Tuesday 03 December 2019 10:53 AM IST : By സ്വന്തം ലേഖകൻ

ദേഷ്യം വരും...ചിലപ്പോൾ പൊട്ടിത്തെറിക്കും! പീരീഡയഡ്സ് സമയത്ത് ആണുങ്ങൾ നോക്കിയും കണ്ടും പെരുമാറണം

mp-1

വൈകുന്നേരം ഒാഫിസിൽ നിന്ന് വീെടത്തിയതേയുള്ളൂ... ബാങ്കുദ്യോഗസ്ഥയായ ഭാര്യ ഒാഫിസിൽ നിന്നു വന്നു കാണും. േജാലി തീർന്നില്ലെങ്കിൽ അവൾ വൈകാറുണ്ട്. വീട്ടിലേക്കു െചല്ലുമ്പോൾ അവൾ ഉണ്ടെങ്കിൽ ഞാൻ ഡ്രസ് മാറി വരുമ്പോഴെക്കും ചൂടുള്ള ചായയും എന്തെങ്കിലും സ്നാക്സും ൈഡനിങ് േടബിളിൽ െറഡിയായിരിക്കും. അവൾ താമസിക്കുന്ന ദിവസം ചായ തരുന്നത് മകളാണ്. പതിവ് േപാലെ ഒാഫിസിൽ നിന്നെത്തിയ സമയം. ഭാര്യ എത്തിയിട്ടില്ല. കുട്ടികൾ വീട്ടിലുണ്ട്. ഞാൻ വരുന്ന ശബ്ദം േകൾക്കുമ്പോൾ അവർ ഒാടി വരാറുണ്ടെങ്കിലും അന്ന് മകളെ പുറത്തു കണ്ടില്ല. വസ്ത്രം മാറി ടിവി ഒാൺ െചയ്തു. അത്രയും സമയം കഴിഞ്ഞിട്ടും ചായ കിട്ടിയിട്ടില്ല. ഇനി ഞാൻ വന്നത് മകൾ അറിയാഞ്ഞിട്ടാണോ?

‘മോളേ, അച്ഛനു ചായ കിട്ടിയില്ല’ . അകത്തേക്കു നോക്കി വിളിച്ചു. മറുപടി ഒന്നും േകൾക്കുന്നില്ല. പതിയെ എണീറ്റ് അവളുെട മുറിയിൽ നോക്കി. അവൾ കിടക്കുന്നു. ഒന്നൂെട ചായയുെട കാര്യം ഒാർമിപ്പിച്ചു. ‘അച്ഛനു വേണമെങ്കിൽ അടുക്കളയിൽ കയറി ഇട്ടു കുടിച്ചൂടേ? ’ എടുത്തടിച്ച േപാലെ മറുപടി. ഒരു നിമിഷം, ഷോക്കേറ്റതു പോലെ തരിച്ചുനിന്നു. ഇതുവരെ ഒരു വാക്ക് േപാലും എന്നോട് കയർത്തു സംസാരിക്കാത്ത മകൾ. രണ്ട് മാസം മുൻപാണ് മകൾ ഋതുമതിയായത്. വലിയ കുട്ടി ആയതുെകാണ്ടുള്ള മാറ്റമാണോ?

ഭാര്യ വന്നപ്പോൾ ആദ്യം പറഞ്ഞത് മകളുെട പെരുമാറ്റത്തെ കുറിച്ചാണ്. അവൾ ഒന്നു മൂളുക മാത്രം െചയ്തു. എനിക്കു ഭയങ്കര വിഷമമായി എന്നു പറഞ്ഞിട്ടും ഭാര്യയ്ക്കു വലിയ കുലുക്കമില്ല. വീണ്ടും ഈ വിഷയം എടുത്തിട്ടപ്പോൾ അവളുെട മറുപടി വന്നു, ‘ അവൾക്കു പിരീയഡ്സ് ആണ്. ഈ സമയത്ത് പെണ്ണുങ്ങൾ ഇങ്ങനെയാ.. പെട്ടെന്നു ദേഷ്യമൊക്കെ വരും. അതു സാരമില്ല. ’ ഇതു േകട്ടു വന്നു വീടിനു പുറത്തിരുന്നു. എല്ലാ െപണ്ണുങ്ങൾക്കും ഇങ്ങനെയൊക്കെ സ്വഭാവമാറ്റം ഉണ്ടാകുമെന്നല്ലേ ഭാര്യ പറഞ്ഞത്. അപ്പോൾ ഭാര്യക്കും ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുമല്ലോ? അതു ഞാൻ അറിയാഞ്ഞിട്ടാണോ അതോ ശ്രദ്ധിക്കാത്തതാണോ? ജീവിതം ഒന്നു റീവൈൻഡ് െചയ്തു മനസ്സിലാക്കുക തന്നെ. ഒപ്പം പ്രശ്നങ്ങളെ കുറിച്ചു കൂടുതൽ പഠിക്കാനും.

