സ്തനങ്ങൾ നീക്കം ചെയ്യണോ ? സ്വയം സ്തന പരിശോധന എപ്പോഴൊക്കെ ?സ്തനാർബുദത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്കുത്തരം
സ്തനാർബുദം എന്നും സ്ത്രീകൾ ഏറ്റവുമധികം ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ലോകത്താകമാനമുള്ള സ്ത്രീകളിൽ ഏറ്റവും അധികം ഉണ്ടാകുന്ന അർബുദം ആണിത് . സ്ത്രീകളിലുണ്ടാകുന്ന മൊത്തം അർബുദങ്ങളിൽ 25 മുതൽ 30 ശതമാനത്തോളം സ്തനാർബുദം ആണ് . ഇന്ന് ഇന്ത്യയിൽ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാർബുദം ഉള്ളതായി കണ്ടു
സ്തനാർബുദം എന്നും സ്ത്രീകൾ ഏറ്റവുമധികം ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ലോകത്താകമാനമുള്ള സ്ത്രീകളിൽ ഏറ്റവും അധികം ഉണ്ടാകുന്ന അർബുദം ആണിത് . സ്ത്രീകളിലുണ്ടാകുന്ന മൊത്തം അർബുദങ്ങളിൽ 25 മുതൽ 30 ശതമാനത്തോളം സ്തനാർബുദം ആണ് . ഇന്ന് ഇന്ത്യയിൽ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാർബുദം ഉള്ളതായി കണ്ടു
സ്തനാർബുദം എന്നും സ്ത്രീകൾ ഏറ്റവുമധികം ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ലോകത്താകമാനമുള്ള സ്ത്രീകളിൽ ഏറ്റവും അധികം ഉണ്ടാകുന്ന അർബുദം ആണിത് . സ്ത്രീകളിലുണ്ടാകുന്ന മൊത്തം അർബുദങ്ങളിൽ 25 മുതൽ 30 ശതമാനത്തോളം സ്തനാർബുദം ആണ് . ഇന്ന് ഇന്ത്യയിൽ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാർബുദം ഉള്ളതായി കണ്ടു
സ്തനാർബുദം എന്നും സ്ത്രീകൾ ഏറ്റവുമധികം ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ലോകത്താകമാനമുള്ള സ്ത്രീകളിൽ ഏറ്റവും അധികം ഉണ്ടാകുന്ന അർബുദം ആണിത് . സ്ത്രീകളിലുണ്ടാകുന്ന മൊത്തം അർബുദങ്ങളിൽ 25 മുതൽ 30 ശതമാനത്തോളം സ്തനാർബുദം ആണ് . ഇന്ന് ഇന്ത്യയിൽ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാർബുദം ഉള്ളതായി കണ്ടു പിടിക്കപ്പെടുന്നു.
ഓരോ വർഷവും ഈ അസുഖത്തിന്റെ തോത് കൂടി വരികയും ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി ആയി കാണപ്പെടുന്നു എന്നുള്ളത് നമ്മെ ആശങ്കപ്പെടുത്തുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും രോഗം വർദ്ധിക്കാൻ ഒരുപരിധിവരെ കാരണമാകുന്നു. അമേരിക്കയിൽ സ്തനാർബുദം ഉള്ള 90 ശതമാനം സ്ത്രീകളിൽ ചികിത്സ കൊണ്ട് സുഖപ്പെടുമ്പോൾ ഇന്ത്യയിൽ അത് 60 ശതമാനം മാത്രമാണ്.
നമ്മുടെ രാജ്യത്ത് സ്തനാർബുദം മൂന്നാമത്തെയും നാലാമത്തെയും ഘട്ടം എത്തുമ്പോഴാണ് ആണ് മിക്കവരും തിരിച്ചറിയുന്നത്. ചുരുക്കിപ്പറഞ്ഞാൽ വളരെ എളുപ്പത്തിൽ പൂർണമായി സുഖപ്പെടുത്താൻ പറ്റുന്ന ഒരു രോഗം പലപ്പോഴും നമ്മുടെ നമ്മുടെ അജ്ഞതയും അശ്രദ്ധയും മൂലം ശ്രദ്ധിക്കപ്പെടാതെ സങ്കീർണമായ ഘട്ടങ്ങളിലാണ് ഡോക്ടറുടെ അടുത്ത് എത്താറ്. മറ്റു ചിലർ വ്യാജ വാർത്തകളിലും വാഗ്ദാനങ്ങളിലും ആകൃഷ്ടരായി തെറ്റായ ചികിത്സയിലൂടെ ജീവൻ ഹോമിക്കുകയും ചെയ്യുന്നു.
