Monday 27 January 2020 05:29 PM IST : By സ്വന്തം ലേഖകൻ

മൊബൈൽ കുഞ്ഞിക്കണ്ണുകളിൽ കാൻസർ പടർത്തുമോ? ഡോ. നാരായണൻകുട്ടി വാര്യർ പറയുന്നു

mobile-cancer

തട്ടിപ്പു കാൻസർ ചികിത്സകളെക്കുറിച്ചും സന്ദേശങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്ന ഡോ. വിപി ഗംഗാധരന്റെ വീഡിയോ കണ്ടതിനെ തുടർന്ന് ഒട്ടേറെ പേർ തങ്ങളുടെ അനുഭവം തുറന്നു പറഞ്ഞിരുന്നു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിന്റെ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ തന്റെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഇവിടെ.

‘‘ആളുകളെ ഭയപ്പെടുത്തുകയോ പരിഭ്രാന്തരാക്കുകയോ ചെയ്യുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇടുന്നത് ചിലരുടെ വിനോദമാണ്. ചിലർ അത് വായിച്ചുനോക്കുക പോലും ചെയ്യാതെ ഫോർവേഡ് ചെയ്യുന്നു.

എന്റെ പേരിലും ഇത്തരമൊരു വിഡിയോ പ്രചരിച്ചിരുന്നു. കുട്ടികൾക്ക് കളിക്കാൻ ഗെയിമും മൊബൈലും കൊടുക്കുന്ന മാതാപിതാക്കൾ സൂക്ഷിക്കുക... കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റിന ബ്ലാസ്േറ്റാമ എന്ന കാൻസർ വടക്കൻ കേരളത്തിൽ കൂടുകയാണ് എന്നായിരുന്നു പോസ്റ്റ്.

എന്നാൽ സത്യത്തിൽ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതുപോലെ റെറ്റിന ബ്ലാസ്േറ്റാമ കാൻസറിന് മൊബൈൽ കാഴ്ചയുമായി ഒരു ബന്ധവുമില്ല. അങ്ങനെ ഞാൻ എങ്ങും പറഞ്ഞിട്ടുമില്ല. ഈ കാൻസർ ജന്മനാ ഉണ്ടാകുന്നതാണ്. മലബാറിൽ ഈ കാൻസർ കൂടിവരുന്നതായി ശ്രദ്ധയിൽ പെട്ടപ്പോൾ പ്രതികരിച്ച വിഡിയോ ആണ് ഇത്തരമൊരു നുണ കൂടി ചേർത്ത് ആരോ പ്രചരിപ്പിച്ചത്. എട്ടുലക്ഷം പേരാണ് ഈ തട്ടിപ്പു വിഡിയോ കണ്ടത്. അത് ഷെയർ ചെയ്യരുതെന്നു പറഞ്ഞ് സത്യാവസ്ഥ വിശദീകരിച്ച് ഞാൻ പോസ്റ്റ് ഇട്ടപ്പോൾ കണ്ടത് 80 പേരും. കാൻസറിനേക്കാൾ വേഗമാണ് ഈ തട്ടിപ്പുചികിത്സകൾ പടരുന്നതെന്ന് പറയുന്നത് എത്ര സത്യമാണ്. ’’. അദ്ദേഹം പറയുന്നു.