Saturday 08 December 2018 05:29 PM IST : By സ്വന്തം ലേഖകൻ

പ്രസവാനന്തരം വ്യായാമം ചെയ്താൽ വണ്ണം മാത്രമല്ല സമ്മർദവും കുറയ്ക്കാം

exr

ശരീരഭാരം കുറയ്ക്കാനും വയറിലെ പേശികൾക്ക് ബലവും മുറുക്കവും ലഭിക്കാനും മാത്രമല്ല, പ്രസവാനന്തരം ഉണ്ടാകാവുന്ന മാനസിക പ്രയാസങ്ങൾ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും വ്യായാമം സഹായിക്കും.

∙ പ്രസവ രീതിയനുസരിച്ചാണ് വ്യായാമങ്ങൾ നിശ്ചയിക്കേണ്ടത്. നോർമൽ ഡെലിവറിയാണെങ്കിൽ പ്രസവം കഴിഞ്ഞ് ര ണ്ട് ആഴ്ച മുതൽ വ്യായാമം ചെയ്തു തുടങ്ങാം. സിസേറിയനാണെങ്കിൽ ഡോക്ടറുടെ നിർദേശം സ്വീകരിച്ചശേഷം മ തി വ്യായാമം. സാധാരണ ഗതിയിൽ സിസേറിയൻ കഴിഞ്ഞ് നാല് ആഴ്ചയ്ക്കു ശേഷം വ്യായാമം ചെയ്തു തുടങ്ങാറുണ്ട്.

∙ ശരീരത്തിന് ഉണർവ് ലഭിക്കാനും സമ്മർദങ്ങളെ ദൂരം നിർത്താനും ബ്രീതിങ് എക്സർസൈസ് സഹായിക്കും. എന്നും രാവിലെ 10 പ്രാവശ്യം ദീർഘമായി ശ്വസ്വോച്ഛ്വാസം ചെയ്യുക. വയറ്റിലെ പേശികൾക്കു കൂടി ഫലം കിട്ടാൻ ഈ വ്യായാമം അൽപം മോഡിഫൈ ചെയ്താൽ മതി. ശ്വാസം ഉള്ളിലേ ക്കെടുക്കുമ്പോൾ വയറ്റിലെ മസിലുകളും ചുരുക്കിപ്പിടിക്കുക. 10 സെക്കൻഡ് ഈ നില തുടർന്ന ശേഷം റിലാക്സ് ചെയ്യുക.

∙ ആദ്യത്തെ ആറാഴ്ച നടത്തം മാത്രം മതി. ശരീരം പൂർവ സ്ഥിതിയിലായി വരുന്ന ഈ സമയത്ത് നടത്തമാണ് നല്ല വ്യായാമം. സാധാരണ നടക്കുന്ന വേഗത്തിൽ ചെറിയ ദൂരം ആദ്യം നടക്കുക. പിന്നീട് ശരീരം അനുവദിക്കുന്ന വേഗത്തിൽ നടത്തവും ദൂരവും തീരുമാനിക്കാം.

∙ വയറു ചാടാതിരിക്കാൻ ഫ്ലോർ ബ്രിഡ്ജ് വ്യായാമം സഹാ യിക്കും. കട്ടിലിലോ പായയിലോ മലർന്നു കിടന്നു കൊണ്ട് കാ ൽ മുട്ട് മടക്കി പാദം ഉറപ്പിച്ചു വയ്ക്കുക. കൈകൾ നിവർത്തി വയ്ക്കുക. വയർ ചുരുക്കി പിടിച്ച് നടുഭാഗം നിലത്തു മുട്ടിക്കുക. പത്ത് സെക്കൻഡിനു ശേഷം റിലാക്സ് ചെയ്യുക. ഇങ്ങനെ 10 പ്രാവശ്യം ആവർത്തിക്കണം.