രോഗം ഉണ്ടാകാനുള്ള സാധ്യതകൾ ആർക്കൊക്കെ?
സ്തനാർബുദം പ്രധാനമായും സ്ത്രീകളിലാണ് കാണുന്നതെങ്കിലും അതും വളരെ വിരളമായി പുരുഷന്മാരിലും ഉണ്ടാകാറുണ്ട്. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ആർത്തവ വിരാമം സംഭവിച്ചവർക്കും പാരമ്പര്യമായും മാത്രമേ ഇത് ഉണ്ടാവുകയുള്ളൂ എന്നുള്ളത് പൂർണ്ണമായും തെറ്റാണ്. പാരമ്പര്യമായി ഇത് അഞ്ചു മുതൽ 10 ശതമാനം വരെ ആളുകളിൽ മാത്രമേ ഉണ്ടാകാറുള്ളൂ. മാത്രമല്ല ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി കാണപ്പെടുന്നു.
വളരെ ചെറിയ പ്രായത്തിൽ തന്നെ സ്തനാർബുദം ഉണ്ടാകാനുള്ള കാരണങ്ങൾ ഒരാളുടെ ശരീരത്തിൽ സംഭവിച്ചു തുടങ്ങുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനമായ കാര്യം. പെൺകുട്ടികൾ ഋതുമതിയാകുന്നതിനും ആദ്യ ഗർഭധാരണത്തിനും ഇടയിലുള്ള സമയം സ്തനവളർച്ചയിൽ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. അതായത് വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കൽ എന്നീ കാര്യങ്ങൾ കൗമാരത്തിൽ തന്നെ ശീലിച്ചാൽ സ്തനാർബുദ സാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും.
ഇവരിൽ സാധ്യത കൂടുതലാണ്
1. വളരെ അടുത്ത രക്തബന്ധമുള്ളവരിൽ . പ്രത്യേകിച്ച് അമ്മ , സഹോദരി എന്നിവർക്ക് ആർക്കെങ്കിലും ഈ രോഗം ഉണ്ടെങ്കിൽ നിങ്ങൾക്കും വരുവാനുള്ള സാധ്യത കൂടുതലാണ്.
2. വളരെ നേരത്തേയുള്ള ആർത്തവാരംഭം അതായത് പത്ത് വയസ്സിൽ താഴെ അല്ലെങ്കിൽ വൈകിയുള്ള ആർത്തവവിരാമം അതായത് 55 വയസ്സിന് മുകളിൽ .
3. ഗർഭധാരണം ( ആദ്യ ഗർഭധാരണം 30 വയസ്സിന് ശേഷം സംഭവിക്കുന്നത് , ഒരിക്കലും ഗർഭിണി ആകാത്ത സ്ത്രീകൾ )
4. മുലയൂട്ടാത്തവരും മുലയൂട്ടൽ ദൈർഘ്യം കുറഞ്ഞവരും.
5. ജീവിതരീതി ( അമിതവണ്ണം, അമിതമായ മദ്യപാനം ).
അറിയാം ഈ ലക്ഷണങ്ങൾ
ഒരു സ്ത്രീ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് സ്വന്തം സ്തനങ്ങളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നുള്ളതാണ് . താഴെപ്പറയുന്ന ലക്ഷണങ്ങളാണ് സ്തനാർബുദത്തിന്റേതായി കണക്കാക്കേണ്ടത് :
1. സ്തനങ്ങളിലും കക്ഷത്തിന്റെ ഭാഗത്തും ഉണ്ടാകുന്ന വേദനയില്ലാത്ത , കട്ടിയുള്ള മുഴകൾ .
2. സ്തനഞെട്ടുകളിൽ നിന്ന് രക്തം കലർന്നതോ അല്ലാത്തതായുള്ള സ്രവം.
3. സ്തനഞെട്ടുകൾ അകത്തേക്കു വലിഞ്ഞു പോകുന്ന അവസ്ഥ.
4. സ്തന ചർമത്തിൽ പുതുതായി ഉണ്ടാകുന്ന പാടുകൾ, വൃണങ്ങൾ, നിറവ്യത്യാസങ്ങൾ .
5. രണ്ടു സ്തനങ്ങൾ തമ്മിൽ കാഴ്ചയിലുള്ള പ്രകടമായ വ്യത്യാസം.
6. ആർത്തവത്തോടനുബന്ധിച്ച് അല്ലാതെ സ്ഥിരമായി വർദ്ധിച്ചുവരുന്നതായ സ്തനങ്ങളിലെ വേദന .
ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിച്ച് കാൻസർ ഇല്ല എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ് .
എങ്ങനെ നേരത്തെ തിരിച്ചറിയാം ഈ വില്ലനെ ?
സ്തനാർബുദത്തെ നമുക്ക് ഒരു പരിധി വരെ മാത്രമേ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. പക്ഷേ ഈ രോഗത്തെ വളരെ എളുപ്പത്തിൽ നേരത്തെതന്നെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിച്ചു സുഖപ്പെടുത്താനും കഴിയും. അതായത് അസുഖം നേരത്തെ കണ്ടെത്തുകയെന്നത് ആ വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതിന് തുല്യമാണ്.
സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ പ്രധാനമായും മൂന്ന് രീതികളാണ് നിലവിലുള്ളതിൽ . ഏറ്റവും ആദ്യത്തേത് സ്തനങ്ങളുടെ സ്വയം പരിശോധനയാണ്. സ്തനങ്ങളിൽ എന്തെങ്കിലും മുഴകളോ തടിപ്പോ ഉണ്ടോയെന്ന് കണ്ണാടിക്ക് മുന്നി സ്വയം പരിശോധിച്ച് അറിയാവുന്ന രീതിയാണിത്. 20 വയസ്സു മുതൽ മാസത്തിൽ ഒരു തവണ അതായത് ആർത്തവത്തിന് ഒരാഴ്ചയ്ക്കുശേഷം സ്ഥിരമായി ചെയ്യേണ്ടതാണ്. ആശുപത്രിയിൽ വച്ച് ഡോക്ടർ നടത്തുന്ന സ്തനപരിശോധനയും മാമോഗ്രാഫിയുമാണ് മറ്റു രണ്ടു പരിശോധനകൾ . സ്തനങ്ങളുടെ എക്സ്റേ പരിശോധനയാണ് മാമോഗ്രാഫി. തികച്ചും വേദനാരഹിതമായ പരിശോധനയാണിത്. ഇതുമൂലം റേഡിയേഷൻ പാർശ്വഫലങ്ങൾ ഉണ്ടാകും എന്ന വാദങ്ങൾ തെറ്റാണ്. നാല്പതു വയസ്സു കഴിഞ്ഞവർ ഒന്നോ രണ്ടോ വർഷത്തിലെങ്കിലും മാമോഗ്രാഫി ചെയ്യേണ്ടതാണ്. ജനിതകപരമായ കാൻസർ സാധ്യത കൂടുതലുള്ളവർ നേരത്തെ ടെസ്റ്റ് ചെയ്തു തുടങ്ങാം. ( 25 വയസ്സു മുതൽ ).
സ്തനാർബുദം ചികിത്സകൾ എങ്ങനെ ?
ഏതു സ്തന മുഴയും സ്തനാർബുദം ആണെന്നു കരുതി പരിശോധനയ്ക്ക് വിധേയമാക്കുകയും ചികിത്സയ്ക്ക് ഒരുങ്ങുകയും ചെയ്യേണ്ടതാണ്. ആരംഭത്തിൽതന്നെ രോഗം മനസ്സിലാക്കിയാൽ ലളിതമായ ചികിത്സാ രീതികളിലൂടെ രോഗം പൂർണമായും ഭേദപ്പെടുത്താനും അതുവഴി ചികിത്സാചെലവുകൾ വളരെയധികം കുറയ്ക്കുവാനും സാധിക്കും. സർജറി, കീമോതെറപ്പി, റേഡിയേഷൻ ചികിത്സ, ഹോർമോൺ മരുന്നുകൾ തുടങ്ങിയവയാണ് സ്തനാർബുദത്തിന് ഉപയോഗിക്കുന്ന ചികിത്സാരീതികൾ . എല്ലാ ചികിത്സാ രീതികളും ഒരാൾക്ക് ആവശ്യമായി വരണമെന്നില്ല . കാരണം ഓരോ സ്തനാർബുദവും വ്യത്യസ്തമാണ്. സ്വഭാവവും േസ്റ്റജിും അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്.
സ്തന സംരക്ഷണം സാധ്യമാണോ ?
തീർച്ചയായും സാധ്യമാണ്. മുൻപ് കാലത്ത് അർബുദം ബാധിച്ച സ്തനം പൂർണമായും നീക്കം ചെയ്തു വന്നിരുന്നു. സ്തനങ്ങളുടെ ആകൃതിയും സൗന്ദര്യവും നിലനിർത്തിക്കൊണ്ടുതന്നെ കാൻസർ മുഴ മാത്രം നീക്കം ചെയ്യാൻ സാധിക്കും. ഇതിനെ Breast conservation Surgery എന്ന് പറയും. കൂടാതെ നീക്കം ചെയ്ത ഭാഗം പുനർനിർമ്മിക്കാൻ സഹായിക്കുന്ന ശസ്ത്രക്രിയകളും ഇന്ന് ലഭ്യമാണ്.
