രണ്ടു വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ഒരു മാസത്തെ ലീവിനാണു കോഴിക്കോടു സ്വദേശി ഗൾഫിൽ നിന്നും വന്നത്. 48 വയസ്സുകാരനാണ്. ഭാര്യ സർക്കാർ ഉദ്യോഗസ്ഥ. ഭാര്യയെക്കൊണ്ടും ഒരു മാസം ലീവെടുപ്പിച്ചു. എണ്ണിച്ചുട്ട അപ്പം േപാലെ കിട്ടുന്ന 30 ദിവസങ്ങൾ ആസ്വദിക്കാൻ തന്നെയായിരുന്നു ഇത്തവണത്തെ തീരുമാനം. രണ്ടു മൂന്നു ദിവസം െെലംഗികജീവിതം വിചാരിച്ചതു പോലെ മുന്നോട്ടു പോയി. അതു കഴിഞ്ഞപ്പോൾ വിചാരിച്ചതു പോലെ ദിവസവും രണ്ടു നേരമെങ്കിലും സെക്സ് വേണം എന്ന പ്ലാനൊക്കെ തെറ്റി. ഒന്നുപോലും ആകുന്നില്ല. ആദ്യ ആഴ്ച പിന്നിട്ടതോടെ ഉദ്ധാരണത്തിനെന്തോ തകരാറുണ്ടെന്നു തോന്നിത്തുടങ്ങി. ആ സമയത്താണ് പത്രത്തിലെ പരസ്യം കാണുന്നത്. നാൽപതു കഴിഞ്ഞവർക്ക് മികച്ച ഉദ്ധാരണം, സമയ െെദർഘ്യം തുടങ്ങിയ നിരവധി ഗുണങ്ങൾ നൽകി ‘കിടപ്പറയിൽ കുതിരശക്തി’ കാട്ടാൻ സഹായിക്കുന്ന മരുന്ന്. ഉടനെ പരസ്യത്തിലെ നമ്പറിൽ വിളിച്ചു. മരുന്നു വീട്ടിലെത്തിച്ചുകൊടുക്കും. ഒരാഴ്ചത്തെ മരുന്ന് 3000 രൂപയാണ്. ഫലമില്ലെങ്കിൽ പണം മടക്കിത്തരുമെന്ന വാഗ്ദാനം കൂടിയായപ്പോൾ അയാൾ വീണു.
െെവകുന്നേരത്തോടെ െെബക്കിൽ എത്തിയ യുവാവ് മരുന്നു െെകമാറി. ഒരു പ്ലാസ്റ്റിക് പൗച്ചിൽ 14 ക്യാപ്സ്യൂളുകളും മറ്റൊന്നിൽ ഒരു പൊടിയും. കഴിക്കേണ്ട വിധത്തെക്കുറിച്ചുള്ള കുറിപ്പുമുണ്ട്.
അന്നു കിടപ്പറയിൽ ആ മരുന്നു പ്രയോജനപ്പെട്ടു. ആഗ്രഹിച്ച ഉടൻ ഉദ്ധാരണം. മൂവായിരം ചെലവാക്കിയാലെന്താ, സംഭവം ഏറ്റല്ലോ. പക്ഷേ, സെക്സ് കഴിഞ്ഞപ്പോൾ കടുത്ത ക്ഷീണം. പെർഫോമൻസ് കൂടിയതുകൊണ്ടായിരിക്കുമെന്നു കരുതി സന്തോഷത്തോടെ ഉറങ്ങി.
