ഏറ്റവും ജോലി സാധ്യതയുള്ള േകാഴ്സ് ഏതാണ്? പഠിച്ചിറങ്ങുമ്പോഴേക്കും െെക നിറയെ ശമ്പളവുമായി വന്‍ കമ്പനികള്‍ ഒാടിയെത്തുന്ന പഠനമേഖലകള്‍ ഏതാണ്? പ്ലസ് ടു കഴിഞ്ഞു േകാഴ്സ് തിരഞ്ഞെടുക്കാന്‍ വിഷമിക്കുന്നവര്‍ക്കു വ ഴികാട്ടുകയാണ് ഇവിടെ.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്
ലോകമെമ്പാടും കോവിഡിനു ശേഷം കരുത്താർജിച്ചു വ രുന്ന മേഖലയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ഓണ്‍ലൈന്‍ ബിസിനസിലേക്കുള്ള പ്രയാണം ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. സേവന മേഖലയില്‍ ഭാവിതൊഴിലുകള്‍ കൂടുതലായി ഓണ്‍ലൈനാകുന്നതോടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രഫഷനലുകള്‍ക്ക് സാധ്യതയേറും.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിൽ മൂന്നു വര്‍ഷ ബിബിഎ, ബിഎസ്‌സി, ബിഎ പ്രോഗ്രാമുകളുണ്ട്. കൂടാതെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഹ്രസ്വകാല പ്രോഗ്രാമുകളും. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിജിറ്റല്‍, മാര്‍ക്കറ്റിങ് മാനേജര്‍, ബ്രാന്‍ഡ് മാനേജര്‍, സോഷ്യല്‍ മീഡിയ മാനേജര്‍, ഓണ്‍ലൈന്‍ കണ്ടന്‍റ് ഡെവലപ്പര്‍, ബിസിനസ് അനലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സെർച് എൻജിന്‍ ഓപ്റ്റിമൈസേഷന്‍ സ്പെഷ്യലിസ്റ്റ്, വെബ് ഡിസൈനര്‍, പ്രഫഷനല്‍ ബ്ലോഗര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാം.
ഉല്‍പന്നങ്ങളുടെയോ, സേവനങ്ങളുടെയോ മാര്‍ക്കറ്റിങ് ഓണ്‍ലൈനിലൂടെ വിപുലപ്പെടുത്തുക, ഇതിനു വേണ്ടിയുള്ള ബ്രാന്‍ഡിങ് വിപണന തന്ത്രങ്ങള്‍, സെർച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍, കണ്ടന്‍റ് മാര്‍ക്കറ്റിങ്, സെയില്‍സ് എന്‍ജിൻ ഓപ്റ്റിമൈസേഷന്‍, വിവിധ പ്ലാറ്റ്ഫോമുകള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയുടെ ക്രമീകരണം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലാണിത്.
മൊബൈല്‍ മാര്‍ക്കറ്റിങ്, റേഡിയോ/ ടിവി പരസ്യങ്ങള്‍, ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, കണ്ടന്‍റ് മാര്‍ക്കറ്റിങ്, ഇ-മെയില്‍ മാര്‍ക്കറ്റിങ് എന്നീ തൊ ഴില്‍ മേഖലകളിലും സാധ്യതകള്‍ ഏറെയാണ്.
പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദ കോഴ്സിന് ചേ രാം. നിരവധി ഓണ്‍ലൈന്‍ എജുടെക്ക് പ്ലാറ്റ്ഫോമുകള്‍ വിദേശ സർവകലാശാലകളുമായി ചേര്‍ന്ന് കോഴ്സ് നടത്തുന്നു. ബിഎ, എംഎസ്‌സി പ്രോഗ്രാമുകളുമുണ്ട്.
ഐഐഎം കൊല്‍ക്കത്ത, ഡല്‍ഹി സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍, XLRI സ്കൂള്‍ ഒാഫ് മാനേജ്മെന്‍റ്, SP Jain സ്കൂൾ ഒാഫ് ഗ്ലോബല്‍ മാനേജ്മെന്‍റ്, DY പാട്ടില്‍ ഇന്‍റര്‍നാഷനല്‍ യൂണിവേഴ്സിറ്റി, പേള്‍ അക്കാദമി ഡല്‍ഹി, സിംപ്ലിലേണ്‍, ഡല്‍ഹി യൂണിവേഴ്സിറ്റി, ഐഐഎം ലക്‌നൗ എന്നിവിടങ്ങില്‍ പ്രധാനപ്പെട്ട ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്സുകള്‍ ഉണ്ട്. NIIT ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, Upgrad, AIMA, NIELIT എന്നിവയും പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്.
