൂടിയാണ് ഈ പ്രമേയം. .
∙ വീട്ടിൽ ഒരു

പ്രമേഹം നിയന്ത്രക്കാം, കുടുംബത്തിന്റെ പിന്തുണയോടെ

പ്രമേഹം നിയന്ത്രിക്കാൻ കുടുംബത്തിൽ നിന്നുള്ള പിന്തുണ ആവശ്യമാണ്. ഈ വർഷത്തെ േലാക പ്രമേഹദിനത്തിന്റെ പ്രമേയം പ്രമേഹവും കുടുംബവും എന്നതാണ്. പ്രമേഹരോഗനിയന്ത്രണത്തിൽ കുടുംബത്തിനുള്ള പങ്ക് വ്യക്തമാക്കാൻ കൂടിയാണ് ഈ പ്രമേയം. .

ADVERTISEMENT

∙ വീട്ടിൽ ഒരു പ്രമേഹരോഗി ഉണ്ടെങ്കിൽ അവർക്കു കുടുംബാഗങ്ങൾ മാനസികമായ ശക്തി നൽകണം. ഒരു രോഗിയായി ഒരിക്കലും കാണരുത്. േരാഗിക്കു അവരുെട കുറ്റം െകാണ്ടല്ല േരാഗം വന്നതെന്ന് ആദ്യം മനസ്സിലാക്കുക.

∙ സ്ത്രീകളെ പ്രത്യേകം ശ്രദ്ധിക്കുക

ADVERTISEMENT

പ്രമേഹം േരാഗിയായ സ്ത്രീയ്ക്കു ഭർത്താവിന്റെ പിന്തുണ വളരെ അത്യാവശ്യമാണ്. സ്ത്രീയ്ക്കു വേണ്ടുന്ന പ്രത്യേക ക്രമീകരണങ്ങൾക്കുള്ള സാഹചര്യം ഒരുക്കി െകാടുക്കുകയും വ്യായാമം െചയ്യാനായിട്ടുള്ള സൗകര്യം െചയ്തു െകാടുക്കുകയും വേണം. ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ നൽകണം.

തന്റെ ചികിത്സ കുടുംബാഗങ്ങൾക്കു ഭാരമാകുമോ തുടങ്ങിയ ചിന്തകൾ വീട്ടമ്മമാരിൽ ഉണ്ടാകും. ഇത്തരം ചിന്തകളെ അകറ്റേണ്ട ഉത്തരവാദിത്ത്വം ഭർത്താവിനുണ്ട്.

ADVERTISEMENT

∙ ഭർത്താവിനു പിന്തുണ

പ്രമേഹരോഗിയായ ഭർത്താവ് േജാലിക്കു പുറപ്പെടും മുൻപ് മരുന്നു കഴിച്ചിട്ടുണ്ടോ (പ്രത്യേകിച്ചു ഷുഗർ കൂടുതൽ താഴ്ന്നു പോകാൻ സാധ്യതയുള്ള മരുന്നുകളോ അല്ലെങ്കിൽ ഇൻസുലിനോ പോലുള്ള ഔഷധങ്ങളോ എടുക്കുന്ന വ്യക്തിയാണെങ്കിൽ), അതിനുശേഷമുള്ള ഭക്ഷണം കഴിച്ചോ എന്നെല്ലാം ഭാര്യ ഉറപ്പുവരുത്തണം. കൂടാെത വീട്ടിൽ നിന്നു ഇറങ്ങുന്നതിനു മുൻപ് ഷുഗർനില പരിശോധിച്ച്, സുരക്ഷിതമായ അളവാണെന്നു ഉറപ്പുവരുത്തണം. ഹൈപ്പോഗ്ലൈസീമിയ വരാൻ സാധ്യതയുള്ളവരാണെങ്കിൽ അവരുെട പക്കൽ 100 എംഎൽ പഴച്ചാർ െകാടുത്തുവിടണം. ഏതു പഴച്ചാറാണെങ്കിലും കുഴപ്പമില്ല. എന്നാൽ ജ്യൂസ് കുടിക്കുന്നതിന്റെ പ്രഭാവം 15–20 മിനിറ്റേ നിലനിൽക്കുകയുള്ളൂ. അതിനുള്ളിൽ ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാനും ശ്രമിക്കണം.

∙ ഭക്ഷണത്തിൽ മാറ്റം വേണോ?