നഷ്ടപ്പെട്ടുപോയ കഴിഞ്ഞ ദിവസങ്ങൾ മുതലാക്കാൻ പകൽ വീണ്ടും മരുന്നുകഴിച്ചു. അൽപം കഴിഞ്ഞതും അയാൾ കുഴഞ്ഞുവീണു. ഒരു വർഷം മുമ്പ് ഗൾഫിൽ വച്ചു നെഞ്ചിന് അസ്വസ്ഥതയുണ്ടായി ഡോക്ടറെ കണ്ടിരുന്നു. അന്നു കുറിച്ചുകൊടുത്ത മരുന്നു പതിവായി കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സെക്സ് മെച്ചപ്പെടുത്താൻ കഴിച്ച പേരില്ലാത്ത ക്യാപ്സ്യൂളിന്റെയും പൊടിയുടെയും കാര്യം ഭാര്യ പറഞ്ഞപ്പോൾ ഡോക്ടർക്കു കാര്യം മനസ്സിലായി. ഡോക്ടർ പറഞ്ഞു: ‘‘അതു വയാഗ്രയോ മറ്റോ പൊടിച്ചു ചേർത്ത മരുന്നാകും. ഹൃദ്രോഗികൾക്ക് വയാഗ്ര പോലുള്ളവ അപകടമാണ്. ജീവൻ തിരിച്ചുകിട്ടിയതു ഭാഗ്യം.’’
സെക്സ് എന്ന വിപണി
മികച്ച വിദ്യാഭ്യാസ–ജീവിതനിലവാരം പുലർത്തിയിട്ടും ലൈംഗികതയുടെ കാര്യത്തിൽ ഇന്നും അബദ്ധങ്ങളുടെ പിറകേയാണ് മലയാളി. ഇരുനൂറോ മുന്നൂറോ രൂപയുടെ അലോപ്പതി മരുന്ന് പൊടിയാക്കി പ്രകൃതിദത്തമായ ഉൽപന്നമാണെന്ന ലേബലിൽ രഹസ്യമായി വിറ്റ് 10 മുതൽ 20 മടങ്ങുവരെ പണം തട്ടുന്നു. അതിനു പുറമേ അവയവ വലുപ്പം കൂട്ടാനുള്ള ഉപകരണങ്ങൾ, ഉത്തേജനം നൽകുന്ന എണ്ണകൾ, ശീഘ്രസ്ഖലനം മാറ്റി സമയ െെദർഘ്യം കൂട്ടാനുള്ള മരുന്നുകൾ, സ്ത്രീകൾക്കു താൽപര്യം വർധിപ്പിക്കാനുള്ള ക്യാപ്സ്യൂൾ, കുഴമ്പുകൾ, ജെല്ലുകൾ ഇങ്ങനെ തട്ടിപ്പിന്റെ െെലംഗികവിപണിയിൽ കേരളം െചലവഴിക്കുന്നത് കോടികളാണ്.
ഒാേരാ സ്ഥലങ്ങളിൽ തമ്പടിച്ചു ചികിത്സ നടത്തുന്ന സ്വയം അവരോധിത െെലംഗിക വിദഗ്ധർ മുതൽ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തുവെന്ന് അവകാശപ്പെടുന്ന ലിംഗവർധക യന്ത്രം വരെ പണം പിടുങ്ങുന്നു.
മൂന്നു വർഷം തുടർച്ചയായി ലിംഗവർധക യന്ത്രം ഉപയോഗിച്ചിട്ടും ഒരു പ്രയോജനവുമുണ്ടാകാത്ത യുവാവ് സെക്സോളജിസ്റ്റിനെ കാണാെനത്തി. ഒരു സക‌്ഷൻപമ്പ് പോലെ പ്രവർത്തിക്കുന്ന ഉപകരണം അവയവത്തെ പുറത്തേക്കു വലിച്ചുനിറുത്തും. ഇതു ദിവസവും ഒരു മണിക്കൂർ ഉപയോഗിക്കാനായിരുന്നു നിർദേശം. 15,000 രൂപയാണ് ഉപകരണത്തിനായി മുടക്കിയത്. അയാളോട് ഡോക്ടർ ചോദിച്ചു:
‘സ്വയംഭോഗം ചെയ്യാറുണ്ടോ?’
‘‘ഉണ്ട്.’’
‘എത്ര തവണ?’
‘‘ആഴ്ചയിൽ നാലഞ്ചു തവണ.’’
‘എത്ര വർഷമായി തുടരുന്നു?’
‘16–18 വർഷം.’