ക്രിയേറ്റിവിറ്റി, കംപ്യൂട്ടര്‍ അഭിരുചി, പരിജ്ഞാനം എന്നിവ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തൊഴിലിനാവശ്യമാണ്. തുടക്കക്കാര്‍ക്ക് മുന്‍നിര കമ്പനികളില്‍ പ്രതിവര്‍ഷം 18 ലക്ഷം രൂപവരെ ശമ്പളം പ്രതീക്ഷിക്കാം.
മോളിക്കുലാര്‍ ബയോളജി
ഏറ്റവും കൂടുതല്‍ ശാസ്ത്ര ഗവേഷണ ഫലങ്ങള്‍ ഇപ്പോ ള്‍ പുറത്തിറങ്ങുന്നത് മോളിക്കുലാര്‍ ബയോളജി മേഖലയിലാണ്. ഡിഎന്‍എ, ആര്‍എന്‍എ, പ്രോട്ടീന്‍ സിന്തസിസ്, സെല്‍ബയോളജി, ജീനോമിക്സ്, ബയോകെമിസ്ട്രി എന്നിവ കോഴ്സിലുള്‍പ്പെടും. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് കൃഷി, ആരോഗ്യം, ക്ലിനിക്കല്‍ റിസര്‍ച്, ജനറ്റിക്സ്, എപ്പിഡമിയോളജി, ബയോമെഡിക്കല്‍ തുടങ്ങിയ മേഖലകളില്‍ അവസരങ്ങളുണ്ട്. 2022-ല്‍ നിരവധി mRNA വാക്സീനുകളാണ് വിപണിയിലിറങ്ങുന്നത്. എച്ച്ഐവി, മലേറിയ, ട്യൂബര്‍ക്കുലോസിസ്, കോവിഡ് മള്‍ട്ടി വാലന്‍റ് വാക്സീന്‍ എന്നിവ ഇവയില്‍ ചിലതാണ്. മോളിക്കുലാര്‍ ബയോളജിയില്‍ ഗവേഷണാഭിരുചി അത്യന്താപേക്ഷിതമാണ്. തൊഴില്‍ സാധ്യതയേറെയും വിദേശരാജ്യങ്ങളിലുമാണ്.
ജൈവശാസ്ത്ര മേഖലയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടുവിന് ശേഷം ബിഎസ്‌സി മോളിക്കുലാര്‍ ബയോളജി കോഴ്സിനു ചേരാം. ബിരുദാനന്തര എംഎസ് പ്രോഗ്രാമുകള്‍ രാജ്യത്തിനകത്തും വിദേശത്തുമുണ്ട്.
ലേഡി ശ്രീറാം കോളജ്, ഡല്‍ഹി, അമിറ്റി യൂണിവേഴ്സിറ്റി, പഞ്ചാബ്, DLT University ഡെറാഡൂണ്‍, LPU പഗ്വാനു, ശാസ്ത്ര യൂണിവേഴ്സിറ്റി തഞ്ചാവൂര്‍, യൂണിവേഴ്സിറ്റി ഒാഫ് ഹൈദരബാദ്, BHU, ഗാര്‍ഡന്‍സിറ്റി കോളജ് ബെംഗളൂരു, ലൊയോള ചെന്നൈ, മദ്രാസ് വിമന്‍സ് ക്രിസ്ത്യന്‍ കോളജ്, ശിവ നാടാര്‍ യൂണിവേഴ്സിറ്റി, അസീം പ്രേംജി സർവകലാശാല, ഡല്‍ഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ബിഎസ്‌സി പ്രോഗ്രാമുകളുണ്ട്. രാജ്യത്തെ ഐസറുകള്‍, നൈസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബിറ്റ്സ് പിലാനി എന്നിവിടങ്ങളിലും മികച്ച പ്രോഗ്രാമുകളുണ്ട്.
ബിഎസ്‌സി നാല് വര്‍ഷ (ഓണേഴ്സ്), മൂന്ന് വര്‍ഷ പ്രോഗ്രാമുകളുണ്ട്. മറ്റു ജൈവശാസ്ത്ര വിഷയങ്ങളില്‍ ബിരുദമെടുത്തവര്‍ക്ക് എംഎസ്‌സി പ്രോഗ്രാമിന് പഠിക്കാം. നാല് വര്‍ഷ ഓണേഴ്സ് കോഴ്സെടുത്തവര്‍ക്ക് എംഎസിന് അ മേരിക്കയില്‍ അഡ്മിഷന്‍ എളുപ്പമാണ്.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് നേരിട്ടും, ബയോളജി ബിരുദധാരികള്‍ക്ക് ബിരുദാനന്തര തലത്തിലും മോളിക്കുലാര്‍ ബയോളജി കോഴ്സിനു ചേരാം. SAT/ACT യും, TOEFL/IELTSഉം അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമിന് ആവശ്യമാണ്. ബിരുദധാരികള്‍ക്ക് അമേരിക്കയില്‍ GREയും TOEFLഉം വേ ണം. മറ്റു രാജ്യങ്ങളിലേക്ക് IELTS മതിയാകും.
