Wednesday 19 June 2019 12:45 PM IST : By സ്വന്തം ലേഖകൻ

ശ്വസനരീതികൾ മുതൽ കുത്തിവയ്പ്പു വരെ; പ്രസവ വേദന കുറയ്ക്കും ഈ ശാസ്ത്രീയ മാർഗങ്ങൾ

lbr മോഡലുകൾ : വർണ, രാംപ്രസാദ് ഫോട്ടോ : സരിൻ രാംദാസ്

പ്രസവവേദന സഹിക്കാനുള്ള കഴിവ് ചിലർക്ക് ഉണ്ടാകും. എന്നാൽ മറ്റു ചിലർക്കു െചറിയ വേദന േപാലും താങ്ങാൻ കഴിയില്ല. ഇത്തരക്കാർ വളരെ വേഗം ക്ഷീണിക്കുകയും പ്രസവം വൈകിപ്പിക്കാൻ ഇടയാക്കുകയും െചയ്യും. പ്രസവവേദന കുറയ്ക്കാൻ ശ്വസനരീതികൾ മുതൽ കുത്തിവയ്പ്പു വരെയുള്ള ശാസ്ത്രീയമായ മാർഗങ്ങളുണ്ട്. .

ശ്വസിക്കാം, റിലാക്സ് ആകാം

ശരീരം റിലാക്സ് െചയ്യിക്കുന്നത് പേശീ മുറുക്കം തടയുന്നു. മാത്രമല്ല റിലാക്സ് ആകുന്നതിലൂെട മനസ്സ് സ്വസ്ഥമാവുകയും െചയ്യും. ഇതിനുവേണ്ടി പാട്ടുകൾ കേൾക്കാം, ടിവി കാണാം, പ്രാർഥനാമന്ത്രങ്ങൾ ഉരുവിടാം.

∙ ശ്രദ്ധ മാറ്റുക:

വേദനയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നത് നല്ലൊരു മാർഗമാണ്. അതിനു ചില െപാടിക്കൈകൾ പരീക്ഷിക്കാം. 1. പ്രസവമുറിയിലെ ചുമരിലുള്ള ഏതെങ്കിലും ചിത്രത്തിലോ മറ്റോ ഫോക്കസ് െചയ്യാം. 2. കണ്ണുകൾ അടച്ച് പ്രസന്നമായ അല്ലെങ്കിൽ സ്വസ്ഥമായ ഒരു സന്ദർഭം മനസ്സിൽ ഒാർത്തുെകാണ്ടിരിക്കുക. 3. അക്കങ്ങൾ എണ്ണുക.

∙ ശ്വസിക്കാം :

പ്രസവ വേദന നിയന്ത്രിക്കാൻ പലത രം ശ്വസനരീതികൾ പരീക്ഷിക്കാം.

1. പതിയെ, ദീർഘശ്വാസം എടുക്കുക. ചെറിയ ശക്തി ഉപയോഗിച്ച് കുറഞ്ഞ വേഗത്തിൽ ശ്വാസം പുറത്തേക്കു വിടുക. വേദന തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഈ ശ്വസനരീതി പരിശീലിക്കുക. ഇതു വഴി ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനും നല്ല അളവിൽ ഒാക്സിജൻ ലഭിക്കും. ഗർഭിണി റിലാക്സ് ആകാനും സഹായിക്കും.

2. മൂക്കിലൂെട പതിയെ ശ്വാസം എടുക്കുക. വായിലൂെട ശ്വാസം പുറത്തേക്കു വിടുക. പ്രസവത്തിന്റെ തുടക്കത്തിൽ ഈ ശ്വസനരീതി പരീക്ഷിക്കാം. ഈ രീതി െകാണ്ട് അധികം ക്ഷീണം ഉണ്ടാകില്ല. അതുെകാണ്ടു തന്നെ കഴിയുന്നിടത്തോളം െചയ്യുക. ഗർഭപാത്രത്തിനുമേലുള്ള സമ്മർദം കുറയ്ക്കാൻ ഇതു സഹായിക്കും. 1, 2, 3, 4 എന്ന് എണ്ണി ശ്വാസം എടുക്കുകയും വിടുകയും െചയ്യുക.