ഇനിയുള്ള ഡോക്ടറുടെ മറുപടി ആ രോഗിക്കുള്ള വലിയൊരു വെളിപാടായിരുന്നു. ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു..
‘‘എടോ മണ്ടാ.. 18 വർഷമായിട്ടും താൻ വലിച്ചിട്ടും നീളാത്ത സാധനം ഈ ഉപകരണം ഉപയോഗിച്ചു വലുതാക്കാമെന്നു കരുതിയത് എന്തൊരു അബദ്ധമാണ്. തന്റെ അവയവത്തിനു യാെതാരു തകരാറുമില്ല. വേണ്ടത്ര നീളമുണ്ട്. പോയി െെധര്യമായിട്ട് വിവാഹം കഴിച്ചോളൂ.’’
അറിവില്ലായ്മയാണ് മൂലധനം
െെലംഗിക ചികിത്സാവിപണിയിലെ തട്ടിപ്പുകാരുടെ മൂലധനം സെക്സിനെക്കുറിച്ചുള്ള അബദ്ധധാരണകളാണെന്ന് പരിയാരം മെഡിക്കൽ കോളജിലെ സൈക്യാട്രി പ്രഫസറായ ഡോ. ദ്രുഹിൻ പറയുന്നു. െെലംഗികപ്രശ്നങ്ങൾക്ക് തട്ടിപ്പുമരുന്നുകളുടെയോ ചികിത്സകളുടെയോ ഇരയാകുന്നവരിൽ ഭൂരിഭാഗവും ഒരിക്കലും ശരിയായ ചികിത്സകന്റെ അടുത്തെത്തുന്നില്ല. എത്തിയാൽ തന്നെ വർഷങ്ങളോളം മറ്റു മാർഗങ്ങളിലൂടെ പണവും സമയവും ചിലപ്പോൾ ആേരാഗ്യവും നഷ്ടപ്പെടുത്തിയിട്ടാകും എത്തുക. ഉദാഹരണമായി പ്രമേഹരോഗികളിലുണ്ടാകുന്ന ഉദ്ധാരണക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ ചികിത്സിക്കുന്നതിന്റെ ഫലം െെവകി ചികിത്സിച്ചാൽ കിട്ടില്ല. നാഡീസംബന്ധിയായ തകരാറുകൾക്ക് പ്രമേഹനിയന്ത്രണത്തിനൊപ്പം മറ്റു ചികിത്സകളും വേണം. ഏറ്റവും നിർണായകമായ സമയമായിരിക്കും തട്ടിപ്പു മരുന്നുകൾ കഴിച്ചും ചികിത്സകൾ നടത്തിയും നഷ്ടപ്പെടുത്തുന്നത്.
െെലംഗിക പ്രശ്നങ്ങളുമായി വരുന്നവരിൽ 80 ശതമാനം പേരിലും അബദ്ധധാരണകൾ മാറ്റിയാൽ മാത്രം മതി െെലംഗികത മെച്ചപ്പെടുമെന്ന് അദ്ദേഹം പറയുന്നു. ശേഷിക്കുന്നവരിൽ ഏതാണ്ടു 10–15 ശതമാനം പേരിൽ ലളിതമായ ചികിത്സാ
പരമായ ഇടപെടലുകൾ മതിയാകും. ഉത്കണ്ഠയോ പിരിമുറുക്കമോ കുറയ്ക്കുന്ന മരുന്നുകൾ താൽക്കാലികമായി നൽകുകയോ ചിലപ്പോൾ ചില വൈറ്റമിൻ ഗുളികകൾ കഴിച്ചാലോ മതിയാകും. പിന്നെയുള്ള അഞ്ചു ശതമാനത്തിനു മതി വയാഗ്ര പോലുള്ള ഉത്തേജക മരുന്നുകളും മറ്റ് ഇടപെടലുകളും–ഡോ. ദ്രുഹിൻ പറയുന്നു.