മെഡിക്കല്‍ ഗവേഷണ രംഗത്തെ ഭാവിതൊഴിലുകള്‍ മോളിക്കുലാര്‍ ബയോളജി മേഖലയിലാണ്. അരക്കോടിയിലേറെ വാര്‍ഷികശമ്പളം എന്ന ആകര്‍ഷണവുമുണ്ട്. ബിരുദാനന്തര പഠനത്തിനു ശേഷം ഗവേഷണ സൗകര്യങ്ങളും ഏറെയാണ്.
ഡാറ്റാ സയന്‍സ്
വിദഗ്ധരെ ലഭിക്കാന്‍ ലോകത്ത് ഏറ്റവും കടുത്ത ക്ഷാമം അനുഭവപ്പെടുന്ന തൊഴില്‍ മേഖലയാണ് ഡാറ്റാ സയന്‍സ്. ഇന്ത്യയില്‍ മാത്രം ഒരു ലക്ഷത്തോളം ഒഴിവുകളാണ് കണക്കാക്കപ്പെടുന്നത്. തുടക്കക്കാര്‍ക്കു തന്നെ പ്രതിമാസം ആറക്ക ശമ്പളവും ലഭിക്കും. വിവര വിജ്ഞാനം, വിശകലനം, ഉപയോഗം തുടങ്ങിയ മേഖലകളില്‍ ഡാറ്റാ സയന്‍സിനും, ഡാറ്റാ മാനേജ്മെന്‍റിനും പ്രസക്തിയേറുന്നു. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്, മാത്തമാറ്റിക്കല്‍ പ്രോഗ്രാമിങ്, ഡാറ്റ അനാലിസിസ്, ഡാറ്റാബേസ് സിസ്റ്റംസ്, സോഫ്റ്റ് വെയര്‍ എൻജിനീയറിങ്, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നിവ സമന്വയിപ്പിച്ചുള്ള പ്രോഗ്രാമുകള്‍ ഡാറ്റാ സയന്‍സിന്‍റെ പ്രത്യേകതകളാണ്.
വിവര സാങ്കേതിക വിദ്യ, ഡാറ്റ അനലിറ്റിക്സ്, നെറ്റ് വർക്കിങ്, സെക്യൂരിറ്റി എന്നിവയില്‍ പ്രവര്‍ത്തിക്കാനുതകുന്ന കരിക്കുലം ഡാറ്റാ സയന്‍സ് കോഴ്സിന്‍റെ പ്രത്യേകതകളാണ്. ഐടി, ഡാറ്റാ ബേസ് ചുറ്റുപാടുകള്‍, വെബ് ഡെവലപ്മെന്‍റ്, ടെക്നിക്കല്‍ റൈറ്റിങ് എന്നിവയ്ക്ക് ഡാറ്റാ സയന്‍സ് ഏറെ പ്രയോജനപ്പെടും.
പ്ലസ്ടു മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്ക് ഡാറ്റ സയന്‍സ് ബിരുദം എംഎസ്/ഇന്‍റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകള്‍ക്ക് ചേരാം.
ഡാറ്റാ സയന്‍സ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഡാറ്റാ അനലിസ്റ്റ്, സയന്‍റിസ്റ്റ്, ഡാറ്റ എൻജിനീയര്‍, ഡാറ്റ ആര്‍ക്കിടെക്ട്, ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങി നിരവധി മേഖലകളില്‍ അക്കാദമിക് കോർപറേറ്റ് തലത്തിലും ഐടി കമ്പനികളിലും പ്രവര്‍ത്തിക്കാം.
