Wednesday 09 October 2019 11:31 AM IST : By സ്വന്തം ലേഖകൻ

കള്ളം പറയുന്ന കുട്ടികളെ തിരുത്താം; മാതാപിതാക്കൾ അറിയാൻ ടിപ്സ്

lie

കുട്ടികൾ പലപ്പോഴും ഒരു രസത്തിനായും പറ്റിക്കാനും സ്വയം രക്ഷയ്ക്കും എല്ലാം കള്ളം പറയാറുണ്ട്.

∙ കള്ളം പറയുന്നത് തെറ്റാണെന്നും സത്യം പറയുന്നതാണ് നല്ലതെന്നും ഉദാഹരണകഥകൾ നിരത്തി കുട്ടികളോട് പറയാം.

∙ സത്യം പറയുന്നത് പ്രോത്സാഹിപ്പിക്കുക. അങ്ങനെ െചയ്താൽ ശിക്ഷ ഉണ്ടാകില്ലെന്നു േബാധ്യപ്പെടുത്തുക

∙ കുട്ടിയുെട പ്രശ്നം മനസ്സിലാക്കി കള്ളം പറയാനുള്ള സാഹചര്യം ഒഴിവാക്കുക.

ഉദാ: െതറ്റു െചയ്തു എന്നു മനസ്സിലായാൽ, കുട്ടി അതു നിഷേധിക്കുന്നതിനു മുൻപ് തന്നെ മാതാപിതാക്കൾക്ക് അതു മനസ്സിലായി എന്ന് അവരെ ബോധ്യപ്പെടുത്തുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. മിനി കെ. പോൾ,
കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്, സി ഡി സി, തിരുവനന്തപുരം