മരുന്നു വാങ്ങും മുമ്പ്
ഉദ്ധാരണത്തകരാറിനുള്ള (എറക്റ്റൈൽ ഡിസ്ഫങ്ഷൻ) മരുന്നു കളിൽ ഏറ്റവും പ്രചാരം നേടിയ താണ് സിൾഡിനാഫിൽ സിട്രേറ്റ് അഥവാ വയാഗ്ര. ലോകം ആഘോഷിച്ച കണ്ടു പിടുത്തമായിരുന്നു വയാഗ്രയുടേത്. മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെട്ടവർക്ക് ലിംഗത്തിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിച്ച് ഉദ്ധാരണം മെച്ചപ്പെടുത്തുകയും നിലനിർത്തുകയുമാണ് മരുന്നിെന്റ പ്രവർത്തനം. പക്ഷേ പലരും വിശ്വസിക്കും പോലെ മരുന്നു കഴിച്ചയുടനെ തനിയേ ഉദ്ധാരണം സംഭവിക്കില്ല.ലൈംഗിക താൽപര്യവും രതിപൂർവലീലകൾ അടക്കമുള്ള ശാരീരിക ഉത്തേജനവും ലഭിക്കുമ്പോഴാണ് മരുന്നിെന്റ ഫലം കിട്ടുക.
പക്ഷേ ഹൃദ്രോഗമുള്ളവരെ ഹൃദയപരാജയത്തിലേക്കു നയിക്കാമെന്നതു മുതൽ ഉദ്ധാരണം മാറാതെയിരിക്കുന്ന അവസ്ഥ വരെ ഉണ്ടാകാം. അതിനാൽ ആരോഗ്യപ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തിയശേഷമാണ് ഉദ്ധാരണം മെച്ചപ്പെടുത്തുന്ന മരുന്നുകൾ കുറിക്കുന്നത്. ആൻഡ്രോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, യൂറോളജിസ്റ്റ്, ഡയബറ്റോളജിസ്റ്റ് തുടങ്ങിയ സ്പെഷലിസ്റ്റുകൾക്ക് മാത്രമായി ഇത്തരം മരുന്നുകൾ കുറിക്കാനുള്ള അധികാരം പരിമിതപ്പെടുത്തിയിരിക്കുന്നു.
കള്ളക്കടത്തു മരുന്നുകൾ
എന്നാൽ വയാഗ്രക്ക് ഒരു ഡസനിലധികം ഇന്ത്യൻപതിപ്പുകൾ നമ്മുടെ മരുന്നു വിപണിയിലുണ്ട്. 11 പി.എം. ടാബ്, ആദംസ് ഡിലൈറ്റ്, കവെർട്ട മുതൽ പെനിഗ്ര, എഡിഗ്ര, സെക്സ്ഗ്ര തുടങ്ങി വിവിധ പേരുകളിലാണ് ഇന്ത്യൻ കമ്പനികൾ വിപണിയിലെത്തിക്കുന്നത്. 12 രൂപമുതൽ 100 രൂപയ്ക്കുവരെ ലഭ്യമായ ഈ മരുന്നുകൾ ഡോക്ടർമാർമാരും കാര്യമായ നിയന്ത്രണമില്ലാതെ കുറിക്കുന്നുണ്ട്. പലയിടത്തും ഓവർ ദി കൗണ്ടറായി പ്രിസ്ക്രിപ്ഷൻ പോലുമില്ലാതെ ഈ മരുന്നുകൾ കിട്ടുന്നു. വയാഗ്ര എന്ന പേരുമാറുന്നതല്ലാതെ മരുന്നു മാറുന്നിെല്ലന്നും പാർശ്വഫലങ്ങൾ കുറയുന്നില്ലെന്നും മിക്കവർക്കും അറിയില്ല.
