വെജ്– നോൺവെജ് രുചിഭാവങ്ങളിൽ സൂപ്പുകളെ നാം കാണാറുണ്ട്. സൂപ്പ് എല്ലാവർക്കും ഇഷ്ടവുമാണ്. ചെറു ചൂടോടെ സൂപ്പ് അങ്ങനെ ആസ്വദിച്ചു കുടിക്കുമ്പോൾ എന്തൊരുന്മേഷമാണ് നമ്മിൽ വന്നു നിറയുന്നത്. ഒരു സ്പെഷ്യൽ ഹെൽത്തി വെജിറ്റബിൾ സൂപ്പിനെക്കുറിച്ചാണിനി പറയുന്നത്.
മത്തങ്ങയും കാരറ്റും ചേരുന്ന ഒരു സൂപ്പർ സൂപ്പ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നവർക്കെല്ലാം ധൈര്യമായി കഴിക്കാവുന്ന ഈ സൂപ്പിന് ഒട്ടേറെ സവിശേഷതകളുണ്ട്. മത്തങ്ങയും കാരറ്റും കാലറി കുറഞ്ഞ പച്ചക്കറികളാണ് എന്നതാണ് ആദ്യത്തെ പ്ലസ് പോയിന്റ്. ഇവ ബീറ്റാകരോട്ടിനാൽ സമൃദ്ധമാണ്. വൈറ്റമിൻ എയും നിറയെയുണ്ട്.
പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളുള്ളവർക്കും കാൻസർ ബാധിച്ചവർക്കുമെല്ലാം ഉപയോഗിക്കാവുന്ന സൂപ്പിന് നല്ല രുചിയുമുണ്ട്. ഹെൽത്തി കുക്കറി എന്ന സെഗ്‌മെന്റിനു വേണ്ടി ഈ സൂപ്പ് തയാറാക്കുന്നത് കൊച്ചി പടമുഗളിലെ റെയിൻബോ പോളിക്ലിനിക്കിലെ കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ് ഡോ. മുംതാസ് ഖാലിദ് ഇസ്‌മയിലാണ്. നമുക്ക് ഈ സൂപ്പ് ഒന്നു തയാറാക്കിയാലോ? റെഡിയല്ലേ?
വിഡിയോ കാണാം.