അലട്ടുന്ന വയറുവേദന

ചില ദിവസങ്ങളിൽ ഞാൻ വരുമ്പോൾ ഭാര്യ കിടക്കുകയായിരിക്കും. േചാദിക്കുമ്പോൾ വയറുവേദന ആണെന്നു പറയും. എന്നാലും ഞാൻ വസ്ത്രം മാറി വരുമ്പോഴേക്കും അവൾ ചായ എടുത്തുവച്ചിട്ടുണ്ടാകും. പക്ഷേ, ഇന്ന് മനസ്സിലാവുന്നു അവൾ വയറുവേദന എന്നു പറഞ്ഞു കിടന്നിരുന്ന ദിവസമൊക്കെ ആർത്തവദിനങ്ങളായിരുന്നു. ആർത്തവപ്രശ്നങ്ങളിൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് വയറുവേദനയാണ്. ഇതിനെ ഡിസ്മെനോറിയ എന്നാണ് പറയുക.

വയറുവേദന, ഛർദി, വയറിളക്കം, നടുവേദന, തലവേദന, കാൽകഴപ്പ് തുടങ്ങി പല പ്രശ്നങ്ങളും ഇതിനോെടാപ്പം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കായി ഗൂഗിളിൽ ഡിസ്മെനോറിയ എന്നു ടൈപ്പ് െചയ്തു നോക്കി. ഈ ഡിസ്മെനോറിയ രണ്ടു തരത്തിൽ ഉണ്ടത്രേ. ഒന്ന് പ്രൈമറി ഡിസ്മെനോറിയ. ഇതിൽ ആർത്തവം ആരംഭിക്കും മുൻപോ അതിനൊപ്പമോ വയറുവേദന തുടങ്ങും. വേദന അടിവയറ്റിൽ നിന്നു തുടങ്ങി നടുവിലേക്കു തുടകളിലേക്കും പടരുന്ന, െകാളുത്തിപിടിക്കുന്നതുപോലത്തെ വേദനയായിരിക്കും. ചിലർക്ക് വേദനയോെടാപ്പം ഛർദിയും തലക്കറക്കവും വയറിളക്കവും ഉണ്ടാകും. അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട േഹാർമോൺ വ്യതിയാനങ്ങളാണ് ഈ അവസ്ഥയ്ക്കു കാരണം.

mp

സെക്കൻഡറി ഡിസ്മെനോറിയ കുറച്ചു സങ്കീർണമാണ്. ഗർഭപാത്രത്തിലുണ്ടാകുന്ന േരാഗങ്ങളാണ് ഇതിനു കാരണം. അണ്ഡാശയം, ഗർഭപാത്രം എന്നിവിടങ്ങളിലെ മുഴകൾ, അണുബാധ എന്നിങ്ങനെ കാരണങ്ങൾ പലതാണ്. അടിവയറ്റിലും നട്ടെല്ലിന്റെ താഴെ ഭാഗത്തും വരുന്ന തീവ്രമായ വേദനയാണ് ലക്ഷണം. ആർത്തവം തുടങ്ങുന്നതിനു മുൻപ് തന്നെ വേദന തുടങ്ങും.

