ഓറഞ്ച് േകക്ക്!
1. മൈദ – 170 ഗ്രാം
ബേക്കിങ് പൗഡർ – രണ്ടു െചറിയ സ്പൂൺ, വടിച്ച്
2. വെണ്ണ – 170 ഗ്രാം
പഞ്ചസാര – 170 ഗ്രാം
3. മുട്ട – മൂന്ന്
4. തണുത്ത പാൽ – രണ്ടു വലിയ സ്പൂൺ
ഓറഞ്ചുതൊലി ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ
5. ഓറഞ്ച്ജ്യൂസ് – രണ്ട് ഓറഞ്ചിന്റേത്
പഞ്ചസാര – മുക്കാൽ കപ്പ്
റം – രണ്ടു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ മൈദ ബേക്കിങ് പൗഡർ ചേർത്തിടഞ്ഞു വയ്ക്കുക.
∙ വെണ്ണ പഞ്ചസാര ചേർത്തു നന്നായി അടിച്ചു മയം വരുമ്പോൾ മുട്ട ഓരോന്നായി ചേർത്തടിക്കണം.
∙ ഇതിലേക്കു മൈദ ഇടഞ്ഞതും പാലും ഓറഞ്ചുതൊലിയും ഇടവിട്ടു മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙ നന്നായി യോജിപ്പിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് െചയ്യുക.
∙ അവ്നിൽ നിന്നു പുറത്തെടുത്ത ശേഷം ചൂടു കേക്കിനു മുകളിൽ അഞ്ചാമത്തെ േചരുവ യോജിപ്പിച്ചത് അൽപാൽപം വീതം ഒഴിക്കുക.