Friday 02 August 2019 10:58 AM IST : By സ്വന്തം ലേഖകൻ

നാണിച്ചു മാറി നിൽക്കേണ്ട! പുരുഷൻമാരും അറിഞ്ഞിരിക്കണം ആർത്തവത്തെക്കുറിച്ച്; വേണ്ടത് കരുതൽ

periods

ഏതൊരു പെൺകുട്ടിയുെടയും ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ് ആദ്യ ആർത്തവം. ഇതവൾക്ക് യുവത്വത്തിലേക്കും സ്ത്രീത്വത്തിലേക്കും ഉള്ള വാതിൽ തുറക്കലാണ്. ഇന്ത്യയിൽ പെൺകുട്ടികൾക്ക് ആർത്തവം തുടങ്ങുന്നത് 8 വയസ്സിനും 16 വയസ്സിനും ഇടയിലാണ്. നേരത്തേയും വൈകിയും ഉള്ള ആർത്തവം പലതരത്തിലുള്ള ഉത്കണ്ഠകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാക്കാറുണ്ട്. ഇത് ഒഴിവാക്കാനും കുട്ടികളെ ആർത്തവദിനങ്ങൾ തന്മയത്വത്തോെട ൈകകാര്യം െചയ്യാൻ പഠിപ്പിക്കാനും കുട്ടികളെ ഈ വിഷയത്തെക്കുറിച്ച് േബാധവതികളാക്കണം.

∙ അമ്മ, അമ്മൂമ്മ, േചച്ചി, കൂട്ടുകാരിൽ മുതിർന്നവർ, അധ്യാപികമാർ ഇവർക്കെല്ലാം െപൺകുട്ടികൾക്ക് ആർത്തവത്തെ കുറിച്ച് േബാധവൽക്കരണം നടത്താം.

∙ വീട്ടിലെ പുരുഷന്മാർ, അത് അച്ഛനാകാം, സഹോദരനാകാം, അവരും ആർത്തവത്തെ കുറിച്ച് അറിഞ്ഞിരിക്കണം. വീട്ടിൽ മുതിർന്ന സ്ത്രീകൾ ഇല്ലാത്ത സമയം പെൺകുട്ടികൾക്കു സഹായമാകാൻ പുരുഷന്മാർക്കു കഴിയണം.

∙ ടിവി, പത്രം, ഒാൺലൈൻ വാർത്തകൾ തുടങ്ങിയ മാധ്യമങ്ങൾക്കും, കുടുംബ േഡാക്ടർക്കും ആർത്തവത്തെ കുറിച്ചുള്ള ധാരണ നൽകാൻ കഴിയും.

∙ നേരത്തേ ആർത്തവം തുടങ്ങാനുള്ള കാരണങ്ങൾ – അമിത ശരീരഭാരം, വ്യായാമമില്ലായ്മ, മാനസികസംഘർഷം, പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ – ഇവയെ കുറിച്ച് കുട്ടിയെ പറഞ്ഞു േബാധ്യപ്പെടുത്തി, തിരുത്തുക.

∙ അതുപോെല ആർത്തവം വൈകാനുള്ള കാരണങ്ങളെ ക്കുറിച്ചും (പോഷകക്കുറവ്, മാനസികസംഘർഷം തുടങ്ങിയവ) കുട്ടിക്കു പറഞ്ഞുെകാടുക്കുക.

∙ വളരെ നേരത്തേയോ വളരെ വൈകിയോ ആർത്തവം ഉണ്ടാവുകയാണെങ്കിൽ േഡാക്ടറെ കാണിക്കുന്നത് നല്ലതാണ്. അമിത രക്തസ്രാവവും ശ്രദ്ധിക്കണം.

∙ ആർത്തവം എന്നത് ഒരു സാധാരണ, ശാരീരികമായ പ്രക്രിയയാണെന്ന് കുട്ടിയെ േബാധ്യപ്പെടുത്തുക. മിക്കവാറും ഹൈസ്കൂളിൽ കുട്ടികൾ ഇതിനെ കുറിച്ച് പഠിക്കുന്നുണ്ട്.

∙ ചെറിയ ശാരീരിക ബുദ്ധിമുട്ടൊക്കെ , വയറുവേദന, കാലിലെ മസിൽ വേദന എന്നിവ ഉണ്ടാകാം എന്ന് കുട്ടികൾ അറിയണം. ആർത്തവം തുടങ്ങുന്നതിനു മുൻപും പിൻപും ഉള്ള ശാരീരിക വ്യതിയാനങ്ങൾ പറഞ്ഞുെകാടുക്കണം.

∙ ആർത്തവം തുടങ്ങാനുള്ള വയസ്സായാൽ കുട്ടി പുറത്തുപോകുമ്പോൾ ബാഗിൽ നാപ്കിൻ കരുതണം. ഒപ്പം അതു ഉപയോഗിക്കേണ്ട വിധവും മനസ്സിലാക്കി െകാടുക്കുക.

∙ കയ്യിൽ നാപ്കിൻ ഇല്ലാത്ത സമയത്താണ് ആർത്തവം വരുന്നതെങ്കിൽ പരിഭ്രമിക്കാതെ ടീച്ചറോടോ സുഹൃത്തി നോട് വിവരം പങ്കുവയ്ക്കാൻ പറയാം.

∙ ആർത്തവദിനങ്ങളിലെ വ്യക്തിശുചിത്വത്തെ കുറിച്ച് കുട്ടിക്ക് പറഞ്ഞുെകാടുക്കണം. ആ ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ നാപ്കിനും അടിവസ്ത്രവും മാറാനും നിർദേശിക്കണം.

∙ ആർത്തവം തുടങ്ങിയാലും ആദ്യ കാലങ്ങളിൽ കൃത്യമായി വരില്ല എന്നും അവർ അറിഞ്ഞിരിക്കണം.

∙ അമ്മയോ വീട്ടുകാരോ ആണ് പെൺകുട്ടിയുെട ഏറ്റവും നല്ല സുഹൃത്തെങ്കിൽ ആർത്തവം അവർ ആഘോഷമായി എടുക്കും.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. കെ. എസ്. പ്രഭാവതി
പ്രഫ & െഹഡ്, സൈക്യാട്രി വിഭാഗം,
ഗവ. മെഡി. കോളജ്, േകാഴിക്കോട്

Tags:
  • Health Tips