ആർത്തവദിവസങ്ങളിൽ മാത്രം കാണുന്ന വേദനയല്ലേ, എന്തിന് ചികിത്സിക്കണം എന്നാണ് മിക്ക സ്ത്രീകളും ചിന്തിക്കാറുള്ളത്. എന്നാൽ ചികിത്സ വേണ്ടിടത്ത് അതു െചയ്തേ മതിയാവൂ. പ്രൈമറി ഡിസ്മെനോറിയയ്ക്കു വീട്ടിൽ ചില െപാടിക്കൈകൾ പരീക്ഷിക്കാം. അടിവയറിൽ ചൂടുവയ്ക്കുക, ധാരാളം ചൂടുവെള്ളം കുടിക്കുക, എരിവും പുളിയും മസാലയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക, നല്ല വിശ്രമം എന്നീ നടപടികൾ സ്വീകരിച്ചാൽ മതിയാകും. എന്നാൽ സെക്കൻഡറി ഡിസ്മെനോറിയ സംശയിക്കുന്നുണ്ടെങ്കിൽ വൈദ്യസഹായം േതടുകതന്നെ വേണം. പ്രൈമറി ഡിസ്മെനോറിയയ്ക്കു െപാടിക്കൈകൾ െകാണ്ട് വേദന മാറുന്നില്ലെങ്കിൽ േഡാക്ടറെ കാണുന്നതാണ് ഉചിതം.

ഛർദി ഉണ്ടാകും

നേരത്തേ സൂചിപ്പിച്ച പോെല വയറുവേദനയോെടാപ്പം ഛർദി കാണാറുണ്ട്. മകൾ ഛർദിച്ചപ്പോൾ ഭക്ഷണത്തിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. മകളെ ആശുപത്രിയിൽ െകാണ്ടുപോകാം എന്നു പറഞ്ഞു നിർബന്ധിച്ചപ്പോഴാണ് ഭാര്യ പറയുന്നത്, മകൾക്ക് മാസത്തിലെ ആ ദിവസങ്ങളാണെന്നും ഈ ദിവസങ്ങളിൽ ചില കുട്ടികൾക്കു ഛർദിയും ഉണ്ടാകാമെന്നും. ഇന്റർനെറ്റിൽ തിരക്കിയപ്പോഴാണ് ആർത്തവത്തിന്റെ തുടക്കത്തിലാണ് സാധാരണയായി ഛർദി കാണുന്നതെന്നും ഒന്നോ രണ്ടോ ദിവസം മാത്രമെ നീണ്ടുനിൽക്കാറുള്ളൂ എന്നും വായിച്ചു. എന്നാൽ ഛർദി കൂടുതൽ കാലം നീണ്ടുനിൽക്കുകയാണെങ്കിൽ േഡാക്ടറെ കാണണമെന്നാണ് ഇന്റർനെറ്റിലെ ലേഖനങ്ങൾ പറയുന്നത്. ഛർദി ഉള്ളപ്പോൾ ലഘുവായ ഭക്ഷണം കഴിക്കുക, എരിവും മസാലയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പിന്തുടരാം. മകളുെട ഭക്ഷണകാര്യത്തിൽ ഇവ ശ്രദ്ധിക്കാൻ ഭാര്യയോടു പറയണമെന്ന് മനസ്സിലോർത്തു.

തലവേദന എന്ന തീവ്രവേദന

മിക്ക സ്ത്രീകളും പറയുന്ന പരാതിയാണല്ലോ തലവേദന. ഭാര്യയും ഇടയ്ക്കിടെ ഈ പരാതി പറയാറുണ്ട്. എന്നാൽ ബാങ്ക് േജാലിയുെട െടൻഷന്റെ ബാക്കിപത്രമാകാം തലവേദന എന്നാണ് ഇതുവരെ കരുതിയത്. ആർത്തവപ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ തലവേദനയാണ്. ചിലപ്പോൾ ഈ തലവേദന മൈഗ്രെയ്ൻ ആകാറുണ്ട്. മൈഗ്രെയ്ൻ ഉള്ളവർക്ക് അത് ആർത്തവദിനങ്ങളിൽ വരാനും സാധ്യത കൂടുതലാണ്. മൈഗ്രെയിനു മരുന്നു കഴിക്കുന്ന സ്ത്രീകൾ ആർത്തവകാലത്തും അതേ മരുന്ന് കഴിച്ചാൽ മതിയാകും. എന്നാലും േഡാക്ടറോട് ഒന്ന് േചാദിക്കാം.

