Saturday 07 July 2018 09:43 AM IST : By ഡോ: ധന്യ വി ഉണ്ണികൃഷ്ണൻ

വേദന സംഹാരികളിൽ ആശ്വാസം കണ്ടെത്തുന്നവരാണോ നിങ്ങൾ?; ഈ രോഗങ്ങളുണ്ടെങ്കിൽ വേദന സംഹാരികൾക്ക് വേണം നിയന്ത്രണം

pain-kill

വേദന കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളെയാണു വേദനാസംഹാരികൾ എന്നു പറയുന്നത്. NSAIDS (േനാൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ലമേറ്ററി ഡ്രഗ്സ്), സ്റ്റിറോയ്ഡുകൾ, പാരസെറ്റാമോൾ, മോർഫിൻ മുതലായ ഒാപിയോയ്ഡ് (Opioid) മരുന്നുകൾ, ഞരമ്പുകളിലെ വേദന (Nerve pain) കുറയ്ക്കാൻ ഉപയോഗിക്കുന്നവ (Anti convulsant, Anti depressants), ലിഗ്േനാകെയിൽ മുതലായ അനസ്തീഷ്യ മരുന്നുകൾ എന്നിവയെല്ലാം പലവിധ വേദനകൾ മാറ്റാൻ ഉപയോഗിച്ചുവരുന്നവയാണ്.

എങ്കിലും വേദനാസംഹാരികൾ എന്ന പദപ്രയോഗത്തിലൂടെ സാധാരണ അർഥമാക്കുന്നത് എൻഎസ്എഐഡി വിഭാഗത്തിൽ പെടുന്ന മരുന്നുകളെയാണ്. ബ്രൂഫെൻ, െെഡക്ലോഫെനാക്ക്, നാപ്രോസിൻ, അസിക്ലോഫെനാക്ക്, എറ്റോറികോക്സിബ് എന്നീ മരുന്നുകൾ ഇതിൽ ഉൾപ്പെടും.

വേദന വരുമ്പോൾ ഉണ്ടാകുന്ന പ്രോസ്റ്റാഗ്ലാന്റിൻ (Prostaglandin) എന്ന രാസപദാർഥത്തിന്റെ ഉൽപാദനം തടയുകയാണ് ഇവ ചെയ്യുന്നത്. ഈ മരുന്നുകൾ തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും ഇവ മൂലമുള്ള

വേദനാശമനം ഒാേരാരുത്തരിലും വ്യത്യസ്തമാണ്.

പലതരം മരുന്നുകൾ

ചെറിയ വേദനകൾ–അതായത് തലവേദന, െെമഗ്രെയ്ൻ, നടുവേദന, ആർത്തവസംബന്ധമായ വേദന, മുറിവുകൾ

മൂലമുള്ള വേദന, ചതവുകൾ, പല്ലുവേദന എന്നിവയ്ക്കു പലപ്പോഴും പാര സെറ്റാമോൾ, ബ്രൂഫെൻ (Brufen), െെപറോക്സിക്കാം (Piroxicam), നാപ്രോക്സെൻ (Naproxen) മുതലായ മരുന്നുകൾ മതിയാകും.

വലിയ വേദനകൾ, അതായത് വലിയ അപകടങ്ങൾ, മുറിവുകൾ, പൊള്ളലുകൾ, കിഡ്നിയിലെ കല്ലുകൾ മുതലായവയ്ക്ക് ഒാപിയോയ്ഡ് (Opioid) മരുന്നുകളായ മോർഫിൻ, ട്രമഡോൾ (Tramadol), ഫെന്റനിൽ (Fentanyl) തുടങ്ങിയവയാണ് ഉപയോഗിക്കാറ്. ദീർഘകാലമായുള്ള മസിൽ സംബന്ധമായ (fibromyalgia) വേദനകൾക്ക് ആന്റിഡിപ്രസന്റ്, ആന്റികൺവൾസന്റ് മരുന്നുകളാണ് ഉപയോഗിക്കാറ്.

പതിവാക്കരുത്

∙ തലവേദന, ആർത്തവവേദന, പല്ലുവേദന പോലെയുള്ള പ്രശ്നങ്ങൾക്ക്, ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ പതിവായി, അതായത് അഞ്ചു ദിവസത്തിൽ കൂടുതൽ വിട്ടുവിട്ട് മരുന്നുകൾ ഉപയോഗിക്കുന്നതു നല്ലതല്ല. പകരം ഡോക്ടറെ കണ്ട് ഉപദേശം തേടുക. വേദനയ്ക്കുള്ള ഒായിന്റ്മെന്റുകൾ (പുറമെ പുരട്ടുന്ന വേദനസംഹാരികൾ) ഉപയോഗിക്കുന്നതിൽ തെറ്റില്ല.

∙ അസിഡിറ്റി, അൾസർ മുതലായ രോഗങ്ങൾ ഉള്ളവർ വേദനാസംഹാരികൾ ഉപയോഗിക്കുന്നതു നല്ലതല്ല. ഈ രോഗങ്ങൾ വർധിക്കാൻ ഉപയോഗം കാരണമാകാം. വളരെ സഹിക്കാനാവാത്ത വേദന തോന്നുന്ന സാഹചര്യങ്ങളിൽ മാത്രം (SOS) മരുന്നു കഴിക്കുക. അതും, ഭക്ഷണം കഴിച്ചതിനുശേഷം മാത്രം മരുന്നു കഴിക്കുക. നിർബന്ധമായും ഒമിപ്രസോൾ, പാന്റോപ്രസോൾ പോലെയുള്ളവ കൂടെ കഴിക്കുക. ഇവർ ഏറ്റവും ചെറിയ ഡോസിൽ മാത്രമേ വേദനാസംഹാരികൾ ഉപയോഗിക്കാവൂ.

