Wednesday 17 October 2018 10:00 AM IST : By സ്വന്തം ലേഖകൻ

മുഖത്തെ പാടുകൾ മാറാൻ ലെമൺ, മുഖക്കുരുവിന് നീറോലി; ഈ ബ്യൂട്ടി ഓയിലുകൾ നിങ്ങളെ സുന്ദരിയാക്കും

oil

ചർമത്തിന്റെ തിളക്കവും സൗന്ദര്യവും വർധിപ്പിക്കാൻ സഹായിക്കുന്ന ബ്യൂട്ടി ഒായിലുകളെ പരിചയപ്പെടാം.

∙ ജാസ്മിൻ ഒായിൽ: ചർമത്തെ േടാൺ െചയ്തു ഫ്രഷ് ആക്കുന്നു.

∙ ലാവണ്ടർ ഒായിൽ: മുറിവുകളും പാടുകളും കുറയ്ക്കുന്നു. മുഖക്കുരു മാറ്റുന്നു.

∙ ലെമൺ ഒായിൽ: ശരീരത്തിലെ പാടുകൾ മാറ്റുന്നു. മുഖക്കുരു, താരൻ എന്നിവ നിയന്ത്രിക്കുന്നു. ആന്റിസെപ്റ്റിക് കൂടിയാണിത്.

∙ റോസ് ഒായിൽ: ചർമത്തെ ഫ്രഷ് ആക്കുന്നു. ഫേയ്സ് പാക്ക് കുഴയ്ക്കുന്നതിനും ഉത്തമം. മാനസിക ഉല്ലാസം പ്രദാനം െചയ്യുന്നു

∙ നീറോലി ഒായിൽ : മുഖക്കുരു, മറ്റ് പാടുകൾ മാറ്റുന്നു. ശരീരത്തിലെ ഉന്മേഷക്കുറവ് പരിഹരിച്ച് ഊർജസ്വലത നൽകുന്നു.