ശുചിത്വം പ്രധാനം

ദിവസവും ഒരു പാഡ് ആണ് ഉപയോഗിക്കേണ്ടിവരുന്നത് എന്നായിരുന്നു എന്റെ ധാരണ. പക്ഷേ പാഡിൽ നനവു േതാന്നിയാൽ മാറ്റണമെന്നാണ് േഡാക്ടർമാർ പറയുന്നത്. അത്തരം പ്രശ്നമില്ലെങ്കിലും ആറ് മണിക്കൂറിൽ കൂടുതൽ ഒരു പാഡ് വയ്ക്കരുതത്രേ. സമയം കഴിഞ്ഞും പാഡ് മാറ്റാതിരുന്നാൽ അണുബാധ ഉണ്ടാകാം. ആർത്തവസമയത്ത് ശരീരവും സ്വകാര്യഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മകൾ സ്കൂളിലേക്കു േപാകുമ്പോൾ എങ്ങനെയാണ് എന്ന് അറിയണമെന്നുണ്ട്. പലപ്പോഴും വാർത്തകൾ കണ്ടിട്ടുണ്ട്, സ്കൂളുകളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചു എന്നൊക്കെ. മകളുെട സ്കൂളിലും അതുണ്ടോ എന്നു അന്വേഷിക്കണം. ഇല്ലെങ്കിൽ അടുത്ത പിറ്റിഎ മീറ്റിങ്ങിൽ ഈ വിഷയം ഉന്നയിക്കണം. കാരണം കുട്ടികൾക്ക് േരാഗം വരുന്നത് പഠനത്തെ േദാഷകരമായി ബാധിക്കുമല്ലോ.

ചില ദിവസങ്ങളിൽ ഭാര്യ രാത്രി ആകുമ്പോൾ വീടിനു പുറകിൽ ചവറുകൂട്ടിയിട്ട് കത്തിക്കാറുണ്ട്. രാത്രി ഇങ്ങനെ െചയ്യുന്നതിനു ഞാൻ വഴക്കു പറയാറുമുണ്ട്. മകൾ കൂടി ഋതുമതിയായപ്പോഴാണ് രാത്രി കത്തിക്കുന്നതിന്റെ രഹസ്യം മനസ്സിലായത്. സാനിട്ടറി പാഡാണ് ചവറുകൾക്കിടയിൽ വച്ചു കത്തിക്കുന്നത്. അതു ദിവസവും അഞ്ചും ആറുമൊക്കെ കാണും. േടായ്‌ലറ്റിൽ ഫ്ലഷ് െചയ്താൽ ബ്ലോക്ക് ആകുമെന്നാണ് ഭാര്യ പറയുന്നത്.

mp-3

ആർത്തവത്തിനു മുൻപ്

ആർത്തവദിവസങ്ങളിൽ മാത്രമല്ല അതിനു മുൻപ് തന്നെ സ്ത്രീകൾക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുമെന്നത് എനിക്കു പുതിയ അറിവായിരുന്നു. ഇതിനെ പ്രീ മെൻസ്ട്രുവൽ സിൻഡ്രം (പിഎംഎസ്) എന്നാണ് പറയുന്നത്. ശരീരഭാരം കൂടിയതായി തോന്നുക, സ്തനങ്ങളിൽ വേദന, ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായ ഉറക്കം, അമിതമായ വിശപ്പ്, തലവേദന, സന്ധിവേദന, ക്ഷീണം, വയറിളക്കം, വയർ ഗ്യാസ് വന്നുനിറഞ്ഞിരിക്കുംപോെല അനുഭവപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഏതു പ്രായക്കാരിലും ഇതു കാണാം. ആർത്തവം തുടങ്ങുന്നതിനു മുൻപുള്ള ഒന്നോ രണ്ടോ ആഴ്ചകളിലാണ് ഇതു പ്രകടമാകുന്നത്. ഈ പിഎംഎസ് നിസ്സാരക്കാരനല്ല. ഇതു നമ്മുെട സ്ത്രീകളുെട മാനസികനിലയെയും േദാഷകരമായി ബാധിക്കാറുണ്ട്. വിഷാദം, സങ്കടം, േദഷ്യം, മൂഡ് സ്വിങ്സ്, എല്ലാവരിൽ നിന്നു ഉൾവലിഞ്ഞു നിൽക്കാൻ േതാന്നുക തുടങ്ങിയ പ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടാകാം. ചിലപ്പോഴെങ്കിലും പാർട്ടിക്കോ കല്യാണത്തിനോ വിളിച്ചാൽ വരാൻ ഭാര്യ കാണിക്കുന്ന മടിയുെട രഹസ്യം ഈ പിഎംഎസ് തന്നെയായിരിക്കും.

