Wednesday 30 October 2019 12:59 PM IST : By സ്വന്തം ലേഖകൻ

‘ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം, ചില മരുന്നുകൾ’; ആർത്തവത്തിന് ഇടവേള വരുന്നത് ഇക്കാരണങ്ങളാൽ

perd

ഒരു തവണയിൽ കൂടുതൽ മാസമുറ വന്നശേഷം കുറച്ചു മാസങ്ങളോ മറ്റോ വരാതിരിക്കുന്ന അവസ്ഥയെ സെക്കന്ററി അമെനോറിയ എന്നു പറയും. പ്രധാന കാരണങ്ങൾ:

∙ ഗർഭനിരോധന മാർഗങ്ങളുെട ഉപയോഗം, ചില മരുന്നുകൾ കാരണം (കീമോതെറപ്പി മരുന്ന്, സൈക്യാട്രിക് മരുന്നുകൾ), ഗർഭനിരോധനത്തിനു വേണ്ടിയുള്ള േഹാർമോൺ കുത്തിവയ്പുകൾ, അമിതവണ്ണമോ പോഷകക്കുറവോ കാരണവും.

∙ പിറ്റ്യൂട്ടറി, തൈറോയ്ഡ് ഗ്രന്ഥികളെ ബാധിക്കുന്ന പ്രശ്നങ്ങൾ. താഴ്ന്ന ഈസ്ട്രജൻ അളവ്, കൂടിയ െടസ്റ്റോസ്റ്റിറോൺ അളവ്, പിസിഒഡി എന്നീ അവസ്ഥകളിൽ ആർത്തവം ക്രമം െതറ്റി വരാം. മാനസികസമ്മർദം കൂടുന്നതും കാരണമാകാം.

∙ രക്തപരിശോധനയും മറ്റും വഴി കാരണം കണ്ടുപിടിക്കാം. ജീവിതശൈലി മാറ്റങ്ങൾ വേണ്ടി വരും.

കടപ്പാട്;  

േഡാ. ഹേമലത പി. , എസ്‌യുടി േഹാസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Tags:
  • Health Tips