മാത്തമാറ്റിക്സ്, ഫിസിക്സ്-സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സസ് ബിരുദധാരികള്‍ക്ക് എംഎസ് പ്രോഗ്രാമിന് ചേരാം. രാജ്യത്തെ ഐഐടികള്‍, എന്‍ഐടികള്‍, ഐഐഐടികള്‍, ഐസറുകള്‍ എന്നിവരില്‍ മികച്ച ഡാറ്റാ സയന്‍സ് കോഴ്സുകളുണ്ട്. അമൃത, വിഐടി, ശാസ്ത്ര, ശിവനാടാര്‍, ഡല്‍ഹി, അസിം പ്രേംജി, LPU, അശോക, എസ്ആര്‍എം, മണിപ്പാല്‍ സര്‍വകലാശാലകള്‍, സ്റ്റെലാ മേരിസ്, വിമന്‍സ് ക്രിസ്ത്യന്‍ കോളജ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ലേഡി ശ്രീറാം കോളജ്, മണിപ്പാല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ മികച്ച ഡാറ്റ സയന്‍സ് പ്രോഗ്രാമുകളുണ്ട്.
കൾനറി ആര്‍ട്സ്
കോവിഡ് കാലത്ത് ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ് മെന്‍റ് കോഴ്സുകളില്‍ മാന്ദ്യമുണ്ടായിരുന്നെങ്കിലും കൾ നറി ആര്‍ട്സ് കോഴ്സുകള്‍ക്ക് ഇപ്പോൾ സാധ്യതയേറുകയാണ്. ഭക്ഷ്യമേഖലയിലെ വൈവിധ്യമായ ഉല്‍പന്നങ്ങള്‍, റെഡി ടു ഈറ്റ് വിഭവങ്ങള്‍ എന്നിവയ്ക്ക് വന്‍ സാധ്യതകളാണുള്ളത്. മൂന്നു വര്‍ഷ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകള്‍ കൾനറി ആര്‍ട്സിലുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് എക്സിക്യൂട്ടീവ് ഷെഫ്, ബാന്‍ക്വെറ്റ് ഷെഫ്, ഫൂഡ് പ്രൊഡക്ഷന്‍ മാനേജര്‍, ഷെഫ്, കാറ്ററിങ് മാനേജര്‍, ബേക്കര്‍, ഫൂഡ് സ്റ്റൈലിസ്റ്റ്, കൾനറി ആര്‍ട്ടിസ്റ്റ് തുടങ്ങി വിവിധ തലങ്ങളില്‍ ലോകത്തെമ്പാടും അവസരങ്ങളുണ്ട്.
കൾനറി എന്നാല്‍ പാചകം എന്നാണര്‍ഥം. ഭക്ഷണം പാചകം ചെയ്യല്‍, പ്രദര്‍ശനം മുതലായവ ഇവയില്‍പ്പെടും. ഇവര്‍ക്ക് ഫൂഡ് സയന്‍സ്, ന്യൂട്രിഷന്‍, ഡയറ്റ് എന്നിവയില്‍ അറിവുണ്ടായിരിക്കണം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ഡല്‍ഹി, ഒബറോയ് സെന്‍റര്‍ ഓഫ് ലേണിങ് & ഡെവലപ്പ്മെന്‍റ് ഡ ല്‍ഹി, കൾനറി അക്കാദമി ഹൈദരബാദ്, മണിപ്പാല്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്, ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൾനറി ആര്‍ട്സ് ഡല്‍ഹി, IHMCT ഗോവ എന്നിവിടങ്ങളിൽ ബാച്ചിലേര്‍സ് ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്- കൾനറി സ്പെഷലൈസേഷന്‍, ബിവോക്, ബിഎ, ബിഎസ്‌സി, ബിഎച്ച്എം, BA in International Culinary പ്രോഗ്രാമുകളുണ്ട്. വിദേശ ഇന്‍സ്റ്റിറ്റ്യൂട്ടുകളും മികച്ച േകാഴ്സുകള്‍ ഒരുക്കുന്നു. കോഴ്സിനൊപ്പം ഇന്‍റേണ്‍ഷിപ്പും പ്ലേസ്മെന്‍റ് അവസരങ്ങളും ലഭിക്കും.
നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്‍റ് & കാറ്ററിങ് ടെക്നോളജി ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷനിലൂടെയാണ് രാജ്യത്തെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് (NCHMCT-JEE) 2022 ലെ പരീക്ഷ ജൂലൈ ആദ്യ വാരത്തില്‍ നടക്കും. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. www.nchmjee.nta.nic.in. കൾനറി ആര്‍ട്സില്‍ എംബിഎ പ്രോഗ്രാമുകളും ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്.
ബിസിനസ് ഇക്കണോമിക്സ് & മാനേജ്മെന്‍റ് േകാഴ്സുകള്‍
ബിസിനസ്, മാനേജ്മെന്‍റ്, എന്‍റര്‍പ്രണര്‍ഷിപ്പ് എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്കുള്ള മികച്ച ഇക്കണോമിക്സ് പ്രോഗ്രാമാണ് ബിസിനസ് ഇക്കണോമിക്സ്. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാനേജ്മെന്‍റ്, സംരംഭകത്വ, ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കാം.