പിഎംഎസ്സിന്റെ ലക്ഷണങ്ങളെ കുറിച്ച് കൂടുതൽ വായിച്ചപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഇതിലെ പല ലക്ഷണങ്ങളും മറ്റ് േരാഗങ്ങൾക്കും വരാമല്ലോ എന്ന്. ഈ സംശയം മനസ്സിലിട്ട് ഗൂഗിൾ പരതി. എന്റെ സംശയം ശരിയാണ്. പിഎംഎസിന്റെ ലക്ഷണങ്ങൾ മറ്റ് േരാഗങ്ങളുെട ഭാഗമായും ഉണ്ടാകാം. അതു തിരിച്ചറിയാൻ ഒരു വഴിയുണ്ട്. ഒരു ഡയറി എഴുതി സൂക്ഷിക്കുക. രണ്ടോ മൂന്നോ ആർത്തവകാലത്തെ പ്രശ്നങ്ങൾ ഇങ്ങനെ എഴുതാം. പിന്നീട് അതു വിശകലനം െചയ്തശേഷം എന്തെങ്കിലും തരത്തിലുള്ള പ്രശ്നം േതാന്നുകയാണെങ്കിൽ േഡാക്ടറെ കാണാം.

പിഎംഎസിന്റെ മറ്റൊരു ഗുരുതരമായ മുഖമാണ് പ്രീ മെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോഡർ. പിഎംഎസിന്റെ ലക്ഷണങ്ങളോെടാപ്പം തീവ്രമായ മാനസികപ്രശ്നങ്ങളും ഉണ്ടാകുന്ന അവസ്ഥയാണിത്. ചിലരിൽ ആത്മഹത്യാചിന്ത വരെ ഉണ്ടാകാം എന്നാണ് അറിഞ്ഞത്. എത്രയോ പുരുഷന്മാർ ഇതൊന്നും അറിയാതെയും മനസ്സിലാക്കാതെയും ആർത്തവദിനങ്ങളിലൂെട കടന്നുപോകുന്ന ഭാര്യമാരോടു മോശമായി പെരുമാറുന്നുണ്ടാകാം. ആ സ്ത്രീകളിൽ െചറിയൊരു ശതമാനമെങ്കിലും ജീവിതം അവസാനിപ്പിച്ചു കാണും.

ഈ മാനസികപ്രശ്നങ്ങളും നമുക്കു കൃത്യമായി നിയന്ത്രിച്ചു നിർത്താം. ആവശ്യത്തിനു വിശ്രമം, വ്യായാമം, നല്ല ജീവിതശൈലി എന്നിവ െകാണ്ട് പിഎംഎസിനെ കൈകാര്യം െചയ്യാം. ചിലർക്ക് കൗൺസലിങ് സഹായം േവണ്ടിവരും. എന്നാൽ കടുത്ത വിഷാദവും ഉത്കണ്ഠയും ആർത്തവദിനങ്ങൾ മുഴുവൻ തുടരുകയാണെങ്കിൽ മരുന്നു ചികിത്സ വേണ്ടിവരാം.

ഇത്രയും അറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ നിറയുന്നു. ഇത്രയും നാൾ ഭാര്യയെയും അവളുെട ഇത്തരം പ്രശ്നങ്ങളെയും മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ എന്ന് ഒാർത്ത്. എല്ലാ പുരുഷന്മാരും ആർത്തവത്തെ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം നമുക്കും നമ്മുെട വീടിനും വേണ്ടി യന്ത്രത്തെപ്പോലെ പണിയെടുക്കുന്ന സ്ത്രീകൾക്ക് ആ ദിനങ്ങളിൽ കരുതലും സ്നേഹവും നൽകേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണ്.

വിവരങ്ങൾക്കു കടപ്പാട്;

േഡാ. ലതാ കുമാരി

കൺസൽറ്റന്റ് ൈഗനക്കോളജിസ്റ്റ്.

ജനറൽ ആശുപത്രി, േകാട്ടയം

Tags:
  • Sex Tips