Thursday 18 April 2019 04:51 PM IST : By സ്വന്തം ലേഖകൻ

പ്രമേഹം മുതൽ അർബുദം വരെ; ശ്രദ്ധിക്കൂ, കുടവയർ സൗന്ദര്യ പ്രശ്നം മാത്രമല്ല, പതിയിരിപ്പുണ്ട് അപകടം

obesity

കുടവയർ അപകടങ്ങൾ:- ആന്തരാവയവങ്ങളോടു ചേർന്നുള്ള വിസറൽ കൊഴുപ്പ് വെറുതേ ഇരിക്കുകയല്ല. അത് ഒരു അവയവം പോലെ പ്രവർത്തിച്ച് ഹോർമോണുകളും നീർവീക്കത്തിനിടയാക്കുന്ന രാസഘടകങ്ങളും പുറപ്പെടുവിക്കുന്നു.

ഹൃദയധമനീരോഗങ്ങൾ:- വിസറൽ കൊഴുപ്പ് ധമനികളിൽ പ്ലാക്കുകൾ അഥവാ തടസ്സങ്ങൾ രൂപപ്പെടാൻ ഇടയാക്കാം. കൂടാതെ വിസറൽ കൊഴുപ്പുകോശങ്ങൾ സൈറ്റോകൈനുകൾ എന്ന ചില രാസപദാർഥങ്ങൾ പുറത്തുവിടുന്നു. ഇത് ഹൃദയധമനീരോഗങ്ങൾക്കുള്ള ആപത് സാധ്യത വർധിപ്പിക്കുന്നു. ട്രൈഗ്ലിസറൈഡ് നിരക്കുകളും കൊളസ്ട്രോളും രക്തസമ്മർദവും ഉയർത്തുന്നു.

ഇൻസുലിൻ പ്രതിരോധം:- അടിവയറിലെ കൊഴുപ്പ് ഇൻസുലിൻ പ്രതിരോധമുണ്ടാക്കാം. ഇതുമൂലം രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് ഉയരുന്നു. ഇത് പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

നീർക്കെട്ടുപോലുള്ള മാറ്റങ്ങൾ:- വയറിലെ കൊഴുപ്പ് നീർക്കെട്ട് ഉണ്ടാക്കാൻ സാധ്യതയുള്ള തരം കൊഴുപ്പാണ്. നീർക്കെട്ടുണ്ടാക്കുന്ന രാസപദാർഥങ്ങൾ പുറപ്പെടുവിക്കുന്നതു വഴി സന്ധിവാതരോഗങ്ങൾ, പേശീവേദന, ശരീരവേദന, മറ്റ് നീർക്കെട്ടുകൾ, ധമനിയിലെ നീർക്കെട്ടുകൾ എന്നിവയ്ക്കിടയാക്കാം. കുടൽ ഭാഗത്തുനിന്നുള്ള രക്തം കരളിലേക്കു വഹിച്ചുകൊണ്ടുപോകുന്ന പോർട്ടൽ വെയ്ൻ എന്ന സിരയുടെ അടുത്തായാണ് വിസറൽ ഫാറ്റ് ശേഖരിക്കപ്പെടുന്നത്. അതുകൊണ്ട് ഫ്രീ ഫാറ്റി ആസിഡുകളുൾപ്പെടെയുള്ള പദാർഥങ്ങൾ നേരേ കരളിലേക്ക് പോകാനിടയുണ്ട്. അങ്ങനെ രക്തത്തിലെ ലിപിഡ് പദാർഥങ്ങളുടെ നിർമാണത്തെ സ്വാധീനിക്കാം. അർബുദം, പക്ഷാഘാതം, ലൈംഗികപ്രവർത്തന തകരാറുകൾ, ഉറക്കപ്രശ്നങ്ങൾ വാസ്കുലർ ഡിമൻഷ്യ എന്നിവയ്ക്കും സാധ്യത കൂടുതലാണ്.

ആപ്പിള്‍ ഷേപ്പുകാർ സൂക്ഷിക്കുക
ശരീരത്തിന്റെ താഴ് ഭാഗത്തായി കൊഴുപ്പ്  അടിഞ്ഞുകൂടിയുണ്ടാകുന്ന പിയർ ഷേപ്പുകാരിൽ കൂടുതലും സബ്ക്യൂട്ടേനിയസ്കൊഴുപ്പാകാനാണ് സാധ്യത.  വയറിന്റെ ഭാഗത്ത് അഥവാ ശരീരത്തിന്റെ മധ്യഭാഗത്തായി അടിയുന്ന കൊഴുപ്പ് (ആപ്പിൾ ഷേപ്പ്) കൂടുതലും വിസറൽ ഫാറ്റ് ആണ്. എവിടെയാണ് ഫാറ്റ്അടിയുന്നത് എന്നത് വലിയൊരളവു വരെ പാരമ്പര്യഘടകങ്ങളും
ഹോർമോണും ഒക്കെ അനുസരിച്ചിരിക്കും.

ob