ബാങ്കിങ്, സര്‍ക്കാര്‍, റിസര്‍ച് & ഡെവലപ്മെന്‍റ് അധ്യാപനം തുടങ്ങി വിവിധ മേഖലകളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവര്‍ത്തിക്കാം. ഉപരിപഠനത്തിന് രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്.
ബിഎ ബിസിനസ് ഇക്കണോമിക്സ്/ബിഎ ഇക്കണോമിക്സ് വിത് ബിസിനസ് ഇക്കണോമിക്സ് സ്പെഷലൈസസേഷന്‍ കോഴ്സുകളുണ്ട്. കേരള സര്‍വകലാശാല, ക്രൈസ്റ്റ് ബെംഗളൂരു, എല്‍പിയു, ശിവനാടാര്‍, അസിം പ്രേംജി, അശോക, ഡല്‍ഹി യൂണിവേഴ്സിറ്റി, ലേഡി ശ്രീറാം കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ബിസിനസ് ഇക്കണോമിക്സ് കോഴ്സുകളുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് എംബിഎ പ്രോഗ്രാമിന് ചേരാം. സിവില്‍ സർവീസ് പരീക്ഷയ്ക്കും തയാറെടുക്കാം. ബിസിനസ് അ നലറ്റിക്സ്, പ്രൊജക്ട് മാനേജ്മെന്‍റ്, സപ്ലൈ ചെയിന്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, റിസ്ക് മാനേജ്മെന്‍റ് തുടങ്ങി യ മേഖലകളില്‍ എബിഎ പൂര്‍ത്തിയാക്കി രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴില്‍ നേടാം. കോർപറേറ്റ് തലത്തിലും തൊഴിലവസരങ്ങളുണ്ട്.
ആര്‍ട്ടിഫിഷൽ ഇന്‍റലിജന്‍സ്
കൃത്രിമ ബുദ്ധിയെന്ന പേരിലറിയപ്പെടുന്ന ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്കും ഏറെ സാധ്യതകളാണുള്ളത്. ഡീപ് ലേണിങ്, അപ്ലൈഡ് എഐ, മെഷീന്‍ ലേര്‍ണിങ്, എഐ എൻജിനീയറിങ്, എഐ ഫോര്‍ ബിസിനസ് തുടങ്ങിയവ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സില്‍ വരുന്ന പ്രധാനപ്പെട്ട കോഴ്സുകളാണ്.
കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐടി വ്യവസായ, ഡാറ്റ മേഖലകളില്‍ ഗവേഷകര്‍, എൻജിനീയര്‍, ഡാറ്റാ മൈനിങ് & അനാലിസിസ് വിദഗ്ധര്‍, മെഷീന്‍ ലേണിങ് എൻജിനീയര്‍, ഡാറ്റ സയന്‍റിസ്റ്റ്, ബിസിനസ് ഇന്‍റലിജന്‍സ്, ഡെവലപ്പര്‍ തുടങ്ങി നിരവധി തസ്തികകളില്‍ ലോകത്തെവിടെയും പ്രവര്‍ത്തിക്കാം
സെല്‍ഫ് ഡ്രൈവിങ് കാറുകള്‍, മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയറുകള്‍, റോബട്ടിക്ക് വാക്വം ക്ലീനര്‍, ചാറ്റ് ബോട്സ് തുടങ്ങി നമുക്കു ചുറ്റും തന്നെ എെഎയുെട സാധ്യതകള്‍ ഏറെയാണ്. ഫിനാന്‍ഷ്യല്‍ സേവനം, ആരോഗ്യം, സാങ്കേതിക വിദ്യ, മീഡിയ മാര്‍ക്കറ്റിങ്, നാഷനല്‍ സെക്യൂരിറ്റി, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, കൃഷി, ഗെയിമിങ്, റീട്ടെയില്‍ എന്നിവയില്‍ എഐ ആപ്ലിക്കേഷനുകളുണ്ട്. ഭാവി സാങ്കേതിക വിദ്യയാണിത്. റോബട്ടിക്സ്, മെക്കാട്രോണിക്സ്, ഓട്ടമൊബീല്‍ മേഖലയില്‍ എഐ ആപ്ലിക്കേഷനുകളുണ്ട്. ടെസ്‌ലയുടെ ഡ്രൈവറില്ലാ കാര്‍ ഇതില്‍പ്പെടും.