labr1

കുത്തിവയ്പ് എടുക്കുമ്പോൾ

പ്രസവവേദനയുെട തുടക്കത്തിൽ മയങ്ങാനുള്ള കുത്തിവയ്പ്പു നൽകും. ചിലർക്ക് അതുെകാണ്ട് ആശ്വാസം ലഭിക്കും. ഈ കുത്തിവയ്പു കൊണ്ട് പ്രയോജനം ലഭിച്ചില്ലെങ്കിൽ വേദന ഒട്ടും സഹിക്കാൻ കഴിയാത്തവരാണെങ്കിൽ ആക്ടീവ് ലേബറിന്റെ സമയത്ത് എപ്പിഡ്യൂറൽ െകാടുക്കുകയാണ് പിന്നീടുള്ള പ്രതിവിധി. നട്ടെല്ലിലെ പ്രത്യേക ഭാഗത്ത് എടുക്കുന്ന കുത്തിവയ്പാണിത്. ആദ്യത്തെ പ്രസവത്തിനാണ് കൂടുതലും ഇതു നിർദേശിക്കാറുള്ളത്. കാരണം ആദ്യ പ്രസവം വളരെയധികം സമയമെടുക്കാം. എപ്പിഡ്യൂറൽ എടുത്തുകഴിഞ്ഞാൽ പിന്നെ വേദന അനുഭവപ്പെടില്ല. ഗർഭിണി റിലാക്സ് ആവുകയും െചയ്യും. ഇതോ

െട പ്രസവത്തിന്റെ പുരോഗമനം വേഗത്തിലാക്കുകയും െചയ്യും. അതായത് ഗർഭാശയഗളം (സെർവിക്സ്) വികസനം കുറച്ചുകൂടി വേഗത്തിൽ നടക്കും. എപ്പിഡ്യൂറൽ എടുത്താൽ ഭാവിയിൽ നടുവേദന ഉണ്ടാകും എന്നു പറഞ്ഞുകേൾക്കാറുണ്ട്. വളരെ കനംകുറഞ്ഞ് സൂചി െകാണ്ട്, കൃത്യമായ അളവിൽ, കൃത്യ സ്ഥാനത്തു നടത്തിയാൽ പ്രശ്നമൊന്നും ഉണ്ടാകില്ല.

സാധാരണരീതിയിൽ സെർവിക്സ് മൂന്ന് സെന്റീമീറ്റർ വികസിച്ചു കഴിഞ്ഞാലാണ് എപ്പിഡ്യൂറൽ നൽകാറുള്ളത്. കത്തീറ്റർ ഇട്ട് അതിലൂെട കൃത്യമായ ഇടവേളകളിൽ മരുന്ന് കുത്തിവയ്ക്കുകയാണ് െചയ്യുക. എന്നാലും ഗർഭിണിയുെട സെർവിക്സ് വികസിച്ചില്ലെങ്കിലും പ്രസവവേദന ഇടവിട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ കുത്തിവയ്പ് നൽകാറുണ്ട്. കാരണം ചിലർക്ക് െചറിയ വേദന േപാലും സഹിക്കാൻ കഴിയില്ല. കുത്തിവയ്പ് എടുക്കുന്നതോെട ഗർഭിണി റിലാക്സ് ആയി െസർവിക്സ് വികസനം ഉണ്ടാകും.

പലപ്പോഴും പ്രസവം അടുക്കാറാകുമ്പോഴാകും ഗർഭിണി ആശുപത്രിയിൽ എത്തുക. രണ്ടു മണിക്കൂറിനകം പ്രസവം നടക്കുമെന്ന ഘട്ടമാണെങ്കിൽ എപ്പിഡ്യൂറൽ എടുക്കാറില്ല. ഇത്തരം േവദന നിയന്ത്രിക്കാൻ മറ്റ് മാർഗങ്ങളുണ്ട്. ഗർഭിണിക്കു മയക്കം ലഭിക്കാനുളള മരുന്ന് ഐവി ആയിട്ട് നൽകും. രണ്ട് മരുന്നുകളാണ് കൂടുതലും ഇതിനായി ഉപയോഗിക്കുന്നത്. ഒന്ന് ട്രമഡോൾ ആണ്. ശക്തമായ വേദനസംഹാരിയല്ലെങ്കിലും (ഒപ്പിയോഡ്) പലർക്കും ഈ മരുന്ന് െകാണ്ട് ആശ്വാസം ലഭിക്കാറുണ്ട്. നാല് മണിക്കൂറോളം ഈ മരുന്നിന്റെ പ്രഭാവം നിലനിൽക്കും. ഗർഭിണികളിൽ ഉപയോഗിക്കുന്ന ശക്തമായ ഒപ്പിയോയിഡ് ആണ് ഫോർട്ട്‌വിൻ ഫെനർഗാൻ (Fortwin Phenergan). എപ്പിഡ്യൂറൽ എടുക്കാൻ താൽപര്യമില്ലാത്തവർക്ക് പ്രത്യേകിച്ച് ആദ്യത്തെ പ്രസവമാണെങ്കിൽ ഈ മരുന്ന് നൽകാറുണ്ട്.

