Thursday 02 April 2020 03:40 PM IST : By സ്വന്തം ലേഖകൻ

ജിമ്മും വർക് ഔട്ടും വേണ്ട.. ലോക് ഡൗൺ കാലത്തെ ഭാരം കുറയ്ക്കൽ രഹസ്യത്തെക്കുറിച്ച് ഷംന

shamnaredrtf ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മനോരമ ആരോഗ്യത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോയിലാണ് നടി ഷംന കാസിം ലോക്ക് ഡൗൺകാലത്തെ വിശേഷങ്ങൾ പങ്കുവച്ചത്. കുടുംബത്തോടൊപ്പം കഴിയുന്ന ഈ സമയം ഏറ്റവും സന്തോഷകരമാണെന്നു നടി പറയുന്നു ‘‘കുടുംബത്തോടൊപ്പമുള്ള ഈ സമയം എനിക്ക് ഏറെ പ്രഷ്യസാണ്. പാചകം എനിക്കറിയില്ല. അതിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. വീട് ക്ലീൻ ചെയ്യുന്നതുംതുണി കഴുകുന്നതും ഉൾപ്പെടെ ഉള്ള കാര്യങ്ങളെല്ലാം സ്വയംചെയ്യുകയാണ് ഇപ്പോൾ. ജിമ്മിൽ പോയാൽ മാത്രമേ ഭാരം കുറയ്ക്കാനാകൂ എന്ന ചിന്ത വേണ്ട. വീട്ടിൽ പണി എടുത്താലും ഭാരം കുറയും.’’ ഷംന പറയുന്നു.

മലയാളികളുടെ ഷംന കാസിം അന്യഭാഷകളിൽ ‘പൂർണ’യാണ്. മികച്ച നർത്തകി കൂടിയായ ഷംന കാസിം ആകാരഭംഗി കാത്തുസൂക്ഷിക്കുന്നതിൽ മറ്റുള്ളവർക്ക് മാതൃകയാണ്. അടുത്തിടെ അർബുദരോഗികൾക്ക് വിഗ് നിർമിക്കുന്നതിനായി തന്റെ നീണ്ട മുടി മുറിച്ചു നൽകിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

Tags:
  • Manorama Arogyam
  • Celebrity Fitness