Python, C/C++, MAT, LAB എന്നീ പ്രോഗ്രാമുകള്‍ എഐ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കണം. ആശയ വിനിമയം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സഹകരണം, അനലിറ്റിക്കല്‍ നൈപുണ്യ ശേഷി എന്നിവ എഐ പഠിതാക്കള്‍ക്ക് ആവശ്യമാണ്.
ഡാറ്റ അനലിറ്റിക്സ്, യൂസര്‍ എക്സ്പീരിയന്‍സ്, നാചുറല്‍ ലാംഗ്വേജ് പ്രൊസസിങ്, ഗവേഷണം, റിസർച് സയന്‍റിസ്റ്റ്, സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍, എഐ എൻജിനീയര്‍, ഡാറ്റ മൈനിങ് & അനാലിസിസ് എന്നിവ പ്രധാനപ്പെട്ട തൊഴില്‍ മേഖല/ സാധ്യതകളാണ്. എഐയില്‍ നിരവധി ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്.
പ്ലസ് ടു മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ബിരുദ പ്രോഗ്രാമിന് ചേരാം. നാലു വര്‍ഷ ബിഎസ്‌സി (ഓണേഴ്സ്), ബിടെക്ക്, മൂന്നു വര്‍ഷ ബിസിഎ പ്രോഗ്രാമുകളുണ്ട്. ബിടെക്ക് എഐ, മെഷീന്‍ ലേണിങ് ബിഎസ്‌സി പ്രോഗ്രാമുകളുണ്ട്. ബിടെക്ക് കംപ്യൂട്ടര്‍ എ ന്‍ജിനീയറങ്ങിലും എഐ സ്പെഷലൈസേഷനുകളുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു, വിഐടി, അമൃത, മണിപ്പാല്‍, ശാസ്ത്ര യൂണിവേഴ്സിറ്റികള്‍, ഐഐടി, ഐഐഐടികള്‍ അമിറ്റി യൂണിവേഴ്സിറ്റി, സെന്‍റ് ഗിറ്റ്സ് കോളജ് കോട്ടയം, നിരവധി സ്വകാര്യ, ഡീംഡ്, സര്‍ക്കാര്‍-എഞ്ചിനീയറിങ് കോളജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ പ്രോഗ്രാമുകളുണ്ട്. തുടക്കക്കാര്‍ക്ക് പ്രതിമാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.

ഡിസൈന്‍ കോഴ്സുകള്‍
ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ ഡിസൈന്‍, പ്രൊഡക്ട് ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നിവയുള്‍പ്പെടുന്ന ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des.) കോഴ്സുകള്‍ക്ക് അവസരങ്ങളുണ്ട്.
രാജ്യത്ത് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ഐഐടികള്‍, എംഐടി, പേള്‍ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളില്‍ ബിഡെസ് കോഴ്സുകളുണ്ട്. പ്ലസ്ടു ര ണ്ടാം വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏത് ഗ്രൂപ്പെടുത്തവര്‍ക്കും പരീക്ഷയെഴുതാം. ക്രിയേറ്റിവിറ്റിയുള്ളവര്‍ക്ക് മികച്ച തൊഴിലാണിത്. ബിരുദാനന്തര എംഡെസ് പ്രോഗ്രാമുകളുണ്ട്. മാത്തമാറ്റിക്സ് പഠിച്ചവര്‍ക്ക് ഫാഷന്‍ ടെക്നോളജിക്കും പഠിക്കാം. NIFT (BF Tech., BDes), NID, UCEED പരീക്ഷകളുണ്ട്.
ഫൂഡ് ടെക്നോളജി
2022 അവസാനിക്കുന്നതോടെ മൊത്തം റീട്ടെയില്‍ വിപണിയുടെ 70% ഫൂഡ് റീട്ടെയില്‍ കയ്യടക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് സംസ്ക്കരണ മേഖലയില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കാം. മൂല്യവര്‍ധിത ഉല്‍പ്പന്ന നിർമാണം രോഗപ്രതിരോധശേഷി ഉയര്‍ത്തുന്ന ഭക്ഷ്യവസ്തുക്കള്‍, തെറാപ്യൂട്ടിക് ഡയറ്റ്, ന്യൂട്രസ്യൂട്ടിക്കല്‍സ് എന്നിവയുടെ വിപണി കോവിഡാനന്തരം വന്‍ വളര്‍ച്ച കൈവരിച്ചു വരുന്നു.