പ്രമേഹം ഉണ്ടെന്നു കണ്ടെത്തിയാൽ ഭക്ഷണരീതികളിൽ കാര്യമായ മാറ്റം വേണ്ടിവരില്ല. കഴിക്കുന്ന അളവിലാണ് കാര്യം. പ്രമേഹം വന്നുകഴിഞ്ഞാൽ ഭക്ഷണപദാർഥങ്ങളുെട അനുപാതം മാത്രമെ മാറ്റേണ്ടതുള്ളൂ. ഉദാഹരണത്തിനു വീട്ടിൽ േചാറും അവിയലും ഉണ്ടെങ്കിൽ ചോറിന്റെ അളവു േപാെല അവിയലും അവിയൽ എടുക്കുന്ന അളവിൽ േചാറും എടുക്കുക. പങ്കാളികൾ ഇതു പ്രത്യേകം ശ്രദ്ധിക്കണം. ഉത്സവദിവസങ്ങളിലെ ആഘോഷങ്ങളും ഒഴിവാക്കേണ്ട. ഉച്ചയ്ക്കാണ് ആഘോഷമെങ്കിൽ പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും ലഘുവാക്കാം.

∙ എപ്പോൾ പരിശോധിക്കണം?

കൃത്യമായി ചികിത്സ പിന്തുടരുന്ന വ്യക്തിയാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പ്രമേഹനില പരിശോധിക്കാം. ഇൻസുലിൻ എടുക്കുന്ന രോഗികൂടുതൽ‌ തവണ പരിശോധിക്കാം. വീട്ടിൽ ഗ്ലൂക്കോമീറ്റർ വാങ്ങിവയ്ക്കാം. ഈ അളവുകൾ ഒരു ഡയറിയിൽ കുറിച്ചുവയ്ക്കുന്നതും നല്ലതാണ്. കൃത്യമായി ആശുപത്രിയിൽ പോകുന്ന കാര്യവും പങ്കാളികൾ പരസ്പരം ഒാർക്കണം. ഒരാൾക്കു വേണ്ടി മാത്രമാണെങ്കിലും േഡാക്ടറെ കാണാൻ േപാകുമ്പോൾ പങ്കാളികൾ ഇരുവരും ഒരുമിച്ച് പോകുന്നതാണ് ഉത്തമം. കാരണം േഡാക്ടർ പറയുന്ന എല്ലാ കാര്യങ്ങളും ഒരാൾക്കു മാത്രമായി ഒാർത്തിരിക്കാൻ കഴിയണമെന്നില്ല.

പാദ, കണ്ണ് പരിശോധനകൾ

പാദപരിശോധന ഏറ്റവും നന്നായി നടത്താൻ കഴിയുക പങ്കാളിക്കാണ്. അല്ലെങ്കിൽ മക്കൾക്ക്. ഇത്തരക്കാർ കുളിക്കാൻ ചൂടുവെള്ളം ഉപയോഗിക്കുകയാണെങ്കിൽ വീട്ടിലെ മറ്റാരെങ്കിലും വെള്ളത്തിന്റെ ചൂടു പരിശോധിക്കണം. കണ്ണിന്റെ പരിശോധനയ്ക്കും പങ്കാളിയുെട സഹായം േതടാം.

∙ മക്കൾക്കു െചയ്യാൻ

മക്കൾക്കും പ്രമേഹത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പറഞ്ഞു െകാടുക്കണം. ഹൈപ്പോഗ്ലൈസീമിയ േപാലുള്ള അവസ്ഥ വന്നാൽ എങ്ങനെ തിരിച്ചറിയണം എന്ന് അവർ അറിഞ്ഞിരിക്കണം. .

∙ പ്രായമായവരെ അവഗണിക്കരത്

പ്രായമായശേഷം രോഗം കണ്ടെത്തുന്നവർക്ക് മാനസിക പിന്തുണ നൽകണം. പ്രത്യേകിച്ച് വരുമാനമില്ലാത്ത മുതിർന്ന പൗരൻമാർക്കാണ് മാനസികസമ്മർദം കൂടുതലായി അനുഭവപ്പെടുക. െപൻഷൻ േപാലുള്ള വരുമാനം ഉള്ളവർക്കു കുഴപ്പമില്ല. വരുമാനമില്ലാത്തവർക്കു േഡാക്ടറെ കാണാനും മരുന്നുകൾ വാങ്ങാനും എല്ലാം മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. ഇതു മനസ്സിലാക്കി വേണം കുടുംബത്തിലുള്ള ബാക്കി അംഗങ്ങൾ െപരുമാറാൻ.

തയാറാക്കിയത്;

ശ്രുതി ശ്രീകുമാർ

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. കെ. പി. പൗലോസ്, തിരുവനന്തപുരം

േഡാ. വി. മോഹൻ, ചെന്നൈ

േഡാ. ജീവൻ േജാസഫ്, കോട്ടയം

ADVERTISEMENT