Friday 25 January 2019 04:09 PM IST : By സ്വന്തം ലേഖകൻ

സൂക്ഷിച്ചില്ലെങ്കിൽ ഹെൽമറ്റ് തല കഷണ്ടിയാക്കും; ഓർത്തു വയ്ക്കാം ഈ അഞ്ചു കാര്യങ്ങൾ

helmet

ആൺപെൺ വ്യത്യാസമില്ലാതെ ഹെൽമറ്റ് മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പതിവായി ദീർഘസമയം ഹെൽമറ്റ് ഉപയോഗിക്കുന്നവരിൽ മുടികൊഴിച്ചിൽ കൂടാം. മുടി ഹെൽമറ്റിന്റെ അകത്തെ പാളിയുമായി ഉരസുകയും വലിയുകയും ചെയ്ത് ട്രാക്‌ഷൻ അലോപേഷ്യ എന്ന കഷണ്ടി രൂപപ്പെടാം. ഇവ തടയാനാകും.

∙ തലയിൽ അധികം ഇറുകിയതോ, ഇളകുന്നതോ ആയ ഹെൽമറ്റ് ഉപയോഗിക്കരുത്. പാകമായ ഹെൽമറ്റ് മുടികൊഴിച്ചിൽ കൂട്ടില്ല.

∙ തലയിലേക്കു വായൂസഞ്ചാരം ലഭിക്കുന്ന വെന്റുകളുള്ള ഹെൽമറ്റുകളാണ് ഉത്തമം.

∙ മുടികൊഴിച്ചിൽ ഉള്ളവർ തുണികൊണ്ടുള്ള ഹെയർക്യാപ് ധരിച്ചശേഷം ഹെൽമറ്റ് വയ്ക്കുക. അല്ലെങ്കിൽ കർചീഫ് തലയിൽ കെട്ടാം.

∙ െഹൽമറ്റിനുള്ളിലെ ക്ലോത്ത് ഇടയ്ക്ക് കഴുകി വെയിലിൽ ഉണക്കണം.