പ്ലസ് ടു സയൻസ് ഗ്രൂപ്പെടുത്തവര്‍ക്ക് ഫൂഡ് ടെക്നോളജി ബിടെക്, ബിഎസ്‌സി പ്രോഗ്രാമുകള്‍ക്ക് ചേരാം. ജെഇഇ മെയിന്‍ സ്കോറിലൂടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൂഡ് ടെക്നോളജി, തഞ്ചാവൂര്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൂഡ് ടെക്നോളജി & എന്‍റര്‍പ്രണര്‍ഷിപ് മാനേജ്മെന്‍റിന് ചേരാം. രാജ്യത്തെ കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകളിലും ബിടെക് ഫൂഡ് ടെക്നോളജി കോഴ്സുണ്ട്.
കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഫൂഡ് പ്രൊസസിങ് ഇന്‍ഡസ്ട്രി, റീട്ടെയില്‍ ഓണ്‍ലൈന്‍ ഫൂഡ് കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാം.
ബിരുദശേഷം എംടെക്കിനും അവസരങ്ങളുണ്ട്. ബിഎസ്‌സി ഫൂഡ് & ന്യൂട്രീഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദാനന്തര പഠനത്തിനുശേഷം ഡയറ്റീഷനാകാം.
വിദേശത്ത് ഏറെ ഗവേഷണ സാധ്യതയുള്ള മേഖലയാണ് ഫൂഡ് സയന്‍സ്. ഫൂഡ് സയന്‍സ് പഠിച്ചാൽ പാക്കേജിങ്, ബ്രാൻഡിങ്, റീട്ടെയില്‍, ഇ-കൊമേഴ്സ് രംഗത്ത് ഏറെ അവസരങ്ങളുണ്ട്.

മാനേജ്മെന്‍റ് കോഴ്സുകള്‍
സാമ്പത്തിക മാന്ദ്യത്തിനുശേഷം കരുത്താര്‍ജിക്കുന്ന മേഖലയാണ് മാനേജ്മെന്‍റ്. പ്രൊജക്ട് മാനേജ്മെന്‍റ്, സപ്ലൈചെയിന്‍ മാനേജ്മെന്‍റ്, അഗ്രിബിസിനസ് മാനേജ്മെന്‍റ് എ ന്നീ കോഴ്സുകള്‍ക്ക് സാധ്യതയേറെയാണ്. ഇവയില്‍ ബിബിഎ, ബികോം കോഴ്സുകളുണ്ട്.
പ്രൊജക്ട് മാനേജ്മെന്‍റ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രൊജക്ട് മാനേജ്മെന്‍റ്, കണ്‍സല്‍റ്റന്‍സി, പ്ലാനിങ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാം. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രൊജക്ട് മാനേജ്മെന്‍റില്‍ എംബിഎ പഠിക്കാം.
ഓണ്‍ലൈന്‍ റീട്ടെയില്‍ വളര്‍ച്ച കൈവരിച്ചതോടെ സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് സാധ്യതയുണ്ട്. റീട്ടെയില്‍, ജിഎസ്ടി എന്നിവ സപ്ലൈ ചെയിന്‍ കോഴ്സുകളുടെ വളര്‍ച്ചയ്ക്കുപകരിക്കും. കാര്‍ഷിക മേഖലയില്‍ അഗ്രിബിസിനസ് മാനേജ്മെന്‍റിന് തൊഴിലവസരങ്ങളുണ്ട്. കൃഷിയിലെ മൂല്യവർധിത ഉല്‍പന്ന നിര്‍മാണം, ബ്രാൻഡിങ്, പാക്കേജിങ്, വിപണനം, കയറ്റുമതി എന്നിവ ഇതിനു കരുത്തേകുന്നു.
കാര്‍ഷിക മേഖലയില്‍ സംരംഭകത്വം വിപുലപ്പെട്ടുവരുമ്പോള്‍ എന്‍റര്‍പ്രണര്‍ഷിപ്പ് മാനേജ്മെന്‍റിനും അവസരങ്ങളുണ്ട്. അഗ്രിടെക് സ്റ്റാര്‍ട്ടപ്സ്, പ്രിസിഷന്‍ ഫാമിങ് എന്നിവ 2022ല്‍ കരുത്താര്‍ജിക്കും.
പ്ലസ്ടു ഏത് ഗ്രൂപ്പെടുത്തവര്‍ക്കും മാനേജ്മെന്‍റ് ബിരുദ കോഴ്സിന് ചേരാം. ബിരുദാനന്തര പഠനത്തിന് CAT എഴുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റന്‍ഷന്‍ മാനേജ്മെന്‍റ്, സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജിന്‍ഡാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, RICS, NIPM, SPA എന്നിവിടങ്ങളില്‍ എംബിഎയ്ക്ക് ശ്രമിക്കാം.