കീമോതെറപ്പി ഒഴിവാക്കാൻ സാധിക്കുമോ ?
കീമോതെറപ്പി എല്ലാവർക്കും ആവശ്യമായി വരാറില്ല . ഒരു ട്യൂമറിന്റെ സ്വഭാവസവിശേഷതകൾ പഠിച്ചതിനുശേഷമാണ് അത് മറ്റു ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടോ എന്ന് വിലയിരുത്തുന്നത്. തിരിച്ചു വരാൻ സാധ്യത കുറഞ്ഞ സ്തനാർബുദങ്ങളിൽ കീമോതെറപ്പി ഒഴിവാക്കാൻ സാധിക്കും. ചികിത്സയുടെ പല ഘട്ടങ്ങളിൽ കീമോതെറപ്പി ഉപയോഗിക്കേണ്ടി വന്നേക്കാം. കട്ടി കൂടിയ മുഴകൾ , വലുപ്പം കൂടിയ മുഴകൾ, അർബുദം കക്ഷത്തിലേക്ക് പടർന്നു അവസ്ഥ എന്നിവയിൽ ഉപയോഗിക്കാറുണ്ട്. അല്ലെങ്കിൽ സർജറിക്കുശേഷം തുടർചികിത്സയായി അർബുദം തിരിച്ചുവരാനുള്ള സാധ്യത കുറയ്ക്കാനായി കീമോതെറപ്പി ആവശ്യമായി വരാറുണ്ട്.
∙ റേഡിയേഷൻ ചികിത്സ
ഉയർന്ന ഊർജ്ജശേഷിയുള്ള എക്സറേ ഉപയോഗിച്ച് സ്തനാർബുദത്തിനെതിരെ പ്രയോഗിക്കുന്ന ചികിത്സയാണ് റേഡിയേഷൻ തെറപ്പി. സർജറിക്കുശേഷം ആ ഭാഗത്ത് കാൻസർ തിരിച്ചു വരുന്നതിനെ പ്രതിരോധിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
∙ ഹോർമോൺ ചികിത്സ
സ്തനാർബുദം സ്ത്രീ ഹോർമോണുകളുടെ പ്രവർത്തനവുമായി വളരെ അധികം ബന്ധമുള്ള ഒരു രോഗമാണ്. സ്ത്രീ ഹോർമോണുകൾ നിയന്ത്രിക്കുന്ന ചികിത്സാരീതിയാണ് ഹോർമോൺ തെറപ്പി എന്ന് പറയുന്നത്. പ്രധാനമായും ഗുളിക രൂപത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. സ്തനാർബുദത്തെ പ്രതിരോധിക്കാനും കാൻസർ വന്നവരിൽ അതിനെ നിയന്ത്രിക്കാൻ ഉള്ള ചികിത്സയായും ഹോർമോൺ മരുന്നുകൾ ഉപയോഗിക്കുന്നു.
നേരത്തെ കണ്ടെത്താൻ
സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷം തോറും വർദ്ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ച് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസം അല്ലെങ്കിൽ പിങ്ക് മാസമായി ആചരിക്കുന്നു. മുൻപ് വികസിതരാജ്യങ്ങളിൽ കൂടുതലായി കാണപ്പെട്ടിരുന്ന ഈ രോഗം ഇപ്പോൾ ഇന്ത്യയിലും സ്ത്രീകളിൽ ഏറ്റവുമധികം കാണപ്പെടുന്ന രോഗമായി മാറിക്കഴിഞ്ഞു എന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് . നമുക്കും നമ്മുടെ ചുറ്റുമുള്ളവരിലും ഈ രോഗത്തെപ്പറ്റി അവബോധമുണ്ടാക്കുകയും നേരത്തെ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കാൻ സഹായിക്കുക എന്നതും നമ്മൾ ഓരോരുത്തരുടെയും കടമയാണ്. മാനസികമായും സാമൂഹികമായും പിന്തുണച്ചുകൊണ്ട് മാത്രമേ അവരെ പഴയരീതിയിൽ സമൂഹത്തിലും വീട്ടിലും നിലനിർത്താനാവൂ.
ഡോ. വരുൺ രാജൻ
കൺസൽറ്റന്റ് മെഡിക്കൽ ഒാങ്കോളജിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി
info@medicaltrusthospital.org