ബെംഗളൂരു, മൈസൂർ, തമിഴ്നാടിന്റെ വിവിധ മേഖലകളിൽ നിന്നൊക്കെ വയാഗ്ര ഉൾപ്പെടെയുള്ള ലൈംഗികോത്തജക മരുന്നുകൾ വ്യാപകമായി കേരളത്തിലേക്ക് കടത്തപ്പെടുന്നുണ്ടെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ഗലീലിയോ ജോർജ് പറയുന്നു. മലബാർ മേഖലയിൽ വിപുലമായി നടക്കുന്ന ഈ അനധികൃത കച്ചവടം കേരളത്തിൻെറ മിക്ക മേഖലകളിലേക്കും വ്യാപിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തന്റെ ലൈംഗിക പ്രശ്നം ഡോക്ടറോടുപോലും തുറന്നു പറയാൻ മടിക്കുന്ന ഒരു വിഭാഗം പേർ എന്തു വില കൊടുത്തും മരുന്നു വാങ്ങാൻ തയാറാകുന്നതാണ് ഈ പ്രശ്നത്തെ വളർത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വിപുലമായ ലൈംഗിക മരുന്നു വിപണികളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറയുന്നു.
‘‘ഒരാൾ ഒരേ മരുന്നു നിരന്തരം വാങ്ങിയാൽ അതിനു ഗുണഫലമുണ്ടെന്ന് മനസ്സിലാകും. എന്നാൽ സമാന്തര ലൈഗികോത്തേജക മരുന്നുകൾ വാങ്ങുന്നവരിലധികവും ഓരോ തവണയും ഓരോ മരുന്നു പരീക്ഷിക്കുന്നതു കാണാം. അതിൽ നിന്നു തന്നെ ഈ ഉത്തേജകമരുന്നുകളിലധികവും തട്ടിപ്പാെണന്നു തിരിച്ചറിയാൻ കഴിയും.’’– കോട്ടയത്തെ ഒരു ഫാർമസിസ്റ്റ് പറയുന്നു.
ശരിയായ ലൈംഗികത
ലൈംഗികത തീർത്തും സ്വകാര്യമായതിനാൽ ചികിത്സകനോടു പോലും തുറന്നു പറയാനുള്ള മടിയാണ് ലൈംഗികചികിത്സാ വിപണിയിലെ തട്ടിപ്പിന്റെ അടിസ്ഥാനം. അവയവ വലുപ്പം, ഉദ്ധാരണ ക്ഷമത, സമയ ദൈർഘ്യം, എത്ര തവണ ബന്ധപ്പെടണം എന്നതിനെക്കുറി
ച്ചൊക്കെയുള്ള സാധാരണമായ കാര്യങ്ങൾ (നോർമൽ) എന്താണെന്നുള്ള അറിവില്ലായ്മയാണ് ഏറ്റവും വലിയ ശാപം. അടുത്ത സുഹൃത്തുക്കൾ പോലും പറയുന്ന നിറം പിടിപ്പിച്ചു പെരുപ്പിച്ച വിവരങ്ങൾ വച്ചായിരിക്കും ഒരാൾ ആശങ്കപ്പെടുന്നത്. ശരിയായ ലൈംഗിക അറിവു നേടൽ മാത്രമാണ് ഇതിനൊരു പരിഹാരം.
ഓരോ വ്യക്തിയും മറ്റൊരാളിൽ നിന്നും വ്യത്യാസപ്പെടുന്നതു പോലെ ലൈംഗികതയും വ്യക്തിനിഷ്ഠമാണ്. പങ്കാളികളുെട പരസ്പര സംതൃപ്തിയാണ് ഇക്കാര്യത്തിെല പ്രധാന അളവുകോൽ. അഥവാ സ്വന്തം ലൈംഗികതയെക്കുറിച്ച് ആശങ്കതോന്നിയാൽ വിദഗ്ധചികിത്സകരുടെ നിർദേശപ്രകാരം മാത്രം മുന്നോട്ടു പോകുക. അല്ലെങ്കിൽ അനാവശ്യമായി ഉത്തേജക മരുന്നുകൾ കഴിക്കുകയും ഒടുവിൽ അവയില്ലാതെ ഉദ്ധാരണമോ മറ്റ് ലൈംഗികശേഷികളോ തനിക്കില്ലെന്ന് ധരിച്ചു പോകുകയും ചെയ്യാം. ഈ തട്ടിപ്പു മരുന്നുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തിൽ കുടുങ്ങി ജീവിതം തന്നെ തകർന്നു പോകാം.