നഴ്സിങ്
കോവിഡാനന്തര ആഗോളതലത്തില്‍ ഏറെ സാധ്യതയുള്ള കോഴ്സാണ് നഴ്സിങ്. ആണ്‍കുട്ടികളും ഈ മേഖലയിലേക്ക് ധാരാളം കടന്നുവരുന്നു. കോവിഡിനുശേഷം കെയറിങ് സാങ്കേതിക വിദ്യയില്‍ ലോകത്തെമ്പാടും വന്‍ മാറ്റങ്ങള്‍ ദൃശ്യമാണ്.
അടുത്തയിടെയാണ് കേരളത്തില്‍ നിന്നും നോര്‍ക്ക ജർമനിയിലേക്ക് നഴ്സിങ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യാ നുള്ള നടപടി സ്വീകരിച്ചത്. ലോകത്താകമാനം നഴ്സുമാരുടെ കടുത്ത ക്ഷാമം നിലനില്‍ക്കുന്നുമുണ്ട്.
എല്ലാ വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും നഴ്സിങ് പ്രഫഷനലുകള്‍ക്ക് സാധ്യതയേറെയാണ്. പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഗ്രൂപ്പെടുത്തവര്‍ക്ക് നാല് വര്‍ഷ ബിഎസ്‌സി നഴ്സിങ്ങിന് ചേരാം. നഴ്സിങ് ഡിപ്ലോമയുമുണ്ട്. നഴ്സിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോളജുകളില്‍ മാത്രമെ അഡ്മിഷന് ശ്രമിക്കാവൂ.
നഴ്സിങ് ഇന്ത്യയില്‍ നിന്നും പൂര്‍ത്തിയാക്കി വിദേശത്ത് തൊഴിലിന് ശ്രമിക്കാം. മികച്ച വേതനവും ആനുകൂല്യങ്ങളും ലഭിക്കും. പ്ലസ്ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. രാജ്യത്തിനകത്തും വിദേശത്തും ബിരുദാനന്തര ബിരുദത്തിന് പഠിക്കാം. വിദേശത്ത് IELTS പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് പഠിക്കാം.
ആക്ച്വറിയൽ സയൻസ്
ഇന്‍ഷുറന്‍സ്, ധനകാര്യം, വ്യവസായം, ബാങ്കിങ് തൊഴില്‍ മേഖലകളില്‍ കണക്ക്, സ്റ്റാറ്റിസ്റ്റിക്സ് മെത ഡോളജി ഉപയോഗിച്ചുള്ള റിസ്ക് അസസ്സ്മെന്‍റാണ് ആക്ച്വറിയല്‍ സയന്‍സ്. മാത്തമാറ്റിക്സ്, പ്രോബബിലിറ്റി തിയറി, സ്റ്റാറ്റിസ്റ്റിക്സ്, ഫിനാന്‍സ്, ഇക്കണോമിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവ ആക്ച്വറിയല്‍ സയന്‍സില്‍ ഉള്‍പ്പെടുന്നു. ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകള്‍ ആക്ച്വറി സയന്‍സിലുണ്ട്. ഏറെ എളുപ്പത്തില്‍ തൊഴില്‍ ലഭിക്കാവുന്ന മേഖലയാണിത്.
പ്ലസ്ടു മാത്തമാറ്റിക്സ് ഗ്രൂപ്പെടുത്ത വിദ്യാര്‍ഥി കള്‍ക്ക് ബിഎസ്‍സി ആക്ച്വറിയല്‍ സയന്‍സ് കോഴ്സിന് ചേരാം. മറ്റു കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കോഴ്സാണിത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ നടത്തുന്ന ACET വഴിയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഓണ്‍ലൈന്‍ വഴി പരീക്ഷയ്ക്ക് അപേക്ഷിക്കാം. വര്‍ഷത്തില്‍ മൂന്നു തവണ പരീക്ഷ നടത്തും. www.actuariesindia.com
ബിരുദ പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് എംബിഎ, പിജിഡിഎം പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. വിദേശ രാജ്യങ്ങളിലും ആക്ച്വറിയല്‍ സയന്‍സ് പ്രോഗ്രാമുകളുണ്ട്.
മികച്ച ശമ്പളം ലഭിക്കുന്ന തൊഴിലാണ് ആക്ച്വറിയുടേത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ABD, World Bank IMF തുടങ്ങിയ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളുണ്ട്.