∙ സ്റ്റിറോയ്ഡ്, ആസ്പിരിൻ മുതലായ മരുന്നുകൾ ഉപയോഗിക്കുന്നവർ സാധാരണ വേദനാസംഹാരികൾ കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കാരണം അൾസർ, രക്തസ്രാവം മുതലായ പാർശ്വഫലങ്ങ ൾ ഇവരിൽ കൂടുതലാണ്. COX-II Inhibitors (എറ്റോറികോക്സിബ്)

പോലുള്ളവ ഇവരിൽ വലിയ പ്രശ്നം ഉണ്ടാക്കാറില്ല.

രോഗികൾ സൂക്ഷിക്കുക

∙ ഹൃദ്രോഗം, ഹൃദയത്തിന്റെ പമ്പിങ് തകരാർ, പക്ഷാഘാതം, രക്തക്കുഴലുകളിൽ അടവുകൾ എന്നിവ ഉള്ളവർ വേദനാസംഹാരികൾ സ്വന്തമായി വാങ്ങി ഉപയോഗിക്കരുത്. ∙ 65 വയസ്സിനുമേൽ പ്രായമുള്ളവർ, പുകവലി, മദ്യപാനം, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ എന്നിവരും വളരെ സൂക്ഷിക്കുക. മരുന്നുകൾ തുടങ്ങുന്നതിനു മുമ്പ് ഡോക്ടറോടു രോഗവിവരങ്ങൾ പൂർണമായും പറയുക, ഹൃദ്രോഗം, അൾസർ തുടങ്ങിയവ ഉണ്ടെങ്കിൽ പ്രത്യേകിച്ചും. എന്നാൽ, ആസ്പിരിൻ, വളരെ ചെറിയ ഡോസിലുള്ള ബ്രൂഫെൻ മുതലായവ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഉപയോഗിക്കാറുണ്ട്.

∙ ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവർ NSAIDകൾ ഉപയോഗിക്കുന്നതു വളരെ സൂക്ഷിച്ചുമാത്രം. പറ്റുമെങ്കിൽ മറ്റു മാർഗങ്ങൾ (പാരസെറ്റാമോൾ പോലെ) അവലംബിക്കുക.

∙ വൃക്കസംബന്ധമായ തകരാറുകൾ ഉണ്ടെങ്കിൽ വേദനാസംഹാരികൾ ഉപയോഗിക്കാതിരിക്കുക. വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാവുന്ന മറ്റു ചില മരുന്നുകൾ ഒരുമിച്ച് ഉപയോഗിച്ചാൽ വൃക്കകളുടെ പ്രവർത്തനം നിലച്ചുപോയേക്കാം. ശരീരത്തിൽ ജലാംശം കുറയുന്ന സാഹചര്യമുണ്ടെങ്കിൽ ഇവയുടെ ഉപയോഗം വൃക്കകളെ ബാധിക്കും.

∙ വളരെ വിരളമായി മാത്രമേ വേദനാസംഹാരികൾ കരൾരോഗം ഉണ്ടാക്കാറുള്ളൂ. പക്ഷേ, മാരകമായ കരൾരോഗം (സിറോസിസ്) ഉള്ളവർ ഇത്തരം മരുന്നുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

∙ ആസ്മ, അലർജി മുതലായ രോഗങ്ങൾ കൂടാനും അമിത ഉപയോഗം കാരണമാകാം.

അർബുദ വേദനയ്ക്ക്

∙ അർബുദരോഗികൾക്കു വീര്യമേറിയ മരുന്നുകൾ വേണ്ടതുകൊണ്ടുതന്നെ സാധാരണ വേദനാസംഹാരികൾ പലപ്പോഴും ഒഴിവാക്കാറുണ്ട്. ഒാപിയോയ്ഡ് (Opioid) മരുന്നുകൾ–മോർഫിൻ, മെത്തഡോൺ, ഫെന്റ െെനൽ, ട്രമഡോൾ തുടങ്ങിയവയാണു കൂടുതൽ ഉപയോഗിക്കാറ്. ഞരമ്പുകളിലെ വേദനയ്ക്ക് ആന്റി കൺവൾസന്റ്, ആന്റി ഡിപ്രസന്റ് മരുന്നുകൾ ഉപയോഗപ്രദമാണ്. എല്ലുകളിൽ ഉണ്ടാകുന്ന വേദനയ്ക്ക് ബിസ്ഫോസ്ഫോനേറ്റ് (Bisphosphonate) മരുന്നുകൾ ഉപയോഗിക്കുന്നു. ലിഗ്െനാകെയിൻ (Lignocaine) അടങ്ങിയ ക്രീമുകളും കുത്തിവയ്പുകളും കാൻസർ രോഗികൾക്ക് ഉപയോഗപ്പെടാറുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ: ധന്യ വി ഉണ്ണികൃഷ്ണൻ, കൺസൽറ്റന്റ്

ഫിസിഷൻ എസ് യു ടി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.