labr-2

മറ്റൊരു മാർഗം എൻറ്റോനോക്സ് (Entonox) ഗ്യാസ് ശ്വസിക്കാൻ നൽകുന്നതാണ്. ലാഫിങ് ഗ്യാസ് എന്നിറയപ്പെടുന്ന ഇത് നൈട്രസ് ഒാക്സൈഡിന്റെയും ഒാക്സിജന്റെ മിശ്രിതമാണ്. പെട്ടെന്നു സെർവിക്സ് വികസനം നടക്കുന്നവരിലും ഈ മാർഗമാണ് ഉചിതം. ഈ ഗ്യാസിന്റെ ഫലം മൂന്നു മിനിറ്റോളം നിലനിൽക്കും. വേദന വരുമ്പോഴെല്ലാമാണ് ഇതു ശ്വസിക്കേണ്ടത്.

ഇന്ന് മിക്ക ഗർഭിണികളിലും എപ്പിസിയോട്ടമി ഇടാറുണ്ട്. കുഞ്ഞ് പുറത്തുവരുന്നതു സുഗമമാക്കാൻ യോനിയിൽ വരുത്തുന്ന മുറിവാണിത്. ഊ മുറിവിന്റെ വേദന അറിയാതിരിക്കാൻ യോനിയിൽ ലോക്കൽ അനസ്േതഷ്യ നൽകാറുണ്ട്. ഇതു െകാണ്ടുക്കുന്നത് െകാണ്ടുതന്നെ കുഞ്ഞ് പുറത്തുവരുന്ന വേദന അനുഭവപ്പെടില്ല.

ഇനി ഗർഭിണികളെ നിങ്ങൾ, ഭയക്കാതെ വേദനയെ ഒാർത്ത് ആശങ്കപ്പെടാതെ ലേബർറൂമിലേക്കു കയറൂ.. വേദനാരഹിതമായ സുഖപ്രസവം നടക്കും. ഉറപ്പ്...

പുതിയ മരുന്നും അക്യൂപങ്ചറും

പ്രസവവേദന കുറയ്ക്കാൻ സഹായിക്കുന്ന എപ്പിഡ്യൂറലിൽ ഏറ്റവും പുതിയതായി വന്നത് റോപ്പിവെകെയ്ൻ (Ropivacaine) എന്ന മരുന്നാണ്. മറ്റ് മരുന്നുകളെ അപേക്ഷിച്ച് ഇതു നൽകിയാൽ വേദന ഇല്ലെങ്കിലും കുഞ്ഞിനെ പുറത്തേക്കു തള്ളാനുള്ള പ്രഷർ ഗർഭിണിക്ക് നന്നായി അനുഭവപ്പെടും. ഇതു വഴി ഫോർസെപ്സ്, വാക്വം എന്നിവയുെട ഉപയോഗം കുറയുകയും െചയ്യും. ലാഫിങ് ഗ്യാസിന്റെ ഉപയോഗവും പണ്ടുകാലത്തെ അപേക്ഷിച്ചു വർധിച്ചിട്ടുണ്ട്.

പ്രസവവേദന നിയന്ത്രിക്കാൻ അക്യൂപങ്ചർ േപാലുള്ള രീതികളും പലയിടങ്ങളിലും ഉപയോഗിക്കാറുണ്ട്. അക്യൂപങ്ചർ ഫലപ്രദമാണെന്നതിനു ശാസ്ത്രീയമായ തെളിവുകൾ ഒന്നും ഇല്ല. പക്ഷെ പലർക്കും വേദന നിയന്ത്രിക്കാൻ ഈ രീതി സഹായിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്;
നാൻസി േജായി
േയാഗ തെറപ്പിസ്റ